Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേട്ടതു തെറ്റ്; ഇതാണ് ദുൽഖറിന്റെ നായിക

karthika-dulquer കാർത്തിക, ദുൽഖർ

ദുൽഖർ സൽമാൻ നായകനാവുന്ന അമൽ നീരദ് ചിത്രത്തിലൂടെ മലയാളത്തിലേക്കു പുതിയൊരു നായിക കൂടി. പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനും മലയാളിയുമായ സി.കെ.മുരളീധരന്റെ മകൾ കാർത്തിക.

1. സൂപ്പർ ഹിറ്റ് ഹിന്ദി ചിത്രങ്ങളുടെ ക്യാമറാമാനായ അച്ഛന്റെ മകൾ ആദ്യമായി മൂവി ക്യാമറയ്ക്കു മുന്നിലെത്തിയപ്പോൾ എന്തു തോന്നുന്നു?

പണ്ട് അച്ഛനോടൊപ്പം ഷൂട്ടിങ് സ്ഥലത്ത് പോയിട്ടുണ്ട്. അതുകൊണ്ട് ആദ്യമായി സ്കൂളിൽ പോകുന്ന കുട്ടിയുടെ പോലുള്ള പേടിയൊന്നും ഇപ്പോൾ ഉണ്ടായിരുന്നില്ല. എന്നാലും സംവിധായകൻ ആക്‌ഷനും കട്ടും ഒക്കെ പറയുമ്പോൾ അൽപം ടെൻഷൻ മനസ്സിൽ തോന്നിയിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അതെല്ലാം മാറി. അച്ഛന്റെ ഷൂട്ടിങ് കാണുന്നഅത്ര എളുപ്പമുള്ള കാര്യമല്ല അഭിനയിക്കുന്നത്.

2. നായികാവേഷത്തിലേക്കുള്ള വഴി....

സിനിമയിൽ അഭിനയിക്കണമെന്നു വലിയ ആഗ്രഹമായിരുന്നു. സ്കൂളിലും കോളജിലും ഒട്ടേറെ നാടക–കലാ രംഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഒരിക്കൽ അച്ഛനുമായി അഭിമുഖത്തിനെത്തിയ മനോരമ സംഘം അഭിനയിക്കാൻ താൽപര്യമില്ലേയെന്ന് എന്നോടു ചോദിച്ചിരുന്നു. ഇഷ്ടമാണെന്നും ദുൽഖർ സൽമാന്റെ നായിക ആണെങ്കിൽ ഒരു കൈ നോക്കാമെന്നും അന്നു പറഞ്ഞിരുന്നു. രണ്ടു വർഷത്തിനുശേഷം അതു സംഭവിച്ചു.

3. ദുൽഖറിനൊപ്പം ..

വണ്ടർഫുൾ !. അഭിനയത്തിൽ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന ആളാണ്. ആദ്യമൊക്കെ ഉണ്ടായിരുന്ന ടെൻഷനും പേടിയും മാറ്റാൻ സഹായിച്ചു.. ദുൽഖറിനൊപ്പം ജോലി ചെയ്യുമ്പോൾ നമ്മൾ കംഫർട്ടബിളാകും.

4. പഠനം, കരിയർ

ഞാനിപ്പോൾ ബാംഗ്ലൂരിലുള്ള സൃഷ്ടി സ്കൂൾ ഓഫ് ആർട്സിൽ ബിരുദ വിദ്യാർഥിയാണ്. പണ്ടു മുതൽ അഭിനയത്തിൽ താൽപര്യം ഉള്ളതിനാൽ ആ വഴിക്കും ചില്ലറ പരീക്ഷണം നടത്താറുണ്ട്.

5. സിനിമ പ്രഫഷനാക്കുകയാണോ? അഭിനയമല്ലാതെ മറ്റെന്തെങ്കിലും ഇഷ്ടങ്ങൾ?

നല്ല ചിത്രങ്ങളും കഥയും ഉണ്ടായാൽ തീർച്ചയായും അഭിനയിക്കാൻ തടസ്സമില്ല. ഇതോടൊപ്പം പഠനവും കൃത്യമായി മുന്നോട്ടു കൊണ്ടു പോകണമെന്നുണ്ട്. ബാക്കിയെല്ലാം പിന്നീട് ആലോചിക്കാം.  

Your Rating: