sections
MORE

സ്വിംസ്യൂട്ടിൽ സ്വാതി റെഡ്ഡിയുടെ അഭിമുഖം, അമ്പരന്ന് ആരാധകർ: വിഡിയോ

sawthy-reddy-interview
SHARE

വിവാഹശേഷം തെന്നിന്ത്യൻ നടി സ്വാതി റെഡ്ഡി ഭർത്താവിനൊപ്പം ഇന്തൊനേഷ്യയിലാണ് താമസം. ഇന്തൊനേഷ്യൻ ഭൂകമ്പം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകയ്ക്ക് സ്വാതി നൽകിയ അഭിമുഖമാണ് ഇപ്പോൾ തെലുങ്ക് സിനിമാലോകത്തെ പ്രധാന ചർച്ചാവിഷയം. കുറേയധികം നാളുകളായി സ്വാതിയുടെ അഭിമുഖം ആവശ്യപ്പെട്ടിരുന്ന മാധ്യമപ്രവർത്തകയ്ക്ക് സ്വാതി വിദേശത്തെ തന്റെ വീടിന്റെ ലൈവ് ലൊക്കേഷൻ വാട്സാപ്പ് വഴി അയച്ചു കൊടുത്തു. എന്നാൽ സ്വാതിയെ അമ്പരപ്പിച്ചു കൊണ്ട് കുറച്ചു നേരത്തിനുള്ളിൽ മാധ്യമപ്രവർത്തക ക്യാമറാമാനെയും കൂട്ടി സ്വാതിയുടെ വീട്ടിലെത്തി. വാതിൽ തുറന്ന താരം അമ്പരക്കുകയും ചെയ്തു. 

സാധാരണ ഇതു പോലുള്ള പരിപാടികൾക്ക് താരങ്ങൾ മേക്കപ്പൊക്കെ ഇട്ടാണ് വരാറുള്ളതെങ്കിൽ ഒാർക്കാപ്പുറത്തുള്ള അഭിമുഖമായതിനാൽ വീട്ടിൽ ഇട്ടിരുന്ന അതേ വേഷത്തിലാണ് സ്വാതി സംസാരിച്ചു തുടങ്ങിയത്. പുരുഷന്മാരുടെ വേഷമാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് അഭിമുഖത്തിൽ പറയുന്ന സ്വാതി താൻ ഇപ്പോഴിട്ടിരിക്കുന്ന ടീ ഷർട്ടും ഷോട്ട്സും ഭർത്താവിന്റേതാണെന്നും വെളിപ്പെടുത്തുന്നു. അവതാരിക സ്വാതിയോട് തന്റെ ഹാൻഡ് ബാഗ് തുറന്നു കാണിക്കാൻ ആവശ്യപ്പെടുമ്പോൾ സ്വാതി ബാഗ് തുറന്ന് അതിലുള്ള വസ്തുക്കൾ എന്തൊക്കെയെന്ന് കാണിക്കുന്നു. പിന്നാലെ തനിക്ക് വീട്ടിലെ വസ്തുക്കളൊക്കെ മാറി കിടക്കുന്നത് ഇഷ്ടമല്ലെന്നും എപ്പോഴും അടുക്കി പെറുക്കി വയ്ക്കാനാണ് ഇഷ്ടമെന്നും പറയുന്ന സ്വാതി താൻ ഭർത്താവിനെക്കാൾ ആറു മാസം പ്രായത്തിൽ മൂത്തതാണെന്നും പറയുന്നു.

പിന്നീട് ഭർത്താവിനടുത്തേക്ക് താരം എത്തുകയും അവിടെ വച്ച് അദ്ദേഹത്തെ ചുംബിക്കുകയും ചെയ്യുന്നു. തങ്ങൾ രണ്ടാളും നന്നായി പാചകം ചെയ്യുന്നവരാണെന്ന് സ്വാതി പറഞ്ഞപ്പോൾ എന്നാണ് അടുത്ത സിനിമ എന്നാണ് ഭർത്താവ് സ്വാതിയോട് ചോദിച്ചത്. നീന്തലാണ് തന്റെ വ്യായാമമെന്നും നിങ്ങൾക്കും ഒപ്പം വരാമെന്ന് പറഞ്ഞ് സ്വാതി മാധ്യമപ്രവർത്തകയെ ക്ഷണിക്കുന്നു. വേഷം മാറി സ്വിംസ്യൂട്ടണിഞ്ഞെത്തിയ സ്വാതി അതേ വേഷത്തിൽ തന്നെ നടന്നാണ് കുറച്ചകലെയുള്ള നീന്തൽക്കുളത്തിലേക്ക് പോയത്. 

മാധ്യമപ്രവർത്തകയും സ്വാതിയെ അനുഗമിച്ചു. ‌വഴിയിലൂടെ നടന്നുള്ള സംസാരത്തിനിടെയാണ് രസകരമായ ‘ടാറ്റൂ പ്രസ്താവന’ സ്വാതി നടത്തുന്നത്. പിന്നീട് നീന്തൽക്കുളത്തിലെത്തി അവിടെ വച്ചും അഭിമുഖം തുടർന്നു. ഏറ്റവുമൊടുവിൽ തിരികെ വീട്ടിലെത്തി കേക്ക് മുറിച്ച ശേഷമാണ് സ്വാതി മാധ്യമപ്രവർത്തകരെ യാത്രയാക്കിയത്. എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്ന താരം താൻ വീണ്ടും സിനിമയിലേക്കെത്തുമെന്നും അഭിമുഖത്തിന്റെ അവസാനം സൂചിപ്പിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN SPICY
SHOW MORE
FROM ONMANORAMA