Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിമി ചേച്ചിയാണ് എന്‍റെ പിന്തുണ: മുക്ത

muktha-rinku

ഒരുപാട് സര്‍പ്രൈസ് നിറഞ്ഞതായിരുന്നു മുക്തയുടെ വിവാഹവാര്‍ത്ത. മലയാളത്തിന്‍റെ പ്രിയതാരങ്ങളായ അസിനും അര്‍ച്ചന കവിക്കും പുറമെ മറ്റൊരു താര മാംഗല്യത്തിന് കൂടെ തിയതി കുറിച്ചു. മുക്തയെ വിവാഹം ചെയ്യുന്നത് നടിയും പിന്നണി ഗായികയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ്. ആഗസ്റ്റ് 30ന് കൊച്ചിയില്‍വച്ചാണ് വിവാഹം. വിവാഹവിശേഷങ്ങളുമായി മുക്ത

പ്രണയവിവാഹമാണ്. എന്നാല്‍ മാതാപിതാക്കള്‍ ഒരുമിച്ചെടുത്ത തീരുമാനമാണ് വിവാഹം. ഇതു നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. ഈയിടെയാണ് തിയതി തീരുമാനിക്കുന്നത്. ഇത്രപെട്ടന്ന് വിവാഹിതയാകാനും കുടുംബജീവിതം തുടങ്ങാനും ഒരു പദ്ധതിയും ഇല്ലായിരുന്നു. എന്നാല്‍ രണ്ടു കുടുംബങ്ങളുടെയും തീരുമാനം വിവാഹം നടത്താനായിരുന്നു.

പ്രണയത്തിന്‍റെ തുടക്കം

ഞങ്ങളുടേത് ഒരു പ്രണയവിവാഹമാണെന്ന് ഒരിക്കലും പറയാനാകില്ല. ഇരുകുടുംബങ്ങളും തമ്മില്‍ നേരത്തെ തന്നെ അറിയാം. റിമി ചേച്ചിയുമായി ഒരുപാട് ഷോ ഒരുമിച്ച് ചെയ്തിട്ടുണ്ട്. കൊച്ചിയിലെ ഇവന്റ് മാനേജരായ റിങ്കുവാണ് റിമി ചേച്ചിയുടെ സ്‌റ്റേജ് ഷോകളെല്ലാം സംഘടിപ്പിയ്ക്കുന്നത്. അങ്ങനെ ഒരു പരിപാടിയിൽ വെച്ചാണ് പരിചയപ്പെടുന്നത്.

വിവാഹശേഷം അഭിനയം

വിവാഹശേഷം അഭിനയം തുടരാന്‍ തന്നെയാണ് തീരുമാനം. എനിക്ക് കഴിയുന്നിടത്തോളം കാലം അഭിനയം തുടരും. ഇക്കാര്യത്തില്‍ റിമി ചേച്ചിയുടെ പൂര്‍ണപിന്തുണ എനിക്കുണ്ട്. ഒരേ ഇന്‍ഡസ്ട്രി ആയതുകൊണ്ട് റിമി ചേച്ചിയുടെ കാര്യവും കുടുംബങ്ങള്‍ക്ക് അറിയാം. വിവാഹത്തിന് ശേഷമാണ് റിമി ചേച്ചി അവരുടെ കരിയറില്‍ കൂടുതല്‍ തിളങ്ങിയത്. വിവാഹം നടന്നെന്ന് കരുതി കരിയര്‍ അവസാനിപ്പിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ഈ കുടുംബത്തില്‍ ഒരംഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.

വിവാഹം ആഘോഷം

ആഡംബരങ്ങള്‍ ഒട്ടുമില്ലാതെ ചെറിയൊരു ചടങ്ങില്‍ വിവാഹം നടത്താനാണ് പദ്ധതി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുക്കൂ. സിനിമാതാരങ്ങളുടെ വിവാഹം വലിയൊരു ആഘോഷമാക്കുന്ന കാലമാണിത്. എന്തായാലും ‍ഞങ്ങളുടേത് ഒരു ചെറിയ ചടങ്ങ് മാത്രമായിരിക്കും. പരമ്പരാഗത രീതിയിലുള്ള ചട്ടയും മുണ്ടും വിവാഹത്തിന് അണിയണമെന്നത് എന്‍റെ ആഗ്രഹമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.