Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജിൻ പണിയും പാച്‌വർക്കും കഴിഞ്ഞ് ഞാനിതാ എത്തി...

salim-kumar-thoppil-joppen

ഒരു വലിയ ഇടവേളയ്ക്കു ശേഷം ആ വലിയ ചിരിയും നർമ വർത്തമാനവുമായി സലിം കുമാർ എത്തുകയാണ്. അദ്ദേഹം പറഞ്ഞതുപോലെ എ‍ഞ്ചിൻ പണിയും പാച് വര്‍ക്കുമായി മൂന്നു വർഷം ഷെഡിൽ കഴിഞ്ഞതിനു ശേഷമാണീ മടങ്ങിവരവ്. തോപ്പിൽ ജോപ്പൻ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണിത്. പക്ഷേ സിനിമയിൽ കാണാനില്ലായിരുന്നുവെങ്കിലും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് മുഖ്യധാരയിൽ സജീവമായിരുന്നു ഈ നടൻ. അതുകൊണ്ടു തന്നെ അറിയാനുള്ളത് സിനിമാ വിശേഷങ്ങൾ മാത്രമല്ല, സമൂഹം നിലവിൽ ചർച്ച ചെയ്യുന്ന പല വിഷയങ്ങളിലും അദ്ദേഹത്തിനുള്ള നിലപാടുകൾ എന്തെന്നു കൂടിയാണ്.  ജോപ്പന്റെ വിശേഷങ്ങളുമായി സലീം കുമാർ മനോരമ ഓൺലൈനിൽ....

 

∙ തോപ്പിൽ ജോപ്പനിലെ കഥാപാത്രം 

ഫാ. ഐസക്ക് വാളാംപറമ്പിൽ എന്ന  അച്ചന്റെ വേഷമാണ്. കേരളത്തിൽ പ്രശസ്തനായ വചന പ്രഘോഷകനാണ്. ഇദ്ദേഹം ഒരു ധ്യാനകേന്ദ്രം നടത്തുന്നുണ്ട്്. ഈ വചന കേന്ദ്രത്തിന്റെ പ്രീസ്റ്റ് ആണ് അദ്ദേഹം. അറിയപ്പെടുന്നത് വചനത്തിന്റെ വാൾ എന്നാണ്. മമ്മൂട്ടി ഈ ധ്യാനകേന്ദ്രത്തിലെത്തുന്നു. 

∙ കഥാപാത്രത്തിലേക്ക് ആകർഷിച്ചത്

നല്ലൊരു കഥാപാത്രം ആണ്. ഒരു നടൻ എന്ന രീതിയിലുള്ള എന്റെ കാഴ്ചപ്പാട് ശരിയാണെങ്കിൽ‌ നല്ലൊരു കഥാപാത്രം എന്ന് പ്രേക്ഷകർ പറയുമെന്ന് എനിക്ക് തോന്നുന്നു. എന്റെ കാഴ്ചപ്പാടാണ്. ചിലപ്പോൾ ശരിയായിരിക്കണമെന്നില്ല. ആ സിനിമയ്ക്ക് ഗുണം ചെയ്യുന്ന ഒരു കഥാപാത്രം ആണ് ഐസക് വളാംപറമ്പിൽ.

∙ മമ്മൂട്ടിയോടൊപ്പം വീണ്ടുമെത്തുമ്പോൾ?

മമ്മൂക്കയോടൊപ്പമുള്ള ഒരുപാടു ചിത്രങ്ങൾ നല്ല രീതിയിൽ പോയിട്ടുണ്ട്, ഈ ചിത്രവും നല്ല രീതിയിൽ പോകുമെന്നാണ് പ്രത്യാശിക്കുന്നതും പ്രതീക്ഷിക്കുന്നതും

∙ ജോണി ആന്റണിയോടൊപ്പം വീണ്ടും ഒരു ചിത്രം

മൂന്നു വർഷത്തെ ഇടവേള എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. ആ ഇടവേളയ്ക്കു ശേഷം ആദ്യമായി ഒരു ചിത്രത്തിലേക്ക് എന്നെ അഭിനയിക്കാൻ  വിളിക്കുന്നത് ജോണി ആന്റണിയാണ്. ഇതിൽ ഒരു കഥാപാത്രം ചെയ്യണമെന്ന് ജോണി വളരെ നേരത്തേ തന്നെ പറഞ്ഞിരുന്നതാണ്. ഐസക് വാളാംപറമ്പിലിന്റെ കഥാപാത്രം വളരെ സന്തോഷത്തോടുകൂടിയാണ് തന്നത്. ചെയ്താൽ വളരെ നന്നായിരിക്കുമെന്ന് പറഞ്ഞു. കഥ കേട്ടപ്പോൾ എനിക്ക് ഇഷ്ടമായി അങ്ങനെ എന്റെ മൂന്നു വർഷത്തെ ഇടവേളയെ ഒന്നു ബ്രേക്ക് ചെയ്യാനായി ആ ചിത്രം തന്നെ തിരഞ്ഞെടുത്തു.

∙ ജോണി ആന്റണിയുടെ തന്നെ ചിത്രമായ സിഐഡി മൂസയിലെ കഥാപാത്രവുമായി ബന്ധപ്പെട്ട് ഇപ്പോഴും ട്രോളുകളുടെ പെരുമഴയാണ് അവയൊക്കെ ആസ്വദിക്കാറുണ്ടോ?

തീർച്ചയായും. ജോണി ആന്റണിയുടെ മിക്ക സിനിമകളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. തിരക്കുകൾ കാരണം ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ലന്നേ ഉള്ളൂ. ജോണി എല്ലാ പടങ്ങളിലേക്കും വിളിച്ചിട്ടുണ്ട്. ട്രോളുകളെല്ലാം ഞാൻ ആസ്വദിക്കാറുണ്ട്. കാരണം ഞാൻ പ്രതികരിക്കാറുള്ള ഒരാളാണ്. അതുകൊണ്ട് മറ്റുള്ളവർ എന്നെക്കുറിച്ച് പ്രതികരിക്കുന്നതും എനിക്ക് ഇഷ്ടമാണ്. മോശം പറയുമ്പോൾ ദേഷ്യപ്പെടുകയും നല്ലതു പറയുമ്പോൾ സന്തോഷിക്കുകയുമല്ല. മോശം കാര്യങ്ങളും അറിയാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ.

Your Rating: