Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിൻ ചേട്ടന്റെ മോൻ എന്റെ ബോയ് ഫ്രണ്ട് !

Sanusha സനുഷ

നല്ല അഭിനേത്രിഎന്ന് പറയിപ്പിക്കുക അത്ര എളുപ്പമല്ല. എന്നാൽ ബാലതാരമായി തുടങ്ങിയ കാലം മുതൽ മലയാളികൾ നല്ല നടി, നല്ലപോലെ അഭിനയിക്കുന്ന കുട്ടി എന്നൊക്കെയുള്ള സർട്ടിഫിക്കറ്റുകൾ നൽകിയ ചുരുക്കം ചിലരുടെ കൂട്ടത്തിലാണ് സനുഷയുടെ സ്ഥാനം. മിനിസ്ക്രീനിൽ നിന്നും ബിഗ്സ്ക്രീനിലേയ്ക്ക് വളരെ വേഗമായിരുന്നു സനുഷയുടെ വളർച്ച. നായികയായി തമിഴിൽ അരങ്ങേറ്റംകുറിച്ച് മിസ്റ്റർ മരുമകനിലൂടെ മലയാളത്തിലെ മുൻനിര നായികമാരിലൊരാളായി മാറിയ സനുഷയുടെ വിശേഷങ്ങളിലേയ്ക്ക്....

∙സക്കറിയായുടെ ഗർഭിണികൾക്ക് ശേഷം ഒരു ചെറിയ ഇടവേളയിലായിരുന്നോ?

അതെ. പഠിത്തത്തിന്റെ തിരക്കിലായിരുന്നു. അതിനുവേണ്ടി ചെറിയ ഇടവേള എടുത്തു. പിന്നെ നല്ല വേഷങ്ങൾക്ക് വേണ്ടിയുള്ള ഒരു കാത്തിരിപ്പും ഉണ്ടായിരുന്നു.

∙സക്കറിയായുടെ ഗർഭിണികൾ ചെയ്യുമ്പോൾ തന്നെ പ്രതീക്ഷയുണ്ടായിരുന്നോ ഇത് സ്വീകരിക്കപ്പെടുമെന്ന്?

ഇത്ര ചെറിയ പ്രായത്തിൽ ഇതുപോലൊരു വേഷം ചെയ്യാൻ പറ്റിയത് തന്നെ വലിയ ഭാഗ്യമാണ്. ചെയ്യുമ്പോൾ തന്നെ അറിയാമായിരുന്നു സഖ്റിയയുടെ ഗർഭിണിയിലെ ഗർഭിണിയുടെ വേഷം ശ്രദ്ധിക്കപ്പെടുമെന്ന്.

∙ഏതൊക്കെയാണ് പുതിയ സിനിമകൾ?

രജേഷ് പിള്ള സംവിധാനം ചെയ്യുന്ന മിലി. മിലിയുടെ സെക്കൻഡ് ഷെഡ്യൂൾ തുടങ്ങി. പിന്നെ അനിൽ രാധാകൃഷ്ണന്റെ സപ്തമ: ശ്രീ തസ്ക്കര. പിന്നെ പുതിയ തമിഴ് സിനിമകളുടെ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

∙പ്രേക്ഷകർ ഒരുപാട് പ്രതീക്ഷിയ്ക്കുന്നുണ്ട് സനുഷയിൽ നിന്ന്. പ്രതീക്ഷ നിലനിർത്താൻ പറ്റുന്നവയാണോ ഈ രണ്ടു സിനിമകളും?

തീർച്ചയായും. മിലിയിൽ നിവിൻ പോളിയോടൊപ്പം ജോലിചെയ്യുന്ന സോഫ്റ്റ്വെയർ എൻജിനിയറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. നിവിൻ, അമല, പ്രവീണചേച്ചി അങ്ങനെ നല്ല ഒരു ടീം തന്നെയുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് മിലിയിലേത്. സപ്തമ: ശ്രീ തസ്ക്കരയിൽ പൃഥ്വിരാജിന്റെ നായികയായിട്ടാണ് അഭിനയിക്കുന്നത്. അനിൽരാധാകൃഷ്ണന്റെ നല്ലയൊരു സിനിമ തന്നെയായിരിക്കും സപ്തമ:ശ്രീ തസ്കര. വലിയൊരു താര നിര തന്നെയുണ്ട് ഇതിൽ.

∙സ്വപ്നം സീരിയലിലെ പ്രവീണയേയും സനുഷയേയും മലയാളികൾ മറന്നിട്ടില്ല. വീണ്ടും പ്രവീണയോടൊപ്പം. എങ്ങനെയുണ്ടായിരുന്നു?

കെ.കെ.രാജീവിന്റെ സ്വപ്നത്തിൽ പ്രവീണ ചേച്ചിയുടെ മകളായിട്ടായിരുന്നു അഭിനയിച്ചത്. അതുകഴിഞ്ഞ് ഞങ്ങൾ ഒന്നിച്ചൊരു സിനിമ ഇതാദ്യമായിട്ടാണ്. പക്ഷെ മിലിയിൽ ഞങ്ങളുടെ കോംബിനേഷൻ സീൻ ഉണ്ടോ എന്ന് സംശയമാണ് നിവിന്റെ സഹോദരിയുടെ വേഷമാണ് പ്രവീണ ചേച്ചിയ്ക്കിതിൽ. ഞാൻ മിലിയിൽ ജോയ്ൻ ചെയ്യുമ്പോഴേക്കും ചേച്ചിയുടെ ഭാഗം ഷൂട്ട് ചെയ്തു കഴിഞ്ഞു. എങ്കിലും ഒരുപാട് സന്തോഷമുണ്ട് ചേച്ചിയുമുള്ള സിനിമയുടെ ഭാഗമാകുന്നതിൽ.

∙നിവിൻ— അമല—സനുഷ കൂട്ടുകെട്ട് എങ്ങനെയുണ്ട്?

നിവിൻ ചേട്ടൻ നല്ല ജോളി ടൈപ്പ് ആണ്.ചേട്ടനേക്കാൾ കൂടുതൽ അടുപ്പം എനിക്ക് ചേട്ടന്റെ മോനോടാണ്. എന്റെ ബോയ്ഫ്രണ്ട് എവിടെ എന്നാണ് എല്ലാരും ചോദിക്കുന്നത്. അമല, എന്റെ നല്ല ഒരു സുഹൃത്താണ്.

∙അനിയൻ സനൂപിനൊപ്പം സനുഷയെയും സ്ക്രീനിൽ ഉടൻ പ്രതീക്ഷിക്കാമോ?

അതിനുള്ള സാധ്യതയുണ്ട്. സനൂപിന്റെ മൂന്ന് സിനിമകളുടെ ചർച്ച നടക്കുന്നതെയൊള്ളൂ. അതുകൊണ്ട് അതിനെക്കുറിച്ച് ഇപ്പോഴൊന്നും പറയാറായിട്ടില്ല.

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your Rating: