Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമിതയോട് മലയാളത്തിന് മമത

namitha-pramod നമിത പ്രമോദ്

ട്രാഫിക്കിലൂടെ ചലച്ചിത്ര ലോകത്തേക്കു പ്രവേശിച്ച നമിത പ്രമോദിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒന്നിനു പിന്നാലെ ഒന്നായി കൈ നിറയെ സിനിമകൾ. അതും പ്രമുഖ താരങ്ങൾക്കും സംവിധായകർക്കും ഒപ്പം. എന്നിട്ടും എല്ലാത്തിലുമൊന്നും നമിത ചാടിക്കേറി അഭിനയിച്ചില്ല. അഭിനയിച്ചതൊക്കെ മികച്ച വിജയങ്ങളും.

നാദിർഷായുടെ അമർ അക്ബർ ആന്റണിയാണ് നമിതയുടെ ഏറ്റവും പുതിയ സിനിമ. മൂന്ന് നായകന്മാർക്ക് ഒരു നായിക. ആ അനുഭവങ്ങൾ നമിത മനോരമ ഒാൺലൈനോട് പങ്കു വയ്ക്കുന്നു.

പേരു പോലെ തന്നെ അമറിന്റെയും അക്ബറിന്റെയും ആന്റണിയുടെയും കഥയുമായി എത്തുന്ന സിനിമയിൽ നമിത ആരാണ് ?

എന്റെ കാരക്ടറിന്റെ പേര് ജനി എന്നാണ്. ഒരു സിനിമാറ്റിക് ഡാൻസറാണ്. കൊച്ചി മട്ടാഞ്ചേരി കോളനിയിലെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു മാസ് എന്റർടെയ്നറാണ് ചിത്രം.

namitha-pramod-in-amar-akbar-antony 'അമർ അക്ബർ ആന്റണി'ൽ നമിത

ദിലീപിൽ തുടങ്ങി ദുൽഖർ വരെ ഉള്ളവരോടൊപ്പം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോൾ മൾട്ടി സ്റ്റാർ ചിത്രത്തിൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത് എന്നിവരോടൊപ്പം. എങ്ങനെയായിരുന്നു ഈ അനുഭവം?

മൂന്നു പേരേയും നേരത്തേ അറിയാമായിരുന്നെങ്കിലും ഇവരോടൊപ്പമുള്ള എന്റെ ആദ്യചിത്രമാണിത്. മൂന്നു പേരും വളരെ കൂൾ ആണ്. ചിത്രം കാണുമ്പോഴുള്ള അതേ എനർജി സെറ്റിലുമുണ്ട്. മൂവരും ബഹുമുഖ പ്രതിഭകളുമാണ്. എന്റെ കഴിവുകൾ‌ പൂർണമായി ഉപയോഗിക്കാൻ അവരുടെ പിന്തുണ സഹായിച്ചു.

നാദിർഷ ആദ്യമായി സംവിധായകനാകുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ടല്ലോ?

നാദിർഷാ ചേട്ടനെ പണ്ടേ പരിചമുണ്ട്. ഏകദേശം ഒരു വർഷം മുൻപാണ് ഈ ചിത്രത്തെക്കുറിച്ച് എന്നോടു പറയുന്നത്. മൾട്ടി സ്റ്റാർ ചിത്രമായതിനാൽ തന്നെ ഡേറ്റ് പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഒരു പുതിയ സംവിധായകൻ ആണെന്ന് ചേട്ടനെ കണ്ടാൽ തോന്നില്ലായിരുന്നു. നന്നായി ആസ്വദിച്ച് സിനിമ ചെയ്യുകയായിരുന്നു. നല്ല ഒരു അനുഭവമായിരുന്നു ചിത്രം സമ്മാനിച്ചത്.

namitha-prithviraj 'അമർ അക്ബർ ആന്റണി'ൽ പൃഥ്വിരാജിനൊപ്പം നമിത

ഷൂട്ടിങ് ലൊക്കേഷനുകൾ?

പ്രധാനമായും മട്ടാഞ്ചേരിയും കൊച്ചിയിലുമായിരുന്നു ലൊക്കേഷനുകൾ. ഹൈദരാബാദിലായിരുന്നു പാട്ട് സീനുകൾ ഷൂട്ട് ചെയ്തത്.

എന്തായിരുന്നു ഈ ചിത്രത്തിലേക്ക് നമിതയെ ആകർഷിച്ച ഘടകം?

തമാശകൾ നിറഞ്ഞ എല്ലാവരേയും രസിപ്പിക്കുന്ന ഒരു ചിത്രം. പിന്നെ നാദിർഷാ ചേട്ടനുമായുള്ള പരിചയവും ഒരു പ്രധാന ഘടകമാണ്. പിന്നെ ഇത്രയധികം താരങ്ങൾ, വലിയ ക്യാൻവാസ് ഒക്കെ.

namitha-pramod-dyan-sreenivasan ധ്യാൻ ശ്രീനിവാസനോടോപ്പം നമിത

ധ്യാൻ ശ്രീനിവാസനോടോപ്പമുള്ള ചിത്രം?

ധ്യാൻ ശ്രീനിവാസനോടോപ്പമുള്ള പുതിയ ചിത്രം ജോൺ വർഗീസിന്റെ അടി കപ്യാരേ കൂട്ടമണി ആണ്. നല്ല രസമുള്ള ഒരു സ്ക്രിപ്റ്റാണ് ചിത്രത്തിന്റേത്. മെൻസ് ഹോസ്റ്റലിൽ ഒരു പെൺകുട്ടി അകപ്പെട്ടാൽ എന്തു സംഭവിക്കുമെന്ന് ചിത്രം കാണിച്ചു തരുന്നു. ഒറ്റയടിക്ക് ഞാൻ വായിച്ചു തീർത്ത ഒരു സ്ക്രിപ്റ്റ് ആണിത്. നല്ല എനർജറ്റിക് ആയിട്ടുള്ള ഒരു സ്പെഷ്യൽ മൂവി ആയിരിക്കുമത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.