Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താലപ്പൊലിയും തിരുവാതിരയുമായി മുക്തയ്ക്കു മനസ്സമ്മതം

muktha-wedding

മനസമ്മത വേളയിൽ പള്ളിയിലെത്തിയ നടി മുക്തയെക്കണ്ട് എല്ലാവരും ഒന്നന്തംവിട്ടു. ഇതെന്ത് പറ്റി ഇൗ പെണ്ണിന്? മൊത്തം ഒരു ഹിന്ദു സ്റ്റൈൽ. കസവു സെറ്റുമുണ്ടും ബ്ലൗസും. പാലയ്ക്കാ മാല, തലയിൽ നിറയെ മുല്ലപ്പൂവ്. കണ്ടാൽ ഒരു ഹിന്ദു വധുവാണെന്നേ തോന്നൂ. പോരാത്തതിന് താലപ്പൊലിയും തിരുവാതിരകളിയും. ഇതിന്റെ എല്ലാം പിന്നിലെ രഹസ്യം മുക്ത തന്നെ വെളിപ്പെടുത്തുന്നു.

ഒാണക്കാലമല്ലേ? ഇത്തരം വിവാഹ ഒരുക്കം എന്റെ സ്വപ്നമായിരുന്നു. അതുകൊണ്ടാണ് തിരുവാതിര കളിയും താലപ്പൊലിയുമെല്ലാം ഒരുക്കിയത്. താലം വെറും പൂത്താലമല്ല. നാളികേരത്തിൽ തിരിയിട്ട് കത്തിച്ചതായിരുന്നു. പള്ളിയിലച്ഛന്റെ പ്രത്യേക അനുമതിയോടെയായിരുന്നു ഒരുക്കങ്ങൾ. റിങ്കുവിന്റെ വീട്ടിലും യാതൊരു എതിർപ്പുമില്ലായിരുന്നു. റിങ്കുവും ജുബ്ബയും മുണ്ടുമായിരുന്നു വേഷം. കസവുകടയിൽ പറഞ്ഞ് പ്രത്യേകം നെയ്തെടുത്തതായിരുന്നു ഞാൻ ഉടുത്തിരുന്ന സെറ്റു മുണ്ട്. ആഭരണമായി പാലയാക്കാ മാലയും ജിമുക്കിയും കമ്മലും മാത്രം. സ്വർണം എനിക്കിഷ്ടമല്ല. മനസമ്മതത്തിന് ശേഷമായിരുന്നു തിരുവാതിരകളി. ഒരു കൂട്ടം സിസ്റ്റർമാരാണ് ഇതിന് നേതൃത്വം നൽകിയത്. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും മാത്രമാണ് ചടങ്ങിന് ക്ഷണിച്ചത്.

Muktha + Rinku Engagement

കല്ല്യാണം-പുതുമ ഏറെ

വിവാഹത്തിനുമുണ്ട് പ്രത്യേകതകൾ. ചട്ടയും മുണ്ടുമായിരിക്കും എന്റെ വേഷം. മുല്ല മൊട്ടുമാല മാത്രമേ വിവാഹത്തിന് ആഭരണമായി ധരിക്കു. ഇത് പാരമ്പര്യമായി കൈമാറിക്കിട്ടിയതാണ്. ഞങ്ങളുടെ ബ്യൂട്ടി പാർലറിലെ രഞ്ജു ചേട്ടനായിരിക്കും മേക്കപ്പ് ചെയ്യുന്നത്. മനസമ്മതത്തിനും അദ്ദേഹമായിരുന്നു മേക്കപ്പ്. തോഴിമാർ (ഫ്ലവർ ഗേൾസ്) ഉണ്ടാവില്ല. പകരം മാർഗം കളിയും ഒാലക്കുടയുമെല്ലാം ഉണ്ടാവും. ഒാലക്കുട പാലക്കാട് നിന്ന് പ്രത്യേകം വരുത്തുന്നതാണ്. വരൻ റിങ്കു മുണ്ടും ഷർട്ടും ഷാളുമായിരിക്കും ധരിക്കുക. 30 ന് കൊച്ചി ഗോകുലം പാർക്കിൽ വച്ചായിരിക്കും വിവാഹ റിസപ്ഷൻ. സിനിമാക്കാരെയെല്ലാം ക്ഷണിച്ചിട്ടുണ്ട്.

പ്രണയമുണ്ട്- എന്നാൽ പ്രണയമല്ല

muktha-ringu-photos

എന്റേയും റിങ്കുവിന്റേതും ശരിക്കും അറേഞ്ച്ഡ് മാരേജ് ആണ്. ഒരിക്കലും പ്രണയവിവാഹമല്ല. വീട്ടുകാർ തമ്മിൽ ആലോചിച്ച് നടത്തുന്നതാണ്. എന്നാൽ എല്ലാ മാധ്യമങ്ങളിലും പ്രണയവിവാഹമാണെന്നാണ് വാർത്തകൾ വരുന്നത്. . എന്നാൽ ഇപ്പോൾ ഞങ്ങൾ പ്രണയത്തിലാണ്. റിങ്കുവിനെ നേരത്തേ അറയാം. സ്റ്റേജ് ഷോകളിലെല്ലാം കണ്ടിട്ടുണ്ട്. വിവാഹം ഉറപ്പിച്ചെങ്കിലും ഞങ്ങളെ ഒരുമിച്ച് പുറത്തുപോവാനൊന്നും അമ്മ അനുവദിക്കാറില്ല. വിവാഹശേഷം മതി കറക്കമെന്നാണ് അമ്മ പറയുന്നത്.

വിവാഹശേഷം അഭിനയം?

muktha-stills

വിവാഹശേഷവും അഭിനയവും സ്റ്റേജ് ഷോകളുമെല്ലാം തുടരും. മരിക്കുന്നതുവരെ അഭിനയിക്കണമെന്നാണ് എന്റെ ആഗ്രഹം. കുറെ വിവാഹാലോചനകൾ വന്നിരുന്നുന്നു. അവരൊന്നും അഭിനയം തുടരാൻ അനുവദിക്കില്ലെന്നു പറഞ്ഞു. റിങ്കുവിന്റേത് ഒരു കലാകുടുംബമാണ്. ഗായിക റിമി ടോമിയുടെ സഹോദരനാണ് റിങ്കു. പരസ്പരം അറിയാം. എന്റെ നൃത്തം ഇഷ്ടമാണെന്നതു കൊണ്ട് തന്നെയാണ് റിങ്കുവിന്റെ അമ്മ ഇത്തരമൊരാലോചനയുമായി വിളിച്ചത്. മുക്ത വീണ്ടും വിവാഹ ഒരുക്കങ്ങളിലേക്ക് മടങ്ങി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.