Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പോക്കിരി’ അല്ല പൃഥ്വിയുടെ ഡാർവിൻ: ജിജോ

jijo-ptithviraj ഡാർവിന്റെ പരിണാമം പോസ്റ്റർ, ജിജോ ആന്റണി

കൊന്തയും പൂണൂലും എന്ന ചിത്രത്തിനു ശേഷം ജിജോ ആന്റണി പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡാർവിന്റെ പരിണാമം. വിജയ്്യുടെ പോക്കിരിയെ പരാമർശിച്ച് ഇറങ്ങിയ ട്രെയിലറിനു ഗംഭീര വർവേൽപ് നൽകിയ പ്രേക്ഷകർ ഡാർവിനു സംഭവിച്ച പരിണാമം എന്താണെന്നു അറിയാനുള്ള ആകാംക്ഷയിലാണ്. അതേ ആകാംക്ഷ സംവിധായകനിലുമുണ്ട്...

വ്യത്യസ്തവും പുതുമയാർന്നതുമായ ശൈലി പരീക്ഷിച്ചിരിക്കുന്ന ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷകപ്രീതി എങ്ങനെയെന്നു മനസിലാക്കാനുള്ള ആകാംക്ഷ. ഡാർവിന്റെ പരിണാമത്തെക്കുറിച്ച് ജിജോ മനോരമ ഓൺലൈനോടു സംസാരിക്കുന്നു.

Darvinte Parinamam | Official Trailer HD | Prithviraj | Chemban Vinod

എന്താണ് ഡാർവിന്റെ പരിണാമം?

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഡാർവിൻ എന്ന വ്യക്തിക്കു സംഭവിക്കുന്ന മാറ്റം തന്നെയാണ് ഡാർവിന്റെ പരിണാമം. അയാളുടെ ജീവിതശൈലിയും സ്വഭാവവും എങ്ങനെ മാറുന്നു? എന്തിനു മാറ്റുന്നു തുടങ്ങിയ കാര്യങ്ങളൊക്കയാണ് ചിത്രത്തിൽ.

prithviraj

ഈ പരിണാമത്തിലൂടെ എന്താണ് പ്രേക്ഷകർക്കു നൽകുന്നത്?

ഇതൊരു വാണിജ്യ സിനിമയാണ്. സാധാരണക്കാരനായ ഒരു വ്യക്തി, കൊട്ടാരക്കര പോലുള്ള ഒരു സ്ഥലത്തു നിന്ന് കൊച്ചിയിലെത്തുമ്പോൾ അയാളുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് ഇതു വഴി പറയുന്നത്. ഇതൊരു പ്രതികാരത്തിന്റെ കഥയാണ്. പക്ഷേ ആ പ്രതികാരവും ഹ്യൂമറിലാണ് ചെയ്തിരിക്കുന്നത്.അത് ഇതുവരെ നമ്മൾ കണ്ടിട്ടില്ലാത്ത ഒരു രീതിയാണ്. യാതൊരു ബഹളങ്ങളുമില്ലാതെ വ്യത്യസ്തമായ രീതിയിൽ ചെയ്തിരിക്കുന്ന ഒരു സിനിമ. എന്താണ് ആ വ്യത്യസ്തതെയന്ന് ചിത്രം കാണുമ്പോഴേ മനസിലാകൂ.

ട്രെയിലർ മുഴുവൻ വിജയ്‌യുടെ പോക്കിരി ആണല്ലോ? പോക്കിരിയുമായി ഏതെങ്കിലും രീതിയിൽ താരതമ്യം ചെയ്യാൻ സാധിക്കുമോ?

ട്രെയിലറും ചിത്രവും തമ്മിൽ നല്ല വ്യത്യാസമുണ്ട്. ചിത്രത്തിലുള്ള ഒരു സീൻ മാത്രമാണ് ട്രെയിലർ. ഇതും കഥയുമായി യാതൊരു സാമ്യവുമില്ല.

soubin

സൗബിന്റെ വിജയ്ഗെറ്റപ്പ്?

ഇതും സിനിമയിലുള്ള ഒരു സീനാണ്. സൗബിന്റെ കാരക്ടർ മഹേഷ്ബാബുവിന്റെ വലിയ ആരാധകനാണ്. അദ്ദേഹവും ഒരു സിനിമാമോഹിയാണ്.

chemban

ചിത്രത്തിന്റെ പോസ്റ്ററിൽ‌ പൃഥ്വിരാജിനൊപ്പം തന്നെ കാണാൻ സാധിക്കുന്നത് കത്തി, തേപ്പുപെട്ടി, പ്രഷർ കുക്കർ തുടങ്ങിയവയൊക്കെ ആണല്ലോ? ഇതിന്റെ പിന്നിൽ എന്താണ്?

നേരത്തേ പറഞ്ഞതു പോലെ ഒരു വ്യക്തിയുടെ ജീവിതമാണ് ചിത്രത്തിൽ കാണിക്കുന്നത്. ജീവിതവുമായി ബന്ധപ്പെട്ടുള്ള വസ്തുക്കളാണല്ലോ ഇവയെല്ലാം. ചിത്രത്തിന്റെ ഒരു പ്രധാന ഏരിയ സ്റ്റൗവും കുക്കറും കത്തിയുമെല്ലാം. എങ്ങനെ ഇവ പ്രധാനമായി എന്ന് ചിത്രം കണ്ടു തന്നെ മനസിലാക്കണം.

എന്തുകൊണ്ട് പൃഥ്വിരാജും ചാന്ദിനിയും?

ചാന്ദിനിയുടെ മലയാളത്തിലെ രണ്ടാമത്തെ ചിത്രമാണ് ഡാർവിന്റെ പരിണാമം. ചാന്ദിനിയെ കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു ഈ ചിത്രത്തിലെ നായികയായി ചാന്ദിനിയെ തിരഞ്ഞെടുക്കണമെന്ന്. ചാന്ദിനിയോടു പറഞ്ഞപ്പോൾ അവർക്കും കഥ ഇഷ്ടമായി. ഓഗസ്റ്റ് സിനിമാസിലെ നിർമാതാക്കളിലൊരാൾ ഷാജി നടേഷനോടു കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അദ്ദേഹമാണ് പൃഥ്വിരാജിനോടു കഥ പറയാൻ പറഞ്ഞത്. പൃഥ്വിയ്ക്കും കഥ കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെടുകയും ഉടൻ തന്നെ ഈ സിനിമ ചെയ്യാമെന്നു സമ്മതിക്കുകയുമായിരുന്നു. മാത്രമല്ല അദ്ദേഹം നിർമാണവും ഏറ്റെടുത്തു.

chandni-prithvi

ആദ്യ ചിത്രമായ കൊന്തയും പൂണൂലും, പേരു കേട്ട് പ്രതീക്ഷിച്ചതു പോലയേ അല്ലായിരുന്നു ചിത്രത്തിന്റെ തീം. അതുപോലെ ഡാർവിന്റെ പരിണാമത്തിലും എന്തെങ്കിലുമൊക്കെ അത്ഭുതങ്ങൾ ഒരുക്കിയിട്ടുണ്ടോ?

ടൈറ്റിലും ട്രെയിലറും കണ്ട് പ്രതീക്ഷിക്കുന്നതു പോലെ ഒരു ചിത്രമേ ആയിരിക്കില്ല ഡാർവിന്റെ പരിണാമം. ജീവിതം, ചിരി, സന്തോഷം, സങ്കടം തുടങ്ങി എല്ലാ ചേരുവകളുമുള്ള പക്കാ വാണിജ്യസിനിമ. പോക്കിരി പോലെയൊക്കെ ആണെന്നൊക്കെ പലരും പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ അങ്ങനെ ഒന്നുമേ അല്ല ചിത്രം. വളരെ ഡിഫറന്റ് ആയിട്ടുള്ള ഒരു ഏരിയയാണ്. പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

Your Rating: