Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെറിയ്ക്കൊപ്പം ടിന്റുമോൻ എത്തിയേനെ; പക്ഷേ, സന്തോഷ് പണ്ഡിറ്റ് പറയുന്നു

pandith-vijay

കേരളത്തിലും തമിഴകത്തുമായി ബ്രഹ്മാണ്ഡറിലീസിന് തയ്യാറെടുക്കുകയാണ് ഇളയദളപതിയുടെ പൊങ്കൽ ചിത്രം തെറി. ഈ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് മറ്റു ചിത്രങ്ങളുടെ റീലിസുകൾ നീട്ടിവച്ചിരിക്കുകയാണ്. എന്നാൽ തെറി റിലീസ് ചെയ്യുന്ന ദിവസം തന്റെ ചിത്രം പുറത്തിറക്കാൻ സാധിക്കാത്തതിന്റെ വിഷമത്തിലാണ് സന്തോഷ് പണ്ഡിറ്റ്.

Malayalam Movie Official Trailer 2015 Tintumon Enna Kodeeswaran | Santhosh Pandit New Movie Trailer

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം ടിന്റുമോൻ എന്ന കോടീശ്വരൻ ഏപ്രിൽ 29ന് റിലീസ് ചെയ്യും. തെറിയ്ക്കൊപ്പം ചിത്രം ‌ഇറക്കാൻ പറ്റാത്തതിൽ വിഷമമുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് മനോരമ ഓൺലൈനോട് പറഞ്ഞു. 30 തിയറ്ററെങ്കിലും ചിത്രത്തിന് കിട്ടിയെങ്കിലേ സിനിമ റിലീസ് ചെയ്തിട്ട് ഗുണമൊള്ളൂ. തിയറ്ററുകൾ കിട്ടാത്തതുകൊണ്ട് മാത്രമാണ് സിനിമയുടെ റിലീസ് 29ലേക്ക് മാറ്റിവച്ചത്.

2011ൽ വിജയ്‌യുടെ വേലായുധം സൂര്യയുടെ ഏഴാം അറിവ് ഷാരൂഖ് ഖാന്റെ രാ വൺ എന്നീ ചിത്രങ്ങൾ കേരളത്തിൽ ഒരുമിച്ച് റിലീസിനെത്തിയപ്പോൾ മലയാളത്തിൽ നിന്ന് പുറത്തിറങ്ങിയത് എന്റെ കൃഷ്ണനും രാധയും മാത്രമാണ്. അന്ന് ആ ചങ്കൂറ്റം കാണിക്കാൻ ഒരാളെയും കണ്ടില്ല.

യാതൊരു അവകാശവാദങ്ങളുമില്ലാതെയാണ് എന്റെ ചിത്രം വരുന്നത്. ബാഹുബലി 250 കോടിയുടെ ചിത്രമാണെങ്കിൽ എന്റേത് അ​ഞ്ച് ലക്ഷത്തിന്റെ ചിത്രമാണ്. 500 രൂപയുടെ ദോശയും 5 രൂപയുടെയും ദോശ കഴിക്കുന്നവന് അറിയാം അതിന്റെ വ്യത്യാസം. അതുപോലെ തന്നെയാണ് 250 കോടിയും വെറും അഞ്ച് ലക്ഷം മാത്രം മുടക്കുള്ള ചിത്രങ്ങളും. ആ വ്യത്യാസം അറിഞ്ഞ് വേണം ഓരോ സിനിമയും ആസ്വദിക്കാൻ.

Your Rating: