ആരാധകനോട് വിക്രം ദേഷ്യപ്പെട്ടോ?; വൈറലായി വിഡിയോ

vikram-angry-selfie
SHARE

പൊതുവെ ക്ഷമാശീലനാണ് സൂപ്പർതാരം വിക്രം. എത്ര തിരക്കാണെങ്കിലും ആരാധകരോട് അടുത്ത് ഇടപെഴകാൻ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. നിയന്ത്രണം ലംഘിച്ച് സെൽഫി എടുക്കാൻ ഓടി വന്നാലും വിക്രം നിന്നുകൊടുക്കും. എന്നാൽ സെൽഫി എടുക്കാൻ അരികിലെത്തിയ ആരാധകനെ ചൂടോടെ പറപ്പിക്കുന്ന വിക്രത്തിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

Vikram Got Angry While Taking Selfie

ചെന്നൈയിൽ ജിം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു താരം. നൂറുകണക്കിന് ആരാധകർ താരത്തെ ഒരുനോക്ക് കാണാൻ എത്തിയിരുന്നു. എല്ലാവർക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത താരം അതീവസന്തോഷവാനുമായിരുന്നു. ഉദ്ഘാടനത്തിന് ശേഷം ജിം സന്ദർശിക്കുന്നതിനിടെയാണ് ആരാധകരിൽ ഒരാൾ വിക്രത്തിന് അരികിലേയ്ക്ക് ഓടിയെത്തി സെൽഫി എടുക്കാൻ ശ്രമിച്ചത്. 

Vikram video

തന്നോട് അനുവാദം വാങ്ങാതെ വന്നതിനാലാകും ആ ആരാധകനെ സൗമ്യനായി വിക്രം മാറ്റി നിർത്തി. എന്നാൽ താരം ആരാധകനോട് ദേഷ്യപ്പെട്ടു എന്ന തരത്തിലാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സംഭവത്തിൽ വിക്രത്തിന് പിന്തുണയുമായി ആരാധകര്‍ തന്നെ എത്തി. സെൽഫി എടുക്കുമ്പോൾ ആരോടാണെങ്കിലും അനുവാദം ചോദിക്കണമെന്നും ഇതിൽ വിക്രത്തെ കുറ്റംപറയാനാകില്ലെന്നും ആരാധകർ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPICY
SHOW MORE
FROM ONMANORAMA