ADVERTISEMENT

‘രേഖ’ എന്ന സിനിമയിൽ വിൻസി അലോഷ്യസിന്റെ നായകനായി അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഉണ്ണി ലാലു.  ഹ്രസ്വ ചിത്രങ്ങളിലൂടെയും ടിക്ടോക് വിഡിയോസിലൂടെയും ശ്രദ്ധിക്കപ്പെട്ട താരം 2017ല്‍ പുറത്തിറങ്ങിയ തരംഗം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റെ രേഖയിലെ വേഷം ഏറെ പ്രശംസ നേടിയിരുന്നു.  ഇപ്പോൾ തിയറ്ററിലെത്തിയ കട്ടീസ് ഗ്യാങ് എന്ന ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് ഉണ്ണി ലാലു അവതരിപ്പിച്ചത്.  സിദ്ധാർഥ് ഭരതനൊപ്പം പറന്നു പറന്നു പറന്നു ചെല്ലാൻ, കുഞ്ചാക്കോ ബോബന്റെയും ആസിഫലിയുടേയും ചിത്രങ്ങൾ തുടങ്ങി നിരവധി ചിത്രങ്ങളാണ് ഉണ്ണിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.  കട്ടീസ് കട്ടീസ് ഗ്യാങ്ങിന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് ഉണ്ണി ലാലു മനോരമ ഓൺലൈനിനോട് സംവദിക്കുന്നു.   

അട്ടപ്പാടിയിലെ കട്ടീസ് ഗ്യാങ് 

ഞാൻ അഭിനയിച്ച കട്ടീസ് ഗ്യാങ് എന്ന ചിത്രം തിയറ്ററിൽ എത്തിയിട്ടുണ്ട്.  ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത് ഞാൻ ആണ് സജിൻ ചെറുകയിൽ എന്നോടൊപ്പം ചിത്രത്തിലുണ്ട്.  അൽത്താഫ്. സ്വാതി, വരുൺ ധാര എന്നിവരാണ് അഭിനയിക്കുന്നത്.  തമിഴ് താരമായ സൗന്ദർരാജ മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്. അട്ടപ്പാടിയിൽ സംഭവിക്കുന്ന ഒരു കഥയാണ്.  സിനിമാമോഹവുമായി നടക്കുന്ന ഒരാൾ വളരെ കഷ്ടപ്പെട്ട് സ്വന്തം സ്വപ്നം സാക്ഷാത്കരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.  ഇതിനിടയിൽ ഇദ്ദേഹം നേരിടുന്ന പ്രശ്നങ്ങൾ ആണ് സിനിമയിൽ ചർച്ചയാകുന്നത്. വലിയ റിലീസുകൾക്കിടയിൽ ഒരു ചെറിയ പടമായി നമ്മുടെ ചിത്രവും തീയറ്ററിൽ ഉണ്ട്.  സിനിമ കണ്ടവരൊക്കെ നല്ല അഭിപ്രായമാണ് പറയുന്നത്.  വളരെ നല്ലൊരു കഥയാണ് എല്ലാവര്ക്കും ഇഷ്ടമായി എന്നാണ് പറയുന്നത്.  എല്ലാവരും സിനിമ കണ്ട് അഭിപ്രായം പറയണമെന്ന് അഭ്യർത്ഥിക്കുന്നു.

സംതൃപ്തി തന്ന രേഖ

വിൻസി അലോഷ്യസിനോടൊപ്പം അഭിനയിച്ച രേഖ ആണ് എന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും പ്രശംസ നേടിത്തന്ന ചിത്രം.  ഞാൻ ഫ്രീഡം ഫൈറ്റിൽ അഭിനയിച്ചിരുന്നു പക്ഷെ അധികം ആളുകൾ അത് കണ്ടിട്ടില്ല.  വിന്സിക്ക് അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് രേഖ, അവാർഡ് കിട്ടിയ ചിത്രമായതുകൊണ്ട് എല്ലാവരും ശ്രദ്ധിച്ചു.  ഞങ്ങൾ രണ്ടുപേരിൽ കൂടിയാണ് ആ കഥ പോകുന്നത് അതുകൊണ്ട് തന്നെ നന്നായി പെർഫോം ചെയ്യാൻ കഴിഞ്ഞു.  ഒരുപാട് അടരുകൾ ഉള്ള കഥാപാത്രമാണ് രേഖയിലെ അർജുൻ, സിനിമ കണ്ടവർ പറഞ്ഞത് അയാളോട് ദേഷ്യം തോന്നി എന്നാണ്.  നമ്മൾ അഭിനയിച്ച കഥാപാത്രത്തെ മറ്റുള്ളവർ വെറുത്തു എങ്കിൽ ആ കഥാപാത്രം വിജയിച്ചു എന്നാണല്ലോ, അതാണല്ലോ നമ്മുടെ വിജയം. ഒരുപാട് സംതൃപ്തി തന്ന സിനിമയാണ് രേഖ.

പറന്നു പറന്നു പറന്നു ചെല്ലാൻ വരുന്നുണ്ട് 

പറന്നു പറന്നു പറന്നുചെല്ലാൻ എന്നൊരു പടം അടുത്ത മാസം റിലീസ് ഉണ്ട്.   അത് ഒരു സിനിമയിലെ പാട്ടാണ് ആ പാട്ട് നമ്മുടെ പടത്തിൽ ഉപയോഗിച്ചിട്ടുണ്ട്.  നോ മാൻസ് ലാൻഡ് എന്ന ചിത്രത്തിന്റെ സംവിധായകൻ ജിഷ്ണു വർമ്മ ആണ് സംവിധാനം ചെയ്യുന്നത്.  പാലക്കാട്ടെ  നാട്ടിൻപുറത്തിന്റെ കഥപറയുന്ന ചിത്രത്തിന്റെ ക്യാമറ ചെയ്തത് മധു അമ്പാട്ട് സാറാണ്.  ഞാനും സിദ്ധാർഥ് ഭരതനും ആണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.  സജിൻ ചെറുകയിൽ, വിജയരാഘവൻ ചേട്ടൻ, രതീഷ് ചേട്ടൻ, ശ്രീജ ദാസ് തുടങ്ങി കുറെ താരങ്ങൾ ചിത്രത്തിലുണ്ട്.  ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ ആണ് ഇപ്പോൾ അഭിനയിക്കുന്നത്.  ആസിഫ് അലിയുടെ ഒരു ചിത്രത്തിലും ഇപ്പോൾ അഭിനയിക്കുന്നുണ്ട്.

English Summary:

Chat with Unni Lalu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com