Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2016 നെ പിടിച്ചിരുത്തുന്ന 'സ്റ്റൈലുമായി' ഉണ്ണി

unni ഉണ്ണി മുകുന്ദൻ

മലയാളിയുടെ ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷങ്ങളിൽ മുൻപന്തിയിലാണ് സിനിമകളുടെ സ്ഥാനം. ക്രിസ്തുമസ് റിലീസുകളുടെ തിമിർപ്പിൽ സംസ്ഥാനത്തെ തീയറ്ററുകൾ ഇളകി മറിയുമ്പോൾ ഒരുപിടി കലാമൂല്യമുള്ള സിനിമകൾ സമ്മാനിച്ച് 2015 പടിയിറങ്ങുകയാണ്. ഇനി പ്രതീക്ഷകളുടെ 2016.

ന്യൂ ഇയർ റിലീസുകളിൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്നത് ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന സ്റ്റൈലിനു വേണ്ടിയാണ്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ, കഥയിലും ചിത്രീകരണത്തിലും എന്ന് വേണ്ട ചിത്രത്തിൻറെ ഓരോ തലത്തിലും വ്യത്യസ്തമായ, പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന 'സ്റ്റൈലുമായി' തന്നെയാണ് സംവിധായകൻ ബിനു എസ് സ്റ്റൈൽ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് വേണ്ടി അവിശ്വസനീയ വർക്ക്‌ ഔട്ട്‌ നടത്തി സിക്സ്പാക്ക് ബോഡിയിൽ എത്തുന്ന ഉണ്ണിമുകുന്ദൻ തന്നെയാണ് സ്റ്റൈലിന്റെ ഹൈലൈറ്റ്. 'സ്റ്റൈലിനു' വേണ്ടി 20 കിലോ കുറച്ച് പുതിയ രൂപത്തിൽ എത്തിയ ഉണ്ണി മുകുന്ദൻ, ചിത്രത്തിന്റെ വിശേഷങ്ങള മനോരമ ഓണ്‍ലൈനുമായി പങ്കുവക്കുന്നു.

ജനുവരി 2 നു സ്റ്റൈൽ റിലീസ് ആകുന്നു, പ്രേക്ഷകർക്ക് ഇതൊരു പുതുവത്സര സമ്മാനമായി കാണാൻ കഴിയുമോ ?

തീർച്ചയായും. ഞാനും അതിന്റെ ഒരു എക്സൈറ്റ്മെന്റിൽ ആണ്. മലയാളി പ്രേക്ഷകർ ഒരു നല്ല ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കുന്ന എല്ലാ ചേരുവകളും ചേർത്തതാണ് സംവിധായകൻ ബിനു ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിഹാസയുടെ വിജയത്തിന് ശേഷം ബിനു സംവിധാനം ചെയ്യുന്ന ചിത്രം ആയതു കൊണ്ട് തന്നെ , മറ്റൊരു വിജയം മാത്രമേ ലക്ഷ്യമിടുന്നുള്ളൂ. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരു പോലെ ആകർഷിക്കുന്ന വ്യത്യസ്തമായൊരു ചിത്രമായിരിക്കും സ്റ്റൈൽ എന്നതിൽ ആർക്കും സംശയം വേണ്ട.

style-movie-unni

വ്യത്യസ്തമായൊരു ചിത്രം എന്ന് പറഞ്ഞല്ലോ, സ്റ്റൈൽ കൈകാര്യം ചെയ്യുന്ന വിഷയത്തെ കുറിച്ച് ?

സ്റ്റൈൽ ഒരു ആക്ഷൻ - റൊമാന്റിക് - കോമഡി മൂവിയാണ് . എനിക്ക് തോന്നുന്നു ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് ഇത്തരത്തിൽ എല്ലാ എന്റെർറ്റൈന്മെന്റ് സംഗതികളും ചേർന്ന് ഒരു സിനിമ വരുന്നത് എന്ന്. രണ്ടു മണിക്കൂർ പൂര്ണ്ണമായും ആസ്വദിക്കാൻ സാധിക്കും എന്ന് ഉറപ്പ്. ടോം എന്ന മെക്കാനിക്കിന്റെ ജീവിതത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളുടെ ആകെത്തുകയാണ് സ്റ്റൈൽ. തന്നെക്കാൾ 15 വയസ്സ് ഇളയ അനിയനായ ജെറിയുമായുള്ള ടോമിന്റെ വൈകാരിക ബന്ധം, ഇമോഷൻസ്, പ്രണയം ഇവയെല്ലാം സ്റ്റൈലിൽ ചർച്ച ചെയ്യപ്പെടുന്നു . തെലുങ്ക് നായിക പ്രിയങ്കയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ഇത്.

jassie-gift-style.jpg.image.784.410

ക്ലീഷേസ് ഒന്നും തന്നെ ഇല്ലാത്ത ചിത്രമാണ് സ്റ്റൈൽ. പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന സംഘട്ടന രംഗങ്ങൾ, പാട്ടുകൾ ,ചിത്രീകരണ രീതി, ഇവയെല്ലാം സ്റ്റൈലിന്റെ മറ്റു പ്രത്യേകതകളാണ്. പറഞ്ഞറിയിക്കാൻ പറ്റില്ല, കണ്ടു തന്നെ മനസിലാക്കുക

unni-mukundan

ചിത്രത്തിലെ പാട്ടുകൾ ഇതിനോടകം ജനകീയമായി കഴിഞ്ഞല്ലോ?

ഞാൻ പറഞ്ഞല്ലോ , കലാമൂല്യമുള്ള ഒരു നല്ല സിനിമയുടെ ഭാഗമെന്ന നിലക്ക് നല്ല പാട്ടുകൾ പ്രേക്ഷകർക്കായി സ്റ്റൈലിൽ ഒരുക്കിയിട്ടുണ്ട്. സംഗീതം നൽകി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ജാസി ഗിഫ്റ്റും രാഹുൽ രാജും ചേർന്നാണ്. ഒരു നീണ്ട ഇടവേളക് ശേഷമുള്ള ജാസി ഗിഫ്റ്റിന്റെ തിരിച്ചു വരവ് കൂടിയായിരിക്കും ഈ ചിത്രം.

ടോമിന് വേണ്ടി, ഉണ്ണി ശരിക്ക് മാറിയല്ലോ ? ഇപ്പോൾ ചർച്ച ഉണ്ണിയുടെ സിക്സ് പാക്ക് ബോഡിയാണല്ലോ ?

(ചിരിക്കുന്നു) കഥാപാത്രത്തിന് അനുസരിച്ച് മാറുക എന്നത് മാത്രമേ ഞാൻ ചെയ്തുള്ളൂ. ഇത് വരെ ഞാൻ ചെയ്ത സിനിമകൾ , അത് മല്ലു സിംഗ് ആയാലും വിക്രമാദിത്യൻ ആയാലും 30 നും 35 നും ഇടയ്ക്കു പ്രായം വരുന്ന കഥാപാത്രങ്ങളാണ്. ഈ കഥാപാത്രങ്ങള്ക്ക് വേണ്ടി മസിൽ വയ്പ്പിച്ചു . പിന്നെ, കാറ്റും വെളിച്ചത്തിലെ ഹരി നാരായണൻ എന്ന നമ്പൂതിരി യുവാവ് ആകുന്നതിനായി വീണ്ടും വണ്ണം വെപ്പിച്ചു. ഒടുവിൽ, കെ എൽ 10 എന്ന സിനിമയിൽ 19 വയസ്സുള്ള യുവാവിന്റെ വേഷത്തിനായി മസിൽ കളഞ്ഞു . അനഗനെ നോക്കുമ്പോൾ ഞാൻ എന്റെ പ്രായത്തിനു ചേർന്ന ഒരു കഥാപാത്രം ചെയ്യുന്നത് ഇപ്പോഴാണ് എന്ന് പറയാം. ടോം യൂത്തിന്റെ പ്രതിഫലനമാണ്. ഞാൻ വളരെ ആസ്വദിച്ച് ചെയ്ത കഥാപാത്രമാണിത്.

unni-workout

ടോം ആകുന്നതിനുള്ള മുന്നൊരുക്കങ്ങളെ പറ്റി?

മെലിഞ്ഞ, സിക്സ്പാക്കുള്ള ടോമിന്റെ രൂപത്തിനായി ഞാൻ അത്യാവശ്യം നല്ല രീതിയിൽ തന്നെ വർക്ക് ഔട്ട്‌ ചെയ്തു. ഏകദേശം 20 കിലോ ഭാരം ഞാൻ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ കുറച്ചു. രാത്രി 9.30 നു ഷൂട്ട്‌ കഴിഞ്ഞു വന്നാൽ 10 മുതൽ 11.30 വരെ ഞാൻ വര്ക്ക് ഔട്ട്‌ ചെയ്യുമായിരുന്നു. ഇതിനു പിന്നിൽ പല കാര്യങ്ങൾ ഉണ്ട്. ഒന്നാമത്തേത് സിക്സ്പക്ക് ശരീരം കഥാപാത്രത്തിന്റെ വിജയത്തിന് അനിവാര്യമാണ്. രണ്ടാമതായി വണ്ണം ഉള്ളപ്പോൾ എനിക്ക് പ്രായം കൂടുതൽ തോനുന്നു എന്ന അഭിപ്രായം തിരുത്തണം എന്ന ആഗ്രഹം, പിന്നെ ആരോഗ്യമുള്ള ഫിറ്റ്‌ ആയ ശരീരം ഇന്നത്തെ യൂത്തിന്റെ സ്വപ്നമാണ് . അപ്പോൾ ആ സ്വപ്നത്തിന്റെ ഭാഗമാകാനുള്ള ശ്രമം. ഇതെല്ലം കൂടി ചേർന്നപ്പോൾ ആണ് സ്റ്റൈലിലെ ടോം ജനിച്ചത്.

style-first-look

മല്ലുസിംഗ്, വിക്രമാദിത്യൻ, കാറ്റും മഴയും , സ്റ്റൈൽ...ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാം വ്യത്യസ്തമാണല്ലോ ? സെലെക്റ്റീവ് ആകുന്നതിനു പിന്നിലെ കാരണം ?

ഞാൻ സെലക്റ്റീവ് ആയാണ് കഥാപാത്രങ്ങളെ സ്വീകരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞതിൽ സന്തോഷം (ചിരിക്കുന്നു). വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യനാനാണ് എന്നും താൽപര്യം. അതനുസരിച്ചാണ് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതും. എന്നാൽ ചിലതിൽ എന്റെ തീരുമാനം തെറ്റായി പോയിട്ട് ഉണ്ട്. ചില ചിത്രങ്ങൾ പരാജയപ്പെട്ടിട്ടും ഉണ്ട്. എന്നാൽ ആ പരാജയങ്ങൾ കരുത്താക്കി സ്വയം തിരുത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയാർന്ന ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഒരു സിനിമ ചെയ്യണം എന്നുണ്ട്. പിന്നെ ഒരു സൂപ്പർ ഹീറോ ക്യാരക്റ്റർ ..അതിനായി ശ്രമിക്കുന്നു.

Style Malayalam Movie Official Trailer 2016 - Unni Mukundan, Tovino Thomas

സ്റ്റൈൽ മാറിയതനുസരിച്ച്, കോസ്റ്റ്യൂമിലും പുതുമ പരീക്ഷിച്ചോ?

അങ്ങനെ ഒന്നുമില്ല. ടോം ഒരു ഫ്രീക്ക് പയ്യനാണ്. അപ്പോൾ ആ രീതിക്ക് വേണ്ട മാറ്റങ്ങൾ മാത്രം. പ്രേക്ഷകർ എന്നെ അത്ര മോഡേണ്‍ ഔട്ട്‌ ലുക്കിൽ കാണാത്തത് കൊണ്ട് അങ്ങനെ തോന്നുന്നു എന്ന് മാത്രം.

അടുത്ത സിനിമ?

സാജൻ മാത്യു സംവിധാനം ചെയ്യുന്ന പേരിടാത്ത ഒരു ചിത്രമാണ് അടുത്തതായി കമ്മിറ്റ് ചെയ്തിരിക്കുന്നത്. അതിന്റെ ഷൂട്ടിങ്ങ് പാലക്കാട് ഉടൻ ആരംഭിക്കും

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.