ഇൗ റായ് ലക്ഷ്മിക്ക് എന്തു പറ്റി ? അമ്പരന്ന് ആരാധകർ

rai-lekshmi-bikkini
SHARE

റായ് ലക്ഷ്മി മലയാള സിനിമയിൽ നിറസാന്നിധ്യമായിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. ഇതിനോടകം നിരവധി മലയാള സിനിമകളിലും അന്യഭാഷാ സിനിമകളിലും നായികയായ താരത്തിന്റെ പുതുവർഷത്തിലെ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. മറ്റൊന്നും കൊണ്ടല്ല പക്ഷേ 2019–ൽ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കുന്നതു മുഴുവൻ ബിക്കിനി ചിത്രങ്ങളാണ്. 

2018 സ്റ്റൈലായി അവസാനിപ്പിക്കുന്നു എല്ലാവർക്കും പുതുവത്സരാശംസകൾ എന്നു പറഞ്ഞ് നീല ബിക്കിനി അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് റായ് ലക്ഷ്മി പുതുവർഷത്തിൽ ആദ്യം പങ്കു വച്ചത്. ഇതിനു പിന്നാലെ കറുത്ത ബിക്കിനി അണിഞ്ഞ് മറ്റൊരു ചിത്രവും എത്തി. വീണ്ടും വീണ്ടും ബിക്കിനി ചിത്രങ്ങൾ എത്തിയതോടെയാണ് താരത്തിന് എന്തു പറ്റിയെന്ന ചോദ്യവുമായി ആരാധകർ എത്തുന്നത്.

താരം പങ്കു വയ്ക്കുന്ന ചിത്രങ്ങളുടെ താഴെ ആരാധകർ ഇൗ ചോദ്യം ചോദിക്കുന്നുണ്ട്. എന്നാൽ അതിനൊന്നും റായ് ലക്ഷ്മി മറുപടി നൽകുന്നില്ല. മറിച്ച് സത്രീശാക്തീകരണത്തെക്കുറിച്ചുള്ള ചില വാചകങ്ങളൊക്കെ വെച്ച് വീണ്ടും വീണ്ടും ബിക്കിനി ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയാണ് താരം. ഒരു കുട്ടനാടൻ ബ്ലോഗാണ് മലയാളത്തിൽ റായ് ലക്ഷ്മി അഭിനയിച്ച അവസാന ചിത്രം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPICY
SHOW MORE
FROM ONMANORAMA