Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിര വീണ്ടും; നായിക ശോഭന തന്നെ

വടക്കന്‍ സെല്‍ഫി എഴുതുമ്പോള്‍ റഫറന്‍സിനായി വിനീത് ശ്രീനിവാസന്‍ കണ്ടതു സത്യന്‍ അന്തിക്കാടിന്റെയും പ്രിയദര്‍ശന്റെയും സിദ്ദീഖ് ലാലിന്റെയും ചിത്രങ്ങളായിരുന്നു. തിയറ്ററുകളിലെത്തിയപ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തോടു തന്നെ മല്‍സരിക്കേണ്ടിയും വന്നു. ഒരു സെക്കന്‍ഡ് ക്ളാസ് യാത്രയില്‍ നായകനായ വിനീത് മലയാള സിനിമയുടെ 'ഫസ്റ്റ്ക്ളാസ്' സംഘത്തിന്റെ തലവനാണിപ്പോള്‍.

ടീം സ്പിരിറ്റ് സ്ക്രീനില്‍ കാണുന്ന ഊര്‍ജത്തിനു പിന്നില്‍ ഇതാണോ?

തീര്‍ച്ചയായും അതേ. ഞങ്ങള്‍ തമ്മില്‍ ഒരുപാടു നാളത്തെ സൗഹൃദമാണല്ലോ. സുഹൃത്തുക്കള്‍ക്കിടയില്‍ കാര്യങ്ങള്‍ എളുപ്പമാണ്. മാത്രമല്ല, ഈ കൂട്ടുകാര്‍ക്കെല്ലാം നടന്‍മാര്‍ എന്ന നിലയില്‍ മലയാളത്തില്‍ നല്ല സ്വീകാര്യതയുമാണ്.

എഴുതുന്ന സിനിമയില്‍ സ്വന്തം കഥാപാത്രത്തെ നല്ലവനാക്കി ചിത്രീകരിക്കുന്നതു ബോധപൂര്‍വമാണോ?

അയ്യോ... ഞാനെഴുതിയ സിനിമയില്‍ അഭിനയിച്ചത് 'ഒരു വടക്കന്‍ സെല്‍ഫി' യിലാണ്. ആ കഥാപാത്രം മറ്റൊരുനടനു വേണ്ടി എഴുതിയതാണ്. അദ്ദേഹത്തിന് ഡേറ്റ് പ്രശ്നം വന്നപ്പോള്‍ ഞാന്‍ ആ വേഷത്തിലേക്കു വന്നു ചേരുകയായിരുന്നു.

വടക്കന്‍ സെല്‍ഫിയിലെ പാട്ടെഴുത്തിനെക്കുറിച്ചു നിരൂപകര്‍ നടത്തിയ വിമര്‍ശനങ്ങള്‍?

vineeth-nivin-aju

ഞാനും വായിച്ചു. വിമര്‍ശനങ്ങളെല്ലാം സഹിഷ്ണുതയോടെ കാണുന്ന ആളല്ല ഞാന്‍. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന മട്ടില്‍ നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? വടക്കന്‍ സെല്‍ഫിയില്‍ പാട്ടെഴുതണമെന്നു തീരുമാനിച്ച് എഴുതിയതൊന്നുമല്ല. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ഇൌണമിടുമ്പോള്‍ അതിനൊപ്പിച്ചു ചില വരികള്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ വച്ച് എഴുതാറുണ്ടായിരുന്നു.ചിലതൊക്കെ അവര്‍ ഗംഭീരം എന്നു പറയാറുമുണ്ടായിരുന്നു. അതാണെന്റെ പാട്ടെഴുത്തനുഭവം.ഏതായാലും എന്റെ അടുത്ത പടത്തില്‍ ഞാന്‍ പാട്ടെഴുതില്ല.

ഒരു സെക്കന്‍ഡ് ക്ളാസ് യാത്രയിലെ പ്രകടനത്തെക്കുറിച്ചു മോശമായ ഓണ്‍ലൈന്‍ റിവ്യുകള്‍ കണ്ടുവല്ലോ?

ഒരു സെക്കന്‍ഡ് ക്ളാസ് യാത്രയ്ക്ക് തിയറ്ററില്‍ നല്ല അഭിപ്രായമാണുളളത്. ഒാണ്‍ലൈന്‍ റിവ്യുകളെല്ലാം ഞാന്‍ വായിക്കാറുണ്ട്. സെക്കന്‍ഡ് ക്ളാസ് യാത്രയെക്കുറിച്ചു ചില നെഗറ്റീവ് റിവ്യുകള്‍ കണ്ടെങ്കിലും ആളുകള്‍ക്കു പടം ഇഷ്ടപ്പെടുന്നുണ്ട്. വടക്കന്‍ സെല്‍ഫിയുടെ സെക്കന്‍ഡ് ഹാഫിനെക്കുറിച്ച് ഒാണ്‍ലൈനില്‍ മോശം റിവ്യു ആയിരുന്നെങ്കിലും തിയറ്ററില്‍ കയ്യടിയായിരുന്നു. 'തിര' യെക്കുറിച്ച് റിവ്യുകള്‍ ഗംഭീരമായിരുന്നു. പക്ഷേ തിയറ്ററില്‍ ചിത്രം അത്രമേല്‍ ശോഭിച്ചില്ല. ഇതു രണ്ടും ഒരേപോലെ വന്നതു തട്ടത്തില്‍ മറയത്തിനു മാത്രമായിരുന്നു. ഒാണ്‍ലൈന്‍ റിവ്യുμള്‍ക്കൊപ്പം 17 നും 22 നും ഇടയില്‍ പ്രായമുളള ചെറുപ്പക്കാര്‍ അഭിപ്രായമെഴുതി ടാഗ് ചെയ്തിട്ടും അതൊന്നുപോലുംവിടാതെ വായിക്കാറുണ്ട്. ഇവര്‍ക്കിടയിലെ 'പള്‍സ്' തിരിച്ചറിയാന്‍നല്ല വഴിയാണത്.

അടുത്ത പ്രോജക്ടുകള്‍?

shobhana-thira-movie

നവാഗതനായ ബേസില്‍ ജോസഫിന്റെ ''കുഞ്ഞിരാമായണം'' ചിത്രീകരണം നടക്കുന്നു. അനുജന്‍ ധ്യാന്‍, അജു വര്‍ഗീസ്, നീരജ് മാധവ്,ദീപക് തുടങ്ങിയവര്‍ ഒപ്പമുണ്ട്. എന്റെ സംവിധാന സഹായിയായിരുന്നു ബേസില്‍. അതു കഴിഞ്ഞാല്‍ ഞാന്‍ സംവിധാനം ചെയ്യുന്ന അടുത്തപടത്തിന്റെ സ്ക്രിപ്റ്റ് വര്‍ക്ക് തുടങ്ങും. ടെക്നീഷ്യന്‍മാരെല്ലാം പതിവുടീം തന്നെയാകും. കുടുംബ പശ്ചാത്തലത്തിലാവും ചിത്രം. അതുകൊണ്ടു തന്നെ സ്ക്രീനില്‍ സ്ഥിരം ടീം ആയിരിക്കില്ല. ഇൌ സിനിമ കഴിഞ്ഞാല്‍ തിരയുടെ രണ്ടാം ഭാഗത്തിലേക്കു കടക്കും. ധ്യാന്‍ ആ ചിത്രത്തില്‍ ഉണ്ടാവില്ല. ശോഭന തന്നെയാവും മുഖ്യവേഷത്തില്‍.

മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടിലെ തമാശകളുടെ തുടര്‍ച്ച പുതിയ ടീമിനെ വച്ചു പരീക്ഷിക്കുകയാണെന്നു പറഞ്ഞാല്‍?

അവരൊന്നും ചെയ്തതു പോലെ നമുക്കു ചെയ്യാന്‍ ആവില്ല. അവര്‍ക്കിടയിലെ സൌഹൃദത്തിന്റെ ശക്തിയാണ് അവര്‍ അഭിനയിച്ച സിനിമകള്‍ക്ക് സ്ക്രീനില്‍ ആരെയും ആകര്‍ഷിക്കുന്ന ഉൌര്‍ജം നല്‍കിയത്. അതേഉൌര്‍ജം തന്നെയാണു നിവിന്‍ പോളിയും അജു വര്‍ഗീസും ഞാനുമെല്ലാം ചേരുമ്പോള്‍ സ്ക്രീനില്‍ തെളിയുന്നത്.