Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം സീറോ, പിന്നെ ജയേട്ടനോടൊപ്പം ഇടി

sshivdha-actress

സു സു സുധി വാത്മീകത്തിലൂടെ കല്യാണിയായി ശിവദ മലയാളിഹൃദയങ്ങളിലേക്കു കടന്നു കയറി. ശേഷം നമ്മളറിഞ്ഞത് നടൻ മുരളീ കൃഷ്ണയെ ശിവദ വിവാഹം കഴിച്ചതാണ്. 2011ൽ പുറത്തിറങ്ങിയ ലിവിങ് ടുഗദെർ എന്ന സിനിമയിലൂയെടാണ് വെളളിത്തിരയിലെത്തിയതെങ്കിലും സുധി വാത്മീകത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ടനടിയായി ശിവദ മാറി. ഇപ്പോഴിതാ 25 നു റിലീസാകുന്ന തമിഴ് ചിത്രം സീറോയിൽ നായികയായി വീണ്ടും ശിവദ എത്തിയിരിക്കുന്നു. കല്യാണവിശേഷങ്ങളും സിനിമാസ്വപ്നങ്ങളും മനോരമ ഓൺലൈനോടു പങ്കുവയ്ക്കുന്നു.

സീറോ റിലീസാകുന്നതിന്റെ ത്രില്ലിലായിരിക്കുമല്ലേ ഇപ്പോൾ?

അതേ അതേ. ശരിക്കും ഞാൻ ത്രില്ലിങ്ങിലാണ്. 25 നാണ് ചിത്രം റിലീസ് ആകുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് സീറോ റിലീസ് ചെയ്യുന്നത്. യതാർഥത്തിൽ കഴിഞ്ഞ വർഷം റിലീസ് ആകേണ്ട ചിത്രമായിരുന്നു. താമസിച്ച് താമസിച്ച് ഇപ്പോൾ ഇതാ റിലീസിങ് എത്തിക്കഴിഞ്ഞു. ബ്ലൂഓഷൻ എന്റർടെയിൻമെന്റിന്റെ ബാനറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതൊരു ഫാന്റസി ഹൊറർ ചിത്രമാണ്. പടം സംവിധാനം ചെയ്യുന്നത് ശിവ് മോഹയാണ്. യങ് ആൻഡ് വൈബ്രന്റ് ആയ ഒരു ടീമായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. അശ്വിനാണ് നായകൻ. അങ്ങനെ 25 ആകാൻ കാത്തിരിക്കുകയാണ് ഞാനും.

zero-tamil

സീറോയിലെ കഥാപാത്ര വിശേഷങ്ങൾ?

കാരക്ടരിന്റെ പേര് പ്രിയ. ട്രഡീഷണൽ ആയ എന്നാൽ മോഡേൺ ലുക്ക് ഉള്ള ഒരു വീട്ടമ്മയായാണ് വേഷം ചെയ്തിരിക്കുന്നത്. കുറച്ച് ആർട്ടിസ്റ്റിക്കാണ് പ്രിയ. ആ വീട്ടിലുള്ളതെല്ലാം തന്നെ പ്രിയയുടെ കൈയൊപ്പ് പതിഞ്ഞ സാധനങ്ങൾ മാത്രമാണ്. കല്യാണം കഴിഞ്ഞ് പുതിയ വീട്ടിലേക്കു വരുമ്പോൾ എങ്ങനെയാണ് അവരുടെ ജീവിതം മാറുന്നത്, എങ്ങനെ ിതൊക്കെ ഓവർകം ചെയ്യുന്നു തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകർക്ക് ചിത്രം പുതിയൊരു എക്സ്പീരിയൻസ് ആയിരിക്കും സമ്മാനിക്കുക. എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

പ്രിയയുമായി ശിവദയ്ക്ക് എന്തെങ്കിലും സാമ്യമുണ്ടോ? ആർട്ടിസ്റ്റിക് ആണോ?

പൂർണമായും പ്രിയയെ പോലെയല്ല. പ്രിയയാണെങ്കിൽ ചെറിയ ചെറിയ സാധനങ്ങളാണെങ്കിൽ പോലും അതും സ്വന്തമായി ചെയ്യുന്ന ആളാണ്. ഞാൻ അങ്ങനെയല്ല. കുറച്ച് കുറച്ച് സാധനങ്ങളൊക്കെ ചെയ്തിട്ടുണ്ട്. കുറച്ച് പെയിന്റിങ്ങുകളൊക്കെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. പെയിന്റിങ് ചെയ്യാൻ ഇഷ്ടമുണ്ട്. പഠിച്ചു തുടങ്ങിയപ്പോൾ ഒന്നു രണ്ടു പെയിന്റിങ്, ക്രാഫ്റ്റ് പോലത്തെ സാധനങ്ങൾ ഇവയൊക്കെയേ ചെയ്തിട്ടുള്ളു. ഇങ്ങനെ നോക്കിയാൽ ഒരിക്കലും പ്രിയയേയും ശിവദയേയും സാമ്യപ്പെടുത്താൻ സാധിക്കില്ല.

su-sudhi-valmeekam

സുധി വാത്മീകത്തിനു ശേഷം അടുത്ത മലയാള ചിത്രവും ജയസൂര്യയോടൊപ്പം ആണല്ലോ?

അതേ. ജയേട്ടന്റെ കൂടെ ഇടി എന്ന ചിത്രമാണ് അടുത്തത്. ആർക്ക് ആര് ഇടി കൊടുക്കുമെന്ന് കണ്ടറിയണം. അടുത്ത ദിവസം ഷൂട്ടിനായി ടീമിനൊപ്പം ചേരും. ജയേട്ടന്റെ കൂടെത്തന്നെ അടുത്ത ചിത്രവും കിട്ടിയത് വലിയൊരു സർപ്രൈസ് ആയിരുന്നു. അതും സുധിവാത്മീകത്തിന്റെ ഒരു ടെമ്പോ വിട്ടകലുന്നതിനു മുൻപു തന്നെ. ഒരുപാട് പ്രതീക്ഷകളുണ്ട്. ഓരോ ദിവസവും ചുരുങ്ങിയത് 40 മെസേജുകളെങ്കിലും കല്യാണി ഇനി മലയാളത്തിലേക്ക് എന്നാണ്? ഏതാണ് അടുത്ത പ്രോജക്ട്, ഒരുപാട് പ്രതീക്ഷിക്കുന്നു എന്നൊക്കെ പറഞ്ഞു വരുന്നുണ്ട്. അതുകൊണ്ടു തന്നെ ഉത്തരവാദിത്തം കൂടിയതായി തോന്നുന്നു. സുധി വാത്മീകത്തിൽ തോന്നാത്തതിനെക്കാളും എന്തൊക്കെയോ പ്രതീക്ഷകൾ കൂടിയതായി ഇപ്പോൾ തോന്നുന്നു. ജയേട്ടനോടൊപ്പം തന്നെ അടുത്ത പടവും ചെയ്യുമ്പോൾ എങ്ങനെയാണെന്നൊന്നും എനിക്കറിയില്ല. വളരെ സന്തോഷമുണ്ടെന്നു മാത്രം അറിയാം.

Shivada Nair

ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്ന ഒരു താരമായി ശിവദയും മാറിയല്ലോ?

ആണോ? ആണെങ്കിൽ വളരെ സന്തോഷം. ഞാൻ സോഷ്യൽ മീഡിയയിലൊന്നും അത്ര ആക്ടീവല്ല. എന്നാൽ വാട്സ് ആപ് വഴിയും മറ്റും നിരവധി സന്ദേശങ്ങൾ എനിക്കു ലഭിക്കുന്നുണ്ട്. ഓരോരുത്തർക്കും നന്ദി പറഞ്ഞ് തിരിച്ച് മറുപടി ചെയ്യാൻ സാധിക്കാത്തതു കൊണ്ടു മാത്രം ചെയ്യുന്നില്ലെന്നേ ഉള്ളു. സുധി വാത്മീകം എന്ന ഒറ്റ ചിത്രം കൊണ്ട് ആളുകളുടെ റെസ്പോൺസ് ഇത്രയും പോസിറ്റീവായി കിട്ടുന്നതിൽ വളരെ സന്തോഷം. കല്യാണിയെ പ്രേക്ഷകർ സ്വീകരിച്ചതിന് അതിലേറെ നന്ദി. ഇതിനെല്ലാം കടപ്പെട്ടിരിക്കുന്നത് രഞ്ജിത് ശങ്കർ സാറിനോടും ജയേട്ടനോടും പിന്നെ രഞ്ജിത് സാറിന് എന്നെ പരിചയപ്പെടുത്തി കൊടുത്ത അസോസിയേറ്റായ ജീവൻ ചേട്ടനോടുമാണ്.

sshivada

വിവാഹം കഴിഞ്ഞതേയുള്ളൂ. ചിത്രത്തിന്റെ തിരക്കുകളും കുടുംബജീവിതവുമായി എങ്ങനെ പോകുന്നു?

സന്തോഷമായി പോകുന്നു. കുടുംബജീവിതം, അഭിനയം, ഇതിനൊപ്പം പഠനം ഇതു മൂന്നും ഇങ്ങനെ ബാലൻസ് ചെയ്തു പോകുന്നുണ്ട്.

Your Rating: