Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫേസ്ബുക്ക് നിരോധിക്കാമോ? ഞാനും റെഡി: ഷംന കാസിം

poorna

പൂർണ എന്ന നായികയെ മലയാളികളേക്കാൾ പരിചയം തമിഴർക്കും തെലുങ്കർക്കുമായിരിക്കും. മലയാളത്തിലെ ഷംന കാസിം ആണ് അന്യഭാഷ സിനിമകളിലെ പൂർണ എന്ന നായിക. മറ്റു ഭാഷകളിലെല്ലാം നായികാ വേഷങ്ങൾ തിരക്കിട്ട് അഭിനയിക്കുമ്പോഴും മലയാളത്തോട് അകലം പാലിക്കുകയാണ് ഇൗ നടി. ഇതിന്റെ കാരണം ഷംന തന്നെ മനോരമ ഒാൺലൈനോട് പറയുന്നു.

ലയാളത്തോട് അകലം പാലിക്കാൻ കാരണം?

മലയാളത്തിൽ നിന്ന് നല്ല വേഷം കിട്ടാത്തതാണ് കാരണം. നല്ല വേഷം എന്നു പറഞ്ഞു വരുന്ന കഥാപാത്രങ്ങൾ സ്വീകരിക്കാൻ ഞാൻ തയ്യാറല്ല. കാരണം, സെറ്റിലെത്തിക്കഴിയുമ്പോഴായിരിക്കും നമ്മളുടെ വേഷം വളരെ ചെറുതാണെന്നറിയുന്നത്. ഏറ്റെടുത്താൽ പിന്നെ പിന്മാറാൻ കഴിയില്ല. മറ്റു ഭാഷകളിൽ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിട്ട് ഇവിടെ ചെറിയ റോളുകൾ ചെയ്യാൻ എനിക്ക് താൽപര്യമില്ല.

ഷംന പ്രേതമായി അഭിനയിച്ച സിനിമ കണ്ട് ഒരാൾ മരിച്ചെന്ന് വാർത്ത വന്നിരുന്നു?

അത് വളരെ തെറ്റായ വാർത്തയാണ്. സോഷ്യൽ മീഡിയയിൽ യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തകളാണ് വരുന്നത്. ഫേസ്ബുക്ക് നിരോധിക്കാൻ ആരെങ്കിലും തയ്യാറെടുത്താൽ അവർക്ക് പിന്തുണയുമായി ഞാൻ മുൻപന്തിയിലുണ്ടാവും. തെലുങ്ക് സിനിമയായിരുന്നു അത്. അതിൽ ഞാൻ പ്രേതമായി അഭിനയിച്ച് പറ്റിക്കുകയാണ്. അതു കണ്ടാൽ ആരും മരിക്കുകയൊന്നുമില്ല. ഞാൻ ഒരു ചിത്രത്തിൽ ഗർഭിണിയായി അഭിനയിക്കുന്നുണ്ട്. അതിലെ ചിത്രങ്ങൾ കണ്ടിട്ട് ഷംന ഗർഭിണിയാണ് എന്ന തരത്തിൽ വാർത്തകൾ വന്നു. ഇതെല്ലാം സത്യാവസ്ഥ അന്വേഷിക്കാതെയാണ് എല്ലാവരും നൽകുന്നത്. എന്നെക്കാണുമ്പോൾ എല്ലാവരും ചോദിക്കും ഷംനയുടെ പ്രേതസിനിമ കണ്ടിട്ട് ഒരാൾ മരിച്ചല്ലേന്ന്? അവരോടെല്ലാം ഞാൻ സത്യം പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കാറുണ്ട്. മരിക്കാത്ത ആളുകളേയും കൊല്ലുകയാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്ന ചിലർ.

poorna-telungu

ഷംനയുടെ ഡാൻസില്ലാത്ത ഒരു അവാർഡ് നിശ പോലും ഉണ്ടാവാറില്ലല്ലോ?

അത് സത്യമാണ്. സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയിൽ വിജയിച്ചതിനു ശേഷം എന്റെ നൃത്തം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മിക്ക അവാർഡ് നിശകളിലും എന്നെ ക്ഷണിക്കാറുണ്ട്, അത് എനിക്ക് സന്തോഷവുമാണ്. ആളുകൾക്ക് എന്റെ നൃത്തം കണ്ടിട്ട് മടുക്കുന്നില്ല എന്നത് സന്തോഷമുള്ള കാര്യമല്ലേ?

poorna-shamna

റിയാലിറ്റി ഷോയിൽ വിധികർത്താവായും എത്താറുണ്ടല്ലോ?

ഏതൊരു ഡാൻഡസറുടേയും സ്വപ്നമാണ് വിധികർത്താവായെത്തുക എന്നത്. അവിടെ നമുക്ക് റിലാക്സ് ചെയ്തിരുന്ന് നൃത്തം കാണാം. എനിക്ക് വളരെ ഇഷ്ടമുള്ള ജോലിയാണത്. എന്നാൽ മത്സരാർഥികളെ സമ്മർദ്ദത്തിലാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴും പല റിയാലിറ്റി ഷോകളിലും വിളിക്കുന്നുണ്ട്. പക്ഷേ,പോകുവാൻ സാധിക്കുന്നില്ല സിനിമയുടെ ഡേറ്റുമായി ക്ലാഷുവരും.

shamna-aishwarya

വിവാഹം?

2016 ൽ എന്റെ വിവാഹം നടത്തണമെന്നാണ് വീട്ടുകാരുടെ ആഗ്രഹം. അതിനായുള്ള അന്വേഷണത്തിലാണവർ. എന്നേയും കുടുംബത്തേയും സ്നേഹിക്കുന്ന ഒരാളാവണമെന്നേ ആഗ്രഹമുള്ളൂ.

Your Rating: