Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സിനിമ തന്നെ വേദനിപ്പിച്ചു; തുറന്നടിച്ച് ഹണി റോസ്

honey-rose

പത്തു വർഷം മുമ്പോണു വെള്ളിത്തരയിൽ ആദ്യമായി ഹണി റോസ് എന്ന പേര് തെളിഞ്ഞത്. ഈ കാലത്തിനിടയിൽ ഒരു ഹിറ്റിനു വേണ്ടി ഈ നടി കാത്തിരുന്നത് ഏഴ് വർഷം. ആരും മനസ്സ് മടുത്തുപോകുന്ന സാഹചര്യങ്ങളിലും ഹണി കാത്തിരിക്കാൻ തയാറായി. മലയാളത്തിന്റെ ബോൾഡ് ആന്ഡ് ബ്യൂട്ടിഫുൾ നായികയാണു ഹണി ഇപ്പോൾ കഥാപാത്രത്തിന്റെ ഇമേജിനെ പേടിക്കാത്ത നടിയെന്ന പേരിൽ ശ്രദ്ധേയയായ ഹണിയുടെ വിശേഷങ്ങളറിയാം...വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹണി റോസ് തന്റെ മനസ്സുതുറന്നത്....

ഒരു ചിത്രത്തിലെ ചുംബനരംഗം വിവാദമായല്ലോ?

കഥ കേട്ട് ഇഷ്ടമായിട്ടാണു വൺ ബൈ ടുവെന്ന ചിത്രത്തിലെ കഥാപാത്രം സ്വീകരിച്ചത്. സങ്കീർണമായ കഥയിലൊരിടത്തുള്ള രംഗമാണത്. അതൊരു കിടപ്പറ രംഗമൊന്നുമല്ല. അതുകഴിഞ്ഞ് സിനിമയുടെ പോസ്റ്റർ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഈ ചിത്രത്തിൽ ലിപ്​​ലോക് സീൻ ഉണ്ട് എന്നൊക്കെ എഴുതിയിരിക്കുന്നു.

ഒരു കലാകാരിയെന്ന നിലയിൽ എന്നെ അപമാനിച്ചതായാണ് എനിക്കു തോന്നിയത്. പണത്തിനു വേണ്ടിയല്ല, സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് അഭിനയിക്കുന്നത്. കഥാപാത്രത്തിന്റെ മൂല്യമാണു നോക്കിയത്. അതിന് അവർ ഒരു വിലയും കൽപ്പിച്ചില്ല. സിനിമ കച്ചവടമാണ്. പക്ഷേ, എങ്കിലും സിനിമയ്ക്കു കലാപരമായ മൂല്യം ഉണ്ടെന്നു വിശ്വസിക്കുന്ന ആളാണു ഞാൻ. എന്നെ വളരെ വേദനിപ്പിച്ച സംഭവമാണത്.

കഥ ആവശ്യപ്പെട്ടാൽ ഇനി അത്തരം രംഗത്തിൽ അഭിനയിക്കമോ?

അയ്യോ. വേണ്ട ഇനി ഞാൻ ആ അബദ്ധം കാണിക്കില്ല. ലിപ്​​ലോക് രംഗങ്ങളിൽ അഭിനയിക്കില്ല. എനിക്കു സത്യത്തിൽ ബബ്ലി ടൈപ്പ് കഥാപാത്രങ്ങൾ ചെയ്യാനാണ് ഇഷ്ടം. ഞാനൊരു ഫൺ ലവിങ് പേഴ്സണാണ്. ഉർവശിച്ചേച്ചി ചെയ്ത കഥാപാത്രങ്ങൾ വലിയ ഇഷ്ടമാണ്

അബദ്ധമായിപ്പോയി എന്നു തോന്നിയ നിമിഷമുണ്ടോ?

ഒരിക്കൽ ഒരു ചാനലിലെ ചാറ്റ്ഷോയിൽ അതിഥി താരമായി വിളിച്ചു. കോളജ് വിദ്യാർഥികൾ ഫണ്ണി ക്വസ്റ്റ്യൻസ് ചോദിക്കുമെന്നാണ് പറഞ്ഞത്. പ്രോഗ്രാമിനിടയിൽ ഞാൻ അഹങ്കാരിയാണെന്ന മട്ടിൽ ഒരു പെൺകുട്ടി സംസാരിച്ചു. വിളിച്ചുവരുത്തി മുഖത്തടിച്ചതു പോലെയായിരുന്നു അത്. എഴുന്നേറ്റു പോകാൻ പോലും പറ്റാതെ സ്തബ്ധയായി ഇരുന്നുപോയി. ഞാൻ തിരികെ കാര്യമായൊന്നും പറയില്ലെന്നു മനസ്സിലായപ്പോഴാണ് അവർ നിർത്തിയത്. ഞാൻ നന്നായി ടെൻഷനടിച്ചു. ഭാഗ്യത്തിന് എഡിറ്റ് ചെയ്താണു ചാനലിൽ കാണിച്ചത്. അതുവരെ വിളിച്ചിട്ടില്ലാത്തവർ പോലും ആ പ്രോഗ്രാം കണ്ട് എന്നെ വിളിച്ചു. ഒരാൾക്കു പണി കിട്ടുമ്പോൾ എല്ലാവർക്കും എന്താ സന്തോഷം.

ജീവിതത്തിലെ പ്രണയത്തെ കണ്ടെത്തിയോ?

ഇതുവരെയില്ല. പ്രണയമുണ്ടെങ്കിൽ അതു തുറന്നുപറയാൻ മടിയൊന്നുമില്ല. പ്രണയം നല്ല കാര്യമല്ലേ. സ്കൂളിൽ പഠിക്കുന്നകാലത്തു ഇഷ്ടമാണെന്നു പറഞ്ഞ ചിലരോട് അട്രാക്ഷൻ തോന്നിയിട്ടുണ്ട്. പക്ഷേ, പുറത്തുകാണിച്ചിട്ടില്ല. ഇപ്പോഴാണെങ്കിൽ ഫ്രണ്ട്​ലി ടോക്കിനു പോലും ആരും വരാറില്ല. ബോൾഡ് ആയ കഥാപാത്രങ്ങളെ ചെയ്തതു കൊണ്ടാണോയെന്നറിയില്ല, എന്നോട് അടുക്കാൻ പലർക്കും മടിയാണ്. ഇപ്പോൾ ഒരു ദുഷ്ടത്തിയാണോ എന്ന സംശംയം കൊണ്ടാവും.

കുടുംബജീവിതമെന്നതു വലിയ ഉത്തരവാദിത്തമാണ്. അങ്ങനെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള പക്വതയായിട്ടില്ല എനിക്ക്. അഭിനയമല്ലാതെ മറ്റൊന്നും എനിക്കു സംതൃപ്തി നൽകില്ല. വിവാഹം വേണ്ട എന്നാണ് ഇപ്പോൾ കരുതുന്നത്.

എന്നും സിനിമയിൽ നിൽക്കാമെന്ന ആഗ്രഹം കൊണ്ടാണോ വിവാഹത്തോട് എതിർപ്പ്?

അവസാന ശ്വാസം വരെയും അഭിനയിക്കണം എന്നു തന്നെയാണ് ആഗ്രഹം. നായികയല്ലെങ്കിലും നല്ല കഥാപാത്രളെ അവതരിപ്പിക്കാമല്ലോ. ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് ഉറപ്പിച്ചു പറയുന്നില്ല. നടിയാവുകയെന്നത് എന്റെ സ്വപ്നമായിരുന്നു. ഇന്നും നൂറു ശതമാനം സിനിമയെയാണു സ്നേഹിക്കുന്നത്. സ്വപ്നങ്ങളെ വിട്ടുകളഞ്ഞൊരു വിവാഹം വേണ്ട. </p>

സ്ലീവ്​ലെസ്, ജീൻസ്, ഇതെല്ലാം പുരുഷന്മാരെ പ്രകോപിപ്പിക്കും...

തെറ്റായ മനസ്സുള്ളവരിൽ മാത്രമേ അങ്ങനെ ചിന്തയുണ്ടാകൂ. ഓരോരുത്തർക്കും ഇഷ്ടമുള്ള വസ്ത്രമാണ് അണിയേണ്ടത്. അണിയുണ വസ്ത്രം കംഫപ്ട്ടബിൾ ആവണമെന്നേയുള്ളൂ എനിക്ക് അതു ചിലപ്പോൾ സ്ലീവ്​ലെസ് ആയെന്നു വരാം. അതെന്റെ ഇഷ്ടമല്ലേ.‌

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം– 

Your Rating: