Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൗവ്‌ലി ടീച്ചർക്ക് ഭാഗ്യം വന്നത് ആപ്പിന്റെ രൂപത്തിൽ

vineetha-koshy

വരാനുള്ളുത് വഴിയില്‍ തങ്ങില്ല എന്നു മാത്രമല്ല ചിലപ്പോ വിമാനം പിടിച്ചും വരും. ഷൂട്ടിങ് തുടങ്ങാന്‍ 48 മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെ അഭിനയിക്കാനുള്ള ക്ഷണം. സിംഗപ്പൂരില്‍ നിന്ന് കേരളത്തില്‍ ലാന്‍ഡ് ചെയ്തു 24 മണിക്കൂറിനുള്ളില്‍ ലൊക്കേഷനിലേക്ക്. ഒരു സിനിമാകഥ പോലെ രസകരമായിരുന്നു വിനീത കോശിയുടെ മോളിവുഡ് എന്‍ട്രി. സിംഗപൂരില്‍ നിന്ന് ഈ കൊല്ലകാരി പറന്ന് ഇറങ്ങിയത് പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കാണ്. ആനന്ദത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ഏഴു വിദ്യാര്‍ഥികള്‍ മാത്രമല്ല അവരുടെ പ്രിയപ്പെട്ട അധ്യാപിക ലൗവ്‌ലി മിസ്സും പുതുമുഖം തന്നെ. ലൗവ്‌ലി മിസ്സിനെ പോലെ മിണ്ടാപൂച്ചയല്ലാത വിനീത.,, സിനിമ, കുടുംബം, ഭാവി പരിപാടികള്‍ അങ്ങനെ എല്ലാത്തിനെപ്പറ്റിയും വാചാലയാകുന്നു.

Funny Malayalam Dubsmash part 1 /revathy/bindu panicker/1983/manju warrier/mass dialogues

ഭാഗ്യം ആപ്പിന്റെ രൂപത്തിലും വരും

മൊബൈല്‍ ആപ്പായ ഡബ്ബ്‌സ്മാഷ് ഹിറ്റായി നില്‍ക്കുന്ന സമയം. ഒരു കൗതുകത്തിനു ഞാനും കുറച്ചു വീഡിയോസ് ചെയ്തു. അത് ചുമ്മാ വാട്ട്‌സാപ്പിലൂടെ ഫ്രണ്ട്‌സിനു അയച്ചു കൊടുത്തു. നല്ല പ്രതികരണങ്ങള്‍ ലഭിച്ചു തുടങ്ങിയതോടെ ആത്മവിശ്വാസമായി. യൂട്യൂബിലൊരു ചാനല്‍ തുടങ്ങി വീഡിയോസ് അതില്‍ അപ്പ്‌ലോഡ് ചെയ്തു തുടങ്ങി. സംഭവം ഹിറ്റായി. നല്ല കമന്റും ലൈക്കുമൊക്കെ കിട്ടാന്‍ തുടങ്ങി. ഡബ്ബ്‌സ്മാഷ് വീഡിയോസിനൊപ്പം രസകരമായ മറ്റു ചില പരീക്ഷണങ്ങളും അപ്‍ലോഡ് ചെയ്തിരുന്നു. ഈ വീഡിയോസ് കണ്ടു ഇഷ്ടപ്പെട്ടിട്ടാകാം വിനീത് ശ്രീനിവാസന്‍ വിളിക്കുന്നത്. അദ്ദേഹം നിര്‍മ്മിക്കുന്ന സിനിമയില്‍ ഇങ്ങനെയൊരു ടീച്ചറിന്റെ വേഷം ഉണ്ട്. അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നു ചോദിച്ചായിരുന്നു വിളി. ഉത്തരം യെസാണെങ്കില്‍ നാളെ തന്നെ ഷൂട്ടിങിനു എത്തേണ്ടി വരുമെന്നും പറഞ്ഞു. അപ്പോള്‍ ഭര്‍ത്താവിനൊപ്പം സിംഗപ്പൂരിലായിരുന്നു.

vineetha-rony-1

വിനീത് ശ്രീനിവാസന്‍ ഒരിക്കലേ വിളിക്കു

കഥ കേട്ടപ്പോള്‍ ഒരുപാട് രസകരമായി തോന്നി. ഒരു തീരുമാനമെടുക്കാനോ ആലോചിക്കാനോ പോലും സമയമില്ലായിരുന്നു എന്നതായിരുന്നു പ്രശ്‌നം. ഓഫര്‍ സ്വീകരിക്കണോ വേണ്ടയോ എന്നു കണ്‍ഫ്യൂഷന്‍ അടിച്ചു ഇരുന്നപ്പോള്‍ ഭര്‍ത്താവ് ജോസ് ജോജോ രക്ഷകനായി. വിനീത് ശ്രീനിവാസന്‍ ഒരിക്കലേ വിളിക്കു, അവസരം തട്ടികളയേണ്ടതില്ല എന്നു പറഞ്ഞ് അദ്ദേഹം ആത്മവിശ്വാസം നല്‍കി. സാധാരണഗതിയില്‍ എന്റെ വീട്ടുകാരും കുടുംബക്കാരുമൊന്നും സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിക്കേണ്ടതല്ല. അവിടെയാണ് വിനീത് ശ്രീനിവാസന്‍ എന്ന ബ്രാൻഡ് നെയിം എനിക്കു തുണയായത്. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന പടമായതു കൊണ്ടാണ് എല്ലാവരും കണ്ണുംപൂട്ടി സമ്മതം മൂളിയത്

vineetha-rony-3

റിലീസാകും വരെ ഒടുക്കത്തെ ടെന്‍ഷന്‍

ഒരു തുടക്കകാരിയുടെ എല്ലാ പരിഭ്രമങ്ങളും എനിക്കുണ്ടായിരുന്നു. എന്റെ ഷോട്ട് കഴിഞ്ഞ് മോണിറ്ററില്‍ പോയി നോക്കുന്ന സമയത്ത് എനിക്ക് തന്നെ എന്റെ അഭിനയം ഇഷ്ടപ്പെട്ടിരുന്നില്ല. എനിക്ക് എന്താ നന്നായി ചെയ്യാന്‍ കഴിയാത്തതു എന്ന തോന്നലുണ്ടായിരുന്നു. പിന്നീട് ഞാന്‍ മോണിറ്ററില്‍ നോക്കുന്ന പരിപാടി നിര്‍ത്തി. സിനിമ റിലീസാകും വരെ നല്ല ടെന്‍ഷനുണ്ടായിരുന്നു. എല്ലാവരും കൂടി എന്നെ കളിയാക്കി കൊല്ലുമെന്നു കരുതി. പത്മ തിയറ്ററില്‍ ആദ്യ ഷോ കണ്ടപ്പോള്‍ ടെന്‍ഷനൊക്കെ മാറി. പല രംഗങ്ങള്‍ക്കും പ്രത്യേകിച്ച് ഞാനും റോണി ചേട്ടനും (ചാക്കോ സാര്‍) തമ്മിലുള്ള കോംമ്പിനേഷന്‍ രംഗങ്ങള്‍ക്ക് തിയറ്ററില്‍ നല്ല കയ്യടി കിട്ടി. സിനിമ പുറത്തിറങ്ങി കഴിഞ്ഞു രണ്ടാമാത്തെ ദിവസം മുതല്‍ അഭിനന്ദിച്ചു കൊണ്ടു ഒരുപാട് കോളുകളും മെസേജുകളും വന്നു തുടങ്ങി.

ചാക്കോ സാറിനെ പേടിയായിരുന്നു

vineetha-rony

കാന്റീനില്‍വെച്ചാണ് ഞാന്‍ ചാക്കോ സാറിനെ ആദ്യമായി കാണുന്നത്. സത്യം പറഞ്ഞാല്‍ എനിക്ക് അദ്ദേഹത്തെ നല്ല പേടിയായിരുന്നു. ഇതിനു മുമ്പ് അഭിനയിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോള്‍ നല്ല ബോള്‍ഡായും കംഫര്‍ട്ടബിളായും അഭിനയിക്കാന്‍ പറഞ്ഞു. രണ്ടും പേരും നന്നായി ചെയ്താലേ കോംമ്പിനേഷന്‍ സീനുകള്‍ നന്നായി വരു എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഡബ്ബ്‌സ്മാഷ് വീഡിയോസൊക്കെ ചെയ്തിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം അപ്പോള്‍ തന്നെ യൂട്യൂബ് ലിങ്കൊക്കെ വാങ്ങി വീഡിയോസ് കണ്ടു. തനിക്ക് അഭിനയിക്കാന്‍ ഒന്നും പറഞ്ഞു തരണ്ടേ കാര്യമില്ലല്ലോ എ്ന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വളരെ ഫ്രണ്ട്‌ലിയായിരുന്നു. ആദ്യമായി അഭിനയിക്കുന്നതു കൊണ്ടു തന്നെ ക്യാമറ ഉള്‍പ്പടെയുള്ള സാങ്കേതികമായ പല കാര്യങ്ങളിലും എനിക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല. ക്യാമറയെ എങ്ങനെ ഫേയ്‌സ് ചെയ്യണമെന്ന് ഉള്‍പ്പടെ ഒരുപാട് ടിപ്‌സ് അദ്ദേഹം തരുമായിരുന്നു. സെറ്റിലും എല്ലാവരും ഞങ്ങളെ സാറെ, മിസ്സേ എന്നാണ് വിളിച്ചിരുന്നത്.

ഏതു ടീച്ചറാ ഗണേശേ പിള്ളേര്‍ക്ക് ഫുഡ് ഉണ്ടാക്കി കൊടുക്കുന്നേ....

ഞാന്‍ ഒരു വര്‍ഷത്തോളം അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. ആ സമയത്ത് ഞാന്‍ വളരെ കര്‍ക്കശക്കാരിയായിരുന്നു. ലൗവ്‌ലി മിസിനെ പോലെ പാവം ഒന്നും അല്ലായിരുന്നു. ഷൂട്ടിങിനു വന്നപ്പോള്‍ ഗണേശ് പറഞ്ഞത് ഇതൊരു പാവം, നാണം കുണുങ്ങി ടീച്ചറാണ്. സ്റ്റുഡന്‍സിനോടൊക്കെ വലിയ കാര്യമാണ്. അവര്‍ക്ക് ഫുഡൊക്കെ ഉണ്ടാക്കി കൊടുക്കും എന്നൊക്കെ പറഞ്ഞു. ഏതു ടീച്ചറാ ഗണേശേ പിള്ളേര്‍ക്ക് ഫുഡൊക്കെ ഉണ്ടാക്കി കൊടുക്കുന്നേ എന്നൊക്കെ ഞാന്‍ ചോദിച്ചിട്ടുണ്ട്. ഷൂട്ടിങ് തുടങ്ങി കഴിഞ്ഞപ്പോഴേക്കും എന്റെ ഭാവ പ്രകടനങ്ങളും സംസാരവും നടത്തവും പോലും ഒരു അധ്യാപികയുടേതു പോലെയായി മാറിയിരുന്നു. മൊത്തത്തിലൊരു ഒരു ട്രിപ്പു പോകുൂന്ന ഫീലായിരുന്നു എല്ലാവരും.

വിനീതേട്ടനൊപ്പം എബിയില്‍

വിനീതേട്ടനൊപ്പം എബിയില്‍ അഭിനയിച്ചു വരുകയാണ് ഇപ്പോള്‍. ഈ ചിത്രത്തിലും നല്ലൊരു വേഷമാണ്. സിനിമയില്‍ സജീവമാകുന്നതിനെക്കുറിച്ചൊന്നും ആലോചനയിലോ അജണ്ടയിലോ ഇല്ല. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ ചെയ്യാന്‍ താല്‍പര്യമുണ്ട്.

Funny Malayalam Dubsmash Part 5/Navya Nair Dialogue in Nandanam Movie/

റോക്ക് സ്റ്റാര്‍ ഗൗതമിനെ പോലെ

ആനനന്ദത്തില്‍ എനിക്കു വ്യക്തിപരമായി അടുപ്പമുള്ള കഥാപാത്രം റോഷന്‍ അവതരിപ്പിച്ച ഗൗതത്തിന്റേതാണ്. നമ്മളില്‍ പലരും ജീവിതത്തില്‍ ആഗ്രഹിക്കുന്നത് ഒന്നും ആയിതീരുന്നത് മറ്റൊന്നുമായിരിക്കും. ഗൗതത്തിന്റെ കഥാപാത്രം അങ്ങനെയാണ് അയാള്‍ ആഗ്രഹിക്കുന്നതു പോലെയല്ല അയാള്‍ ജീവിക്കുന്നത്. പഠിക്കുന്ന സമയത്ത് സ്‌കിറ്റും ഡാന്‍സുമൊക്കെ ചെയ്യുമായിരുന്നു. അന്നൊക്കെ പാട്ടു പഠിക്കണമെന്നും ഡാന്‍സ് പഠിക്കണമെന്നൊക്കെ ഉണ്ടായിരുന്നു. പക്ഷേ നടന്നില്ല. ആര്‍ട്‌സായിരുന്നു ഇഷ്ടമെങ്കിലും എത്തി ചേര്‍ന്നത് വേറെ മേഖലകളിലായിരുന്നു.

Expectation v/s Reality I Malayalam Comedy

സുഹൃത്തുകള്‍ പലരും ഷോര്‍ട്ട് ഫിലിം മേഖലയിലൊക്കെ ഉണ്ട്. അവരോടൊക്കെ ഒരു ചാന്‍സ്താടാ എന്നൊക്കെ പല തവണ പറഞ്ഞിട്ടുണ്ടെങ്കിലും ആരും അത്ര ഗൗരവമായി അതെടുത്തില്ല. നോക്കട്ടെ, പിന്നീടാവട്ടെ, നീ വേണമെങ്കില്‍ ഷൂട്ടിങില്‍ ഒപ്പം കൂടിക്കോ എന്നൊക്കെ പറയുമായിരുന്നു. ഡബ്ബ്‌സ്മാഷൊക്കെ ചെയ്തു തുടങ്ങിയപ്പോഴാണ് തരക്കേടില്ലാതെ അഭിനയിക്കുമെന്ന് അവര്‍ക്ക് തോന്നി തുടങ്ങിയത്. പിന്നീട് യൂട്യൂബ് ചാനല്‍ തുടങ്ങാനുമൊക്കെ സഹായിച്ചത് അവരാണ്. പിന്നെ ആഗ്രഹിച്ചതു പോലെയൊന്നും നടന്നില്ല എന്നോര്‍ത്ത് നഷ്ടബോധമൊന്നും ഇല്ല. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍. വിവാഹത്തിനു ശേഷം എന്റെ കാഴ്ചപ്പാടുകളൊക്കെ വിശാലമായി. ഞാനും ഭര്‍ത്താവും ഒരുപാട് യാത്രകള്‍ ചെയ്യും. അത് എപ്പോഴും ഒരു പോസ്റ്റീവ് എനര്‍ജി നല്‍കുന്നു.

അല്‍പ്പം വൈകിയാണെങ്കിലും അഭിനയമോഹം പൂവണിഞ്ഞതിന്റെ ആനന്ദത്തിലാണ് വിനീത. വിനീത് ശ്രീനിവാസന്റെ തന്നെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ ചില ആഗ്രഹങ്ങളൊക്കെ നമ്മള്‍ മറന്നാലും പുള്ളി മറക്കില്ല എന്നു തോന്നുന്നു. സിംഗപ്പൂരില്‍ പീഡിയാട്രിക് കൗണ്‍സിലായി ജോലി ചെയ്തു വന്നിരുന്ന വിനീത ആനന്ദത്തിന്റെ ഭാഗമാകുന്നതും അത്തരത്തിലൊരു നിയോഗത്തിന്റെ ഭാഗമായിട്ടാണല്ലോ.