ആമിറിനൊപ്പം താരമായി മകൾ ഇറാ ഖാൻ

ira-khan-aamir
SHARE

ബിടൗണിലെ ഗ്ലാമർ ലോകത്ത് സിനിമയിൽ ഇറങ്ങാതെ തന്നെ ഇടംപിടിച്ചവരാണ് അമിതാഭ് ബച്ചന്റെ ചെറുമകൾ നവ്യ നവേലി നന്ദ, സെയിഫ് അലി ഖാന്റെ മകൾ സാറ അലി ഖാൻ, ശ്രീദേവിയുടെ മക്കളായ ജാൻവി, ഖുശി, ആമിർ ഖാന്റെ മകൾ ഇറാ. ഇതിൽ ജാൻവിയും സാറയും അഭിനയലോകത്ത് അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. ആമിറിന്റെ മകൾ ഇറായുടെ അരങ്ങേറ്റത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്.

Aamir Khan's Daughter Ira Khan's Video

ഇപ്പോഴിതാ ആമിറിനൊപ്പമുള്ള ഇറായുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അതിസുന്ദരിയായാണ് ഇറാ പ്രത്യക്ഷപ്പെടുന്നത്. ആമിർ ഖാന്റെ ആദ്യ ഭാര്യ റീനയിലുണ്ടായ മകളാണ് ഇറാ.

ira-khan

ഇരുപത്തിരണ്ടുകാരിയായ ഇറാ, ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. അച്ഛനെപ്പോലെ വലിയ സിനിമാകമ്പമൊന്നും മകൾക്കില്ല. പെയിന്റിങ് കലാകാരി കൂടിയായ ഇറയുടെ ഇഷ്ടവും താല്പര്യവുമെല്ലാം നല്ലൊരു ആർട്ടിസ്റ്റ് ആകുക എന്നതാണ്. ഇറയ്‌ക്ക് എല്ലാ പിന്തുണയുമായി അമ്മ റീന ദത്തയും കൂടെയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPICY
SHOW MORE
FROM ONMANORAMA