കൊടും തണുപ്പിൽ ഇംഗ്ലീഷ് ചാനലിൽ നീന്തി കത്രീന കൈഫ്: വിഡിയോ

katrina-new-year
SHARE

ഹോളിവുഡ്, ബോളിവുഡ് താരങ്ങളുടെയൊക്കെ പുതുവത്സരാഘോഷങ്ങൾ എന്നും എപ്പോഴും വാർത്തയാകാറുള്ളതാണ്. പലരും ഇത്തരം ആഘോഷങ്ങൾക്കായി വ്യത്യസ്ത സ്ഥലങ്ങളാണ് തിരഞ്ഞെടുക്കുന്നതും. എന്നാൽ കത്രീന കൈഫിന്റെ ഇത്തവണത്തെ പുതുവത്സരാഘോഷം അൽപം സാഹസികമായിരുന്നു. 

കൊടും തണുപ്പിൽ അതായത് പൂജ്യം ഡിഗ്രി താപനിലയ്ക്കും താഴെ ഇംഗ്ലീഷ് ചാനലിൽ നീന്തിയാണ് കത്രീന പുതുവത്സരം ആഘോഷിച്ചത്. സഹോദരിമാർക്കാപ്പം ഇംഗ്ലീഷ് ചാനലിൽ നീന്തുന്ന വിഡിയോ കത്രീന തന്നെയാണ് പങ്കു വച്ചത്. പൂജ്യം ഡിഗ്രിയാണ് താപനിലയെന്നും ഇപ്പോൾ ഇങ്ങനെ ചെയ്യരുതെന്ന് പലരും പറഞ്ഞെങ്കിലും താൻ കേട്ടില്ലെന്നും കത്രീന വിഡിയോയിൽ‌ പറയുന്നു.

പുതുവത്സരാശംസകൾ നേർന്നതിനൊപ്പം പുതിയ വർഷത്തിൽ പഠിച്ചിരിക്കേണ്ട ചില പാഠങ്ങളും താരം ഒാർമിപ്പിച്ചു. ഏതായാലും താരത്തിന്റെ സാഹസത്തിനെ ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPICY
SHOW MORE
FROM ONMANORAMA