Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേ, ദിലീപ് പിന്നേം കൊമ്പത്ത്

dileep-latetst

കുട്ടികളും കുടുംബങ്ങളും ഒത്തുചേർന്നു കൊട്ടകയിലെത്തുന്ന അവധിക്കാലങ്ങളുടെയും ആഘോഷവേളകളുടെയും താരമാണു ദിലീപ്. ഒരു ബാലരമ കഥാപാത്രം പോലെ കുട്ടികളോടൊട്ടിയാണു ദിലീപ് വിജയത്തിന്റെ പൂമരക്കൊമ്പുകളിൽ ചാടിമറിഞ്ഞു രസിച്ചതും രസിപ്പിച്ചതും. ഇടയ്ക്കെന്നോ കൈവിട്ടുപോയോ എന്നു പ്രേക്ഷകർ സംശയിച്ച ആ ചാട്ടം പഴയപോലെ വിജയക്കര കടക്കുന്നതു കാണുന്നു ഈ ഉത്സവസീസൺ. ദിലീപിനോടു ചില ചോദ്യങ്ങൾ.

∙ വീണ്ടും ഹിറ്റുകളുടെ ട്രാക്കിലെത്തിയോ ?

ഹിറ്റുകൾ സംഭവിക്കുന്നതാണ്. അതിന്റെ ഫോർമുല നമുക്കാർക്കുമറിയില്ല. നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്നതു ശ്രമങ്ങൾ മാത്രമാണ്. ചേരുവകൾ നന്നായി ചേരുമ്പോഴാണു ഹിറ്റുകൾ ഉണ്ടാകുന്നത്. മീശമാധവനും പഞ്ചാബിഹൗസുമെല്ലാം അങ്ങനെയുണ്ടായതാണ്. അപ്പോൾ ആ നിരയിൽ ടു കൺട്രീസുമെത്തിയതിൽ സന്തോഷം. അപ്പോൾ അടുത്ത സിനിമ കൂടുതൽ ടെൻഷൻ നൽകുന്നു.

∙ ദിലീപ് കോമഡി മാത്രം ചെയ്താൽ മതിയെന്നല്ലേ പ്രേക്ഷകർ പറയുന്നത് ?

എന്റെ സിനിമകൾ എന്റർടെയ്നർ ആകണമെന്നാണു പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. വെറും തമാശച്ചിത്രങ്ങൾ മാത്രമല്ല എന്റർടെയ്നർ. എന്റെ വിജയിച്ച ചിത്രങ്ങളിൽ നർമം നിർണായക ഘടകമാണ്. അതേ സമയം എന്റെ പരാജയപ്പെട്ട സിനിമകൾ മിക്കതും ഡ്രൈ ആണ്. തിയറ്ററുകളിൽ ഉൽസവാഘോഷ പ്രതീതി സൃഷ്ടിക്കുന്നതാണ് എന്റെ ചിത്രങ്ങൾ. സിനിമകൾക്കു മണ്ണിന്റെ മണമില്ല എന്ന വാദമൊന്നും ഞാൻ കണക്കിലെടുക്കുന്നില്ല. ആഘോഷ സിനിമകൾ ചെയ്യാനും നല്ല ഹോം വർക്ക് വേണം. സത്യത്തിൽ മീശമാധവനും ആക്‌ഷൻ സിനിമയല്ലേ ? അടിക്ക് അടിയാണ് അതിലുള്ളത്. റൺവേയും ലയണും ആക്‌ഷൻ സിനിമകളല്ലേ.

Dileep | I Me Myself | Manorama Online

∙ തുടർച്ചയായി പരാജയങ്ങളുമുണ്ടായല്ലോ ? ജനപ്രിയ നായകൻ എന്ന പദവി പോകുമെന്നു ഭയന്നോ ?

പരാജയം വിജയത്തിന്റെ മുന്നോടിയാണെന്ന് ഏഴാംക്ലാസിൽ എന്റെ അച്ഛനാണ് എന്നോടു പറഞ്ഞത്. 2000 മുതൽ എന്റെ പതിമൂന്നു സിനിമകൾ തുടർച്ചയായി ഹിറ്റായിട്ടുണ്ട്. സൂപ്പർഹിറ്റും മെഗാഹിറ്റും ബംപർ ഹിറ്റുമെല്ലാം കണ്ടു. ഉയർച്ചകളും താഴ്ചകളും കണ്ടു. പ്രേക്ഷകർ എന്റെ ദൈവമാണ്. അവരിൽ എനിക്കു വിശ്വാസമുണ്ട്. ‘ചന്ദ്രേട്ടൻ എവിടെയാ’ എന്നത് എനിക്കുള്ള പിൻവിളിയായിരുന്നു. ഇപ്പോൾ ടു കൺട്രീസിലൂടെ എന്റെ പ്രേക്ഷകർ തിരിച്ചെത്തി.

dileep-movie

∙ ഒന്നിനു പുറകെ ഒന്നായി സിനിമകൾ ചെയ്യുന്നു. വർഷങ്ങൾക്കപ്പുറവും ഡേറ്റ് കൊടുക്കുന്നു ? അപ്പോൾ കഥ കാലഹരണപ്പെടില്ലേ ?

Mamta Mohandas | Exclusive Interview | I Me Myself | Manorama Online

വ്യക്തിപരമായി എനിക്ക് അങ്ങനെ ചെയ്യേണ്ട കാര്യമില്ല. വർഷത്തിൽ രണ്ടു സിനിമകൾ തന്നെയാണ് അഭികാമ്യം. എന്നാൽ ഒട്ടേറെപ്പേർ രണ്ടും മൂന്നും വർഷം വരെ എന്റെ ഡേറ്റിനു കാത്തുനിൽക്കുമ്പോൾ വർഷം ഒരു സിനിമയേ ചെയ്യൂ എന്ന് എനിക്കു പറയാനാകില്ല. ഞാൻ ഒരു ഗ്യാപ്പിട്ടാൽ അവരുടെ കാത്തിരിപ്പു കൂടും.

two-countries

∙ മംമ്ത–ദിലീപ് ജോടി തിരിച്ചുവന്നതുപോല കാവ്യ–ദിലീപ് സിനിമ ഉണ്ടാകുമോ ?

സിനിമയിൽ മുതിർന്ന താരങ്ങൾക്കൊപ്പം നായികാവേഷങ്ങൾ ചെയ്തു കഴിവു തെളിയിച്ച താരമാണു കാവ്യ. പവർഫുൾ ആയ നായികാ കഥാപാത്രങ്ങൾ കാവ്യയ്ക്കു ചെയ്യാൻ കഴിയും. നല്ല പ്രോജക്ടുകൾ വന്നാൽ കാവ്യയുമൊത്തുള്ള സിനിമ ചെയ്യും.

∙ ദിലീപ് പുതിയ സംവിധായകർക്കു കാതോർക്കുന്നില്ല. ഏതാനും ചിലരുടെ പിടിയിലാണെന്ന് ആരോപണം ?

സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും വിലമതിക്കുന്നവനാണു ഞാൻ. തീർച്ചയായും സൗഹൃദം എന്നത് ഒരു ഘടകം തന്നെയാണ്. എന്നാൽ, പുതുമുഖങ്ങൾക്ക് അവസരം നൽകുന്നില്ല എന്ന ആരോപണത്തിൽ കഴമ്പില്ല. ഇപ്പോൾ സിദ്ദിഖ് ലാലിന്റെ ‘കിങ് ലിയർ’ ചെയ്യുകയാണ്. അടുത്തതു പുതുമുഖ സംവിധായകൻ രതീഷ് അമ്പാട്ടിന്റെ ചിത്രമാണ്. രാമചന്ദ്രബാബുവിന്റെ ത്രീ ഡി ചിത്രവുമുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.