Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്താ അഭിനയം; വിക്കി അല്ല ഇവൻ റെക്സ്: മനു പറയുന്നു

manu-vicky

കൂട്ടിലടയ്ക്കപ്പെട്ട പക്ഷികളെ സ്വാതന്ത്ര്യലേക്കു കൂടു തുറന്നുവിട്ടൊരു നായ. അവനാണ് വിക്കി. അവന്റെ നിസ്വാർഥമായ ചിന്തകളെ കുറിച്ചുള്ള ആ മനോഹര ചിത്രം നമുക്കേറെ പ്രിയപ്പെട്ടതായി. ഈ ഹ്രസ്വചിത്രം കണ്ട ഉടനേ നടൻ ജയസൂര്യ ഫെയ്സ്ബുക്കിൽ കുറിച്ചത്, പൃഥ്വിരാജ് നമ്പർ തപ്പിപ്പിടിച്ച് വിളിക്കണ്ട, ഇവന്റെ അടുത്ത പടത്തിൽ ഞാനാണു നായകൻ, എന്നായിരുന്നു. അത്രയേറെ മനസു തൊടുന്നതായിരുന്നു ചിത്രത്തിന്റെ സംവിധാനവും കഥയും പിന്നെ വിക്കി എന്ന നായയും.

പ്രേതം സിനിമയുടെ സ്പോട്ട് എഡിറ്റർ മനു എങ്ങനെയാണീ ചിത്രം സംവിധാനം ചെയ്തത്. പത്തു മിനുട്ടു മാത്രം ദൈർഘ്യമുള്ള സിനിമയിൽ തീർത്തും സ്വാഭാവികതയോടെ അഭിനയിച്ച ഈ നായ ആരാണ്. എങ്ങനെയാണ് ഈ നായയെ കൊണ്ട് ഇങ്ങനെയൊക്കെ അഭിനയിപ്പിക്കാൻ സാധിച്ചത് ? എങ്ങനെയാണു മലയാളത്തിനു അധികം പരിചയമില്ലാത്ത സംവിധാന രീതിയിലേക്കും ആശയത്തിലേക്കും മനു എത്തിയത്.....വിക്കിയുടെ വിശേഷങ്ങളുമായി മനു മനോരമ ഓൺലൈനിൽ...

VICKY Short Film

സ്വാതന്ത്ര്യത്തിന്റെ സ്വാതന്ത്ര്യം

ചിത്രത്തിലെ കഥ പോലുള്ള മറ്റനവധി കഥകൾ ജീവിതത്തിൽ കേട്ടിട്ടുണ്ട്. അവിടെ നിന്നാണ് ശരിക്കും ഇങ്ങനെയൊരു ചിത്രത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. പിന്നെ ഇടയ്ക്കൊരു ഫെയ്സ്ബുക്ക് പോസ്റ്റും കണ്ടിരുന്നു. ‌അഞ്ചു വർഷം കഴിഞ്ഞു ജയിലിൽ നിന്നു വന്നൊരാൾ തന്റെ വീട്ടിലെ നായക്കുട്ടിയെ കൂട്ടിൽ നിന്നു തുറന്നു വിട്ടതിനൊരു കുറിച്ചായിരുന്നു അത്.

ഒരു പ്രാവിനെ തുറന്നു വിടുന്ന ഷോർട്ട് ഫിലിം സുഹൃത്ത് ചെയ്തിട്ടുണ്ടായിരുന്നു. അങ്ങനെ പലയിടങ്ങളിൽ നിന്നു കേട്ടതും അറിഞ്ഞതുമൊക്കെ വച്ചാണ് സ്ക്രിപ്റ്റ് രൂപപ്പെടുന്നത്. അത്തരം ചില കാര്യങ്ങളാണു സ്വാധീനിച്ചത്.

manu-vicky-team

വിക്കി അല്ല റെക്സ് എന്ന നായ

വിക്കി എന്നല്ല അവന്റെ യഥാർഥ പേര്. റെക്സ് എന്നാണ്. ഷോർട്ട് ഫിലിമിലേക്കുള്ള നായയെ തേടി കേരളത്തിന്റെ അങ്ങോളം ഇങ്ങോളം അലഞ്ഞുവെന്നു പറയാം. ഫെയ്സ്ബുക്കിൽ കൂടിയാണ് തൃശൂരുകാരനായ പ്രണവിന്റെ കൈവശം ഇങ്ങനെയൊരു നായ ഉണ്ടെന്നറിഞ്ഞത്. ഡോ. സുനിലിന്റെ റെക്സ് എന്ന നായ. റെക്സിനെ കണ്ടപ്പോഴേ ഞങ്ങൾക്കിഷ്ടപ്പെട്ടു. പ്രണവ് ഒരു ഡോഗ് ട്രെയിനറാണ്. സുനിൽ ട്രെയിനിങ് നല്‍കുവാൻ പ്രണവിനടുത്തെത്തിച്ചതാണ് റെക്സിനെ. ഷോർട്ട് ഫിലിമിലേക്കായി തൃശൂരിൽ ഒരു മാസത്തെ സ്പെഷ്യൽ ട്രെയിനിങ് ഞങ്ങൾ അവന് നൽകിയിരുന്നു. തൃശൂരിലെ കൊടകരയിലായിരുന്നു ഷൂട്ടിങ്.

എങ്ങനെ ഇതെല്ലാം സാധ്യമായി

ആദ്യം റെക്സ് ഞങ്ങളോട് അടുക്കുന്നതേയുണ്ടായിരുന്നില്ല. പക്ഷേ ഷൂട്ടിങ് പുരോഗമിക്കുന്തോറും ഞങ്ങളോട് അവൻ ഒരുപാടടുത്തു. എന്തു പറഞ്ഞാലും ചെയ്യുമെന്നായി. റെക്സ് ഓരോ ശബ്ദത്തോടും ഓരോ രീതിയിലാണു പ്രതികരിക്കുന്നത്. അങ്ങനെ ഞങ്ങൾ ഓരോ ശബ്ദങ്ങൾ കേൾപ്പിച്ച് അവന്റെ ഭാവങ്ങൾ കാമറയിലാക്കി വേണ്ടിടത്ത് എഡിറ്റു ചെയ്ത് ചേർക്കുകയായിരുന്നു. പിന്നെ തത്തയെ കൂടു തുറന്നു വിടുന്ന നിർണായക രംഗം തന്ത്രങ്ങളുപയോഗിച്ചാണു പൂർത്തിയാക്കിയത്. അതായത് കൂട്ടിൽ ഭക്ഷണം വച്ചിട്ട് അവനെ കൊണ്ട് അതെടുപ്പിക്കുകായിരുന്നു. പിന്നെ അവൻ വീണു കിടക്കുന്നതായി കാണിക്കുന്ന കുഴി തീരെ ചെറുതാണ്. വലിയ കുഴിയിലേക്ക് അവനെ കെട്ടിയിറക്കുകയായിരുന്നു ചെയ്തത്. ചിത്രത്തിന്റെ ഷൂട്ടിങിനെ കുറിച്ചുള്ള മേക്കിങ് വിഡിയോ പുറത്തുവിടുമ്പോൾ കൂടുതൽ മനസിലാകും....

ഹാച്ചിക്കോ എന്ന ചിത്രവും ഞാൻ കുേറ വട്ടം ഇതിനായി കണ്ടു. മേക്കിങ് ഒക്കെ പഠിക്കുവാൻ വേണ്ടി. അതാണു നടത്തിയ വലിയ പഠനം.

എല്ലാം എഡിറ്റിങ്

manu-vicky-team-1

അങ്ങനെ പറയാം. എനിക്ക് വൃത്തിയായി അറിയാവുന്ന പണി എഡിറ്റിങ് ആണ്. സാജൻ സാറിന്റെ അസിസ്റ്റന്റ് ആണിപ്പോൾ. പിന്നെ ഞാൻ മാത്രമല്ല ഷോർട്ട് ഫിലിമിനു സംഗീതം പകർന്ന സുഷിന്‍ ശ്യാം, സൗണ്ട് മിക്സ് ചെയ്ത ഡാൻ ജോസ്, കളറിങ് ചെയ്ത രമേശ് സിപി സൗണ്ട് എഫക്ട് ചെയ്ത അരുൺ വർമ എല്ലാവർക്കും ഒരുപോലെ പങ്കാളിത്തമുണ്ട്.

പിന്നെ എല്ലാത്തിനുമുപരി പ്രണവിന്റെ സഹായം. റെക്സിന്റെ പത്തു സീനുകളായിരുന്നു ആകെ ഉണ്ടായിരുന്നത്. എന്റെ മനസിൽ കുറേ ആശയമുണ്ട്. അതെല്ലാം റെക്സിലൂടെയാണു സംവദിക്കേണ്ടത്. അതൊക്കെ നടപ്പിലാക്കുവാനുള്ള തന്ത്രങ്ങൾ പ്രണവ് ആണു പറഞ്ഞു തന്നത്.

vicky

ജയസൂര്യയുടെ വാക്കുകള്‍, പൃഥ്വിരാജ് വിളിച്ചോ

ചിത്രത്തെ കുറിച്ച് ഇങ്ങനെയുള്ള സർപ്രൈസ് ആശംസകൾ കേൾക്കുന്നതാണല്ലോ ഏറ്റവും വലിയ അനുഭവം. ജയേട്ടൻ അങ്ങനെ പറഞ്ഞുവെന്നറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. പിന്നെ എസ്രയുടെ സെറ്റിൽ കൊണ്ടുപോയി പൃഥ്വിരാജിനെ സിനിമ കാണിച്ചിരുന്നു. ബ്യൂട്ടിഫുൾ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സിനിമയ്ക്ക് അകത്തും പുറത്തും നിന്നും ഒരുപാടു പേർ വിളിച്ചിരുന്നു. അതൊക്കെ വലിയ സന്തോഷമല്ലേ....

ഇനി

സിനിമാ സംവിധാനമാണു മനസിൽ. ചിൽഡ്രൻസ് സിനിമയാണു മനസിൽ 

Your Rating: