Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴകത്തു നിന്നൊരു നായിക

lakshmi-priyaa

അദ്ഭുത വിജയ തരംഗം സൃഷ്ടിച്ച ‘വെള്ളിമൂങ്ങ’യ്ക്കു ശേഷം ബിജു മേനോൻ നായകനാകുന്ന പുതിയ ചിത്രം ‘സാൾട്ട് മാംഗോ ട്രീ’ യിൽ നായികയായി എത്തുന്നതു തമിഴ് താരം ലക്ഷ്മി ചന്ദ്രമൗലി. ‘ഞാൻ നായികയാവുന്ന ആദ്യ മലയാള ചിത്രത്തിൽ ബിജു മേനോൻ നായകനായതിൽ അഭിമാനവും സന്തോഷവുമുണ്ട്. കാരണം ആ ചിത്രത്തിന്റെ കഥയും കഥാപാത്രവും അത്രയ്ക്ക് എനിക്കിഷ്ടമായി. ഈ ചിത്രത്തിലെ ‘പ്രിയ’യിലൂടെ മലയാളികൾ എന്നെ ഇഷ്ടപ്പെടുമെന്ന് എനിക്കുറപ്പുണ്ട്’ ലക്ഷ്മി ചന്ദ്രമൗലി പറയുന്നു.

∙എങ്ങനെയുണ്ടു മലയാള സിനിമാ രംഗം?

എല്ലാവരും കുടുംബാംഗങ്ങളെപ്പോലെ. ഒരു പ്രഫഷനൽ സമീപനമാണ് എല്ലാവർക്കും. ഭാഷ പ്രശ്നമായിരുന്നു. പക്ഷേ, ഇവിടെ വന്നതു മുതൽ സംസാരിക്കാൻ പഠിച്ചു. ഇപ്പോൾ വായിക്കാനും പറ്റും. ബിജു മേനോനും രാജേഷും ഒരുപാടു സഹായിച്ചു.

lakshmi

∙മലയാളത്തിലെ താരങ്ങളെക്കുറിച്ച്?

മലയാളത്തിലെ മഹാനടൻമാരെ വളരെ ബഹുമാനിക്കുന്നു. ബിജു മേനോൻ ഏറെ കഴിവുള്ള നടനാണ്. പതിയതലമുറയിലെ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ എന്നിവരോടു കടുത്ത ആരാധനയാണ്.

∙മലയാള സിനിമയെക്കുറിച്ച്?

വളരെ നാച്വറൽ സിനിമകളാണു കൂടുതലും. ജീവിതത്തോട് ഒട്ടി നിൽക്കുന്ന സിനിമകൾ.

*∙മലയാളത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളുണ്ടോ? *

‌അതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല. നല്ല ചിത്രങ്ങളിൽ നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കണം . ഏതു കഥാപാത്രങ്ങളും ചെയ്യാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.