‘അടുത്ത ടാറ്റൂ ഭർത്താവിന് മാത്രം കാണാവുന്ന ഇടത്ത്’‍

swathy-tattoo
SHARE

സ്വാതി റെഡ്ഡി മലയാളികൾക്ക് ഏറെ സുപരിചിതയായ നായികയാണ്. ആമേൻ, നോർത്ത് 24 കാതം, ആട്, മോസയിലെ കുതിരമീനുകൾ എന്നീ മലയാള സിനിമകളിൽ അഭിനയിച്ച സ്വാതി കഴിഞ്ഞ ദിവസം കൊടുത്ത ഒരു അഭിമുഖത്തിൽ പറഞ്ഞത് ചില രസകരമായ കാര്യങ്ങളാണ്. തന്റെ കൈ വിരലിലെ ടാറ്റുവിനെക്കുറിച്ച് ചോദ്യം ഉണ്ടായപ്പോൾ അത് ആ നിമിഷത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നതിനാണെന്ന് പറഞ്ഞ സ്വാതി ഇനിയൊരു ടാറ്റു ചെയ്യേണ്ടി വന്നാൽ അത് തന്റെ ഭർത്താവിന് മാത്രം കാണാവുന്ന ഇടത്തേ ചെയ്യൂ എന്നും പറഞ്ഞു. 

‘കൈവിരലിലെ ഹൗർഗ്ലാസ് ടാറ്റു ഏത് നിമിഷമാണോ അത് ആ നിമിഷം അങ്ങനെ തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഇനി ഒരു ടാറ്റൂ ചെയ്യുകയാണെങ്കിൽ അത് എന്റെ ഭർത്താവിന് മാത്രം കാണാവുന്ന സ്ഥലത്തേ ചെയ്യൂ.’ സ്വാതി പറഞ്ഞു. സിനിമയിൽ എത്തിയ കാലത്ത് തന്റേതെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട ഒരു എംഎംഎസ് തന്നെ വേദനിപ്പിച്ചെന്നും അതിൽ ഒരു പുരുഷനൊപ്പമുള്ളത് താനാണെന്ന് പല മാധ്യമങ്ങളും വാർത്ത കൊടുത്തത് വേദനിപ്പിച്ചെന്നും സ്വാതി പറഞ്ഞു. 

വിവാഹശേഷം ഭർത്താവായ വികാസിനൊപ്പം ഇന്തൊനേഷ്യയിലാണ് സ്വാതി താമസിക്കുന്നത്. ഇന്തൊനേഷ്യൻ  സുനാമി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകയ്ക്കാണ് അവിചാരിതമായി സ്വാതി അഭിമുഖം കൊടുത്തത്. ഭർത്താവിനെക്കുറിച്ചും വിവാഹജീവിതത്തെക്കുറിത്തുമൊക്കെ വളരെ രസകരമായ കാര്യങ്ങളാണ് സ്വാതി സംസാരിച്ചിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPICY
SHOW MORE
FROM ONMANORAMA