ബോളിവുഡ് നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ റാംപ് ഷോയില്‍ ക്ഷണിക്കപ്പെടാത്ത അതിഥികൂടി എത്തിയിരുന്നു, ഒരു തെരുവ് നായ. മോഡലുകളെക്കാള്‍ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ഈ നായ ആയിരുന്നു.
A Street Dog Enters Rohit Bal's Fashion Show And Steals The Limelight | LehrenTV
മല്‍ഹോത്ര റാംപിലെത്തുന്നതിന് തൊട്ടുമുമ്പാണ് നായയും ഇവിടെയത്തിയത്. ബ്ലെന്‍ഡേഴ്‌സ് പ്രൈഡ് ഫാഷന്‍ ടൂറില്‍ രോഹിത് ബാല്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളുടെ പ്രമോഷന് വേണ്ടിയാണ് സുന്ദരിമാരും സിദ്ധാര്‍ത്ഥും നടി ഡയാന പെന്റിയും എത്തിയത്. സ്റ്റേജ് മുഴുവന്‍ ചുറ്റിക്കറങ്ങിയ നായ വളരെ സാവധാനത്തിലാണ് പുറത്തേയ്ക്ക് പോയത്.
മോഡലുകള്‍ ചുവട് വച്ച അതേ വഴിയിലൂടെയാണ് നായയും പോയതെന്നാണ് ഏറെ രസകരം. സുന്ദരിമാര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടാണ് നായ മടങ്ങിയത്. സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ വിഡിയോ.