ഇനി ഉത്തരത്തിലൂടെ നിർമാണരംഗത്ത് ചുവടുവച്ച് ശ്രീവൽസം ഗ്രൂപ്പ്; അഭിമുഖം

ini-utharam-producer
SHARE

കഴിഞ്ഞ 30 വർഷമായി കേരളത്തിൽ ആഴത്തിൽ വേരൂന്നിയ ബിസിനസ്സ് സംരംഭകരാണ് ശ്രീവൽസം ഗ്രൂപ്പ് ഓഫ് കമ്പനീസ്. ഫിനാൻസ്, ഹോസ്പിറ്റാലിറ്റി, ജൂവലറി, ടെക്സ്റ്റൈൽ, വിദ്യാഭ്യാസം, ഓട്ടോമൊബൈൽ തുടങ്ങി നിരവധി മേഖലകളിൽ തങ്ങളുടേതായ കയ്യൊപ്പ് പതിപ്പിച്ച ശ്രീവൽസം ഗ്രൂപ്പ് അപർണ്ണ ബാലമുരളി നായികയാകുന്ന 'ഇനി ഉത്തരം'  എന്ന ചിത്രം നിർമിച്ചുകൊണ്ട് സിനിമാ നിർമാണത്തിലേക്കും കാലെടുത്തു വയ്ക്കുകയാണ്. നവാഗതനായ സുധീഷ് രാമചന്ദ്രൻ ആണ് ഇനി ഉത്തരത്തിന്റെ സംവിധായകൻ.  ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളും പുതുമുഖങ്ങളായ രഞ്ജിത്തും ഉണ്ണിയുമാണ്.  ഇനി ഉത്തരത്തിന്റെ കഥയാണ് തങ്ങളെ സിനിമയിലേക്ക് വിളിച്ചതെന്ന് ശ്രീവത്സൻ ഗ്രൂപ്പ് ഡയറക്ടർമാരിൽ ഒരാളായ വരുൺ രാജ് പറയുന്നു.  'ഇനി ഉത്തരം' ഒരു വിജയചിത്രമായിരിക്കുമെന്ന് ഉറപ്പുണ്ടെന്നും ഇനിയും ചിത്രങ്ങൾ നിർമിച്ച് മലയാള സിനിമയിൽ സജീവമാകാനാണ് തീരുമാനമെന്നും വരുൺ മനോരമ ഓൺലൈനിനോട് പറഞ്ഞു 

ഇനി ഉത്തരം ഞങ്ങളെ സിനിമയിലേക്ക് വിളിച്ചു 

ഞാനും അനുജൻ അരുൺ രാജുമാണ് ശ്രീവൽസം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർമാർ. ഫിനാൻസ്, ഹോസ്പിറ്റാലിറ്റി, ജൂവലറി ടെക്സ്റ്റൈൽ, വിദ്യാഭ്യാസം, ഓട്ടോമൊബൈൽ തുടങ്ങി മൾട്ടി സെക്ടേഴ്‌സ് പ്രോജക്ടുകൾ ആണ് ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. സിനിമാ മേഖലയിലേക്ക് പ്രവേശിക്കുമെന്നു ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല.  തിരക്കഥാകൃത്ത് രഞ്ജിത്തും ഉണ്ണിയും വന്നു ഒരു കഥ പറഞ്ഞു.  കഥ കേട്ടപ്പോൾ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് യെസ് പറഞ്ഞത്.  അത്രനല്ലൊരു കഥയായിരുന്നു അത്. അവർ കഥ പറയുന്ന രീതിയും വളരെ രസമായിരുന്നു.

ഞങ്ങൾ ഈ സിനിമയ്ക്ക് 'ഉത്തരം' എന്നാണു പേരിടാൻ വിചാരിച്ചത്. എന്നാൽ മുപ്പത് വർഷം മുൻപിറങ്ങിയ ഉത്തരം എന്ന ഒരു ചിത്രം ഇറങ്ങിയിട്ടുണ്ടല്ലോ. ആ പേരിന്റെ റൈറ്റ്സ് വാങ്ങാൻ ശ്രമിച്ചു. പക്ഷേ ആ ചിത്രം ചെയ്ത നിർമാതാവ് ഇന്നില്ല, അദ്ദേഹത്തിന്റെ മക്കൾക്ക് ആ പേരിനോട് വലിയ ഒരടുപ്പമുണ്ടെന്നു മനസ്സിലായി. ആ ശ്രമം ഉപേക്ഷിച്ച് നമ്മുടെ പടത്തിന് ഇനി ഉത്തരം എന്നു പേരിട്ടു.

 

ini-utharam-321

സിനിമാ നിർമാണം പുതിയ മേഖല പക്ഷെ ആത്മവിശ്വാസമുണ്ട്

ഇനി ഉത്തരം ഞങ്ങളുടെ ആദ്യ ചിത്രമായതുകൊണ്ട് ഞാൻ തന്നെ നേരിട്ട് സെറ്റിൽ വന്നിരുന്ന് എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കാൻ തീരുമാനിച്ചു. അതുകൊണ്ട് ഒരു സിനിമ നിർമിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ എല്ലാം നേരിട്ട് കണ്ടു മനസ്സിലാക്കാൻ കഴിഞ്ഞു. ഞാൻ സിനിമാ ലൊക്കേഷനിൽ ആയിരിക്കുമ്പോൾ അനുജൻ ആണ് ബിസിനസ്സ് കാര്യങ്ങൾ നോക്കിയിരുന്നത്.  കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ഷൂട്ടിങ് തുടങ്ങുന്നത്. ഒക്ടോബറിൽ ചിത്രം റിലീസ് ചെയ്യാൻ തയാറെടുക്കുകയാണ്.

ini-utharam-34

മഴ കാരണം ലൊക്കേഷൻ മലയാറ്റൂർ നിന്ന് പാലക്കാടേക്ക് മാറ്റേണ്ടി വന്നിരുന്നു.  ഞാൻ ആ സെറ്റിൽ ഉണ്ടായിരുന്നതുകൊണ്ട് തീരുമാനമെടുക്കാൻ എളുപ്പം കഴിഞ്ഞു. പ്രൊഡക്‌ഷൻ ടീമിന്റെ ബുദ്ധിമുട്ടു നേരിട്ട് കണ്ടു മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തിച്ചതുകൊണ്ട് എല്ലാം പെട്ടെന്ന് ചെയ്യാൻ പറ്റി. സിനിമ നിർമാണം എന്നത് ചെറിയ കാര്യമല്ല എന്ന് മനസ്സിലായി. പക്ഷേ നല്ല ടീമിനൊപ്പം വർക്ക് ചെയ്തതിനാൽ ആദ്യസിനിമയെക്കുറിച്ച് നല്ല കോൺഫിഡൻസ് ഉണ്ട്.  

ini-uthamram-team2

പുതുമുഖങ്ങളുടെ കൂട്ടായ്മ 

സിനിമയിൽ ഞങ്ങൾ പുതുമുഖങ്ങളാണ് എന്നതുപോലെ തന്നെ സംവിധായകനും തിരക്കഥാകൃത്തുക്കളും നവാഗതരാണ്. തിരക്കഥാകൃത്ത് രഞ്ജിത്ത് ഉണ്ണിയുടെയും സംവിധായകൻ സുധീഷിന്റെയും ആദ്യത്തെ ചിത്രമാണ് ഇത്. ഈ പടം വിജയിച്ചാൽ മാത്രമേ അവർക്കും ഇൻഡസ്ട്രിയിൽ പിടിച്ചു നില്ക്കാൻ കഴിയൂ. അവർ കുറെ കഥകൾ എഴുതിയിട്ടുണ്ട് ഇതാണ് ആദ്യം റിലീസ് ആകുന്ന ചിത്രം. അവർക്ക് കുറേനാളായി പരിചയമുള്ള ആളാണ് സുധീഷ് അങ്ങനെയാണ് സുധീഷ് ഇതിലേക്ക് വരുന്നത്.

ini-utharam-4

ജീത്തു ജോസഫിന്റെ അസിസ്റ്റന്റായി ദൃശ്യത്തിലും മറ്റു ചില ചിത്രങ്ങളിലും വർക്ക് ചെയ്ത ആളാണ് സുധീഷ്. അദ്ദേഹത്തിന്റെ കഠിനാധ്വാനം ഞാൻ നേരിട്ട് കണ്ടറിഞ്ഞതാണ്. ഞങ്ങൾ ടീമിനെ സെലെക്റ്റ് ചെയ്തപ്പോൾ എല്ലാവരുടെയും കൂടി ആവശ്യം ആകട്ടെ എന്നാണ് വിചാരിച്ചത്. രവി ചേട്ടനും അവരുടെ സുഹൃത്താണ് അദ്ദേഹം അനവധി വിജയ ചിത്രങ്ങൾ ചെയ്തിട്ടുള്ള ആളാണ്. എന്തായാലും ഒരുപാട് പുതുമുഖങ്ങൾക്ക് അവസരം കൊടുത്തുകൊണ്ടാണ് ഞങ്ങളുടെ ആദ്യത്തെ സിനിമാ സംരംഭം വരുന്നത്.  വിജയിക്കും എന്ന് തന്നെയാണ് വിശ്വാസം.

ini-uthamram-3

താരങ്ങളുടെ ഡെഡിക്കേഷൻ ആത്മവിശ്വാസം തരുന്നു 

കഠിനാധ്വാനികളായ ചെറുപ്പക്കാരാണ് ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. എല്ലാ താരങ്ങളും നല്ല ഡെഡിക്കേഷനോടെ ജോലി ചെയ്യുന്നവരായിരുന്നു. അപർണ നല്ല അർപണബോധമുള്ള കുട്ടിയാണ്.  ഓരോ ഷോട്ട് എടുക്കുന്നതിനു മുൻപും ഒരു ഒഴിഞ്ഞ സ്ഥലത്തു ചെന്ന് നിന്ന് മെഡിറ്റേറ്റ് ചെയ്ത് തയാറെടുത്താണ് വരുന്നത്.  സിനിമയിൽ ഒരു എസ്ഐയുടെ വേഷമായിരുന്നു ചന്തു നാഥിന്. അദ്ദേഹം ആ റോൾ വളരെ നന്നായി അഭിനയിച്ചു.

ini-uthamra-3

ഹരീഷ് ഉത്തമൻ വളരെ മിടുക്കനായ താരമാണ്.  ക്യാമറാമാൻ രവി ചേട്ടനെപോലെ ഒരാളെക്കിട്ടിയത് പടത്തിനു ഗുണം ചെയ്യും. ഇമോഷനൽ ത്രില്ലർ ആണ് ചിത്രത്തിന്റെ ജോണർ. അപർണയ്ക്ക് ദേശീയ അവാർഡ് കിട്ടിയതിനു ശേഷമുള്ള ആദ്യത്തെ തിയറ്റർ റിലീസ് ആയിരിക്കും ഈ ചിത്രം. അപർണ, ഹരീഷ് ഉത്തമൻ ചന്തുനാഥ്‌, ഷാജോൺ, ചേർത്തല ജയൻ, ജാഫർ ഇടുക്കി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.  എല്ലാവരും വളരെ നന്നായി പെർഫോം ചെയ്തിട്ടുണ്ട്. പടം കണ്ടു കഴിഞ്ഞപ്പോൾ ഞാൻ സംതൃപ്തനാണ്.  നി എല്ലാം പ്രേക്ഷകരുടെ കയ്യിലാണ്.  

ini-utharam-producer-2

ഇനിയും സിനിമ നിർമിക്കും 

ആദ്യത്തെ ചിത്രം ഞങ്ങൾക്ക് അടുത്ത ഒരു പ്രോജക്റ്റ് ചെയ്യാനുള്ള ആത്മവിശ്വാസം തന്നിട്ടുണ്ട്. നല്ല ഒരു ടീമിനോടൊപ്പം വർക്ക് ചെയ്തതുകൊണ്ടാണ് ആ ആത്മവിശ്വാസം കിട്ടിയത്. ഞങ്ങൾ ഇനിയും സിനിമകൾ നിർമിച്ചേക്കും. കഥ പറയാൻ ഒരുപാടുപേർ വിളിക്കുന്നുണ്ട്. പക്ഷേ ഈ ചിത്രം റിലീസ് ചെയ്തുകഴിഞ്ഞു മാത്രമേ അടുത്ത ചിത്രത്തെക്കുറിച്ച് ആലോചിക്കുന്നുള്ളൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA