പാറ്റകൾക്കൊപ്പം ശ്രീശാന്തിന്റെ സ്റ്റണ്ട്; അവസാനം നിയന്ത്രണം വിട്ടു

sreesanth-stunt
SHARE

സിനിമയിൽ നിന്നും തൽക്കാലം ഇടവേള എടുത്ത് റിയാലിറ്റി ഷോയില്‍ തിളങ്ങുകയാണ് ശ്രീശാന്ത്. ബിഗ് ബോസ് 12ാം സീസണിൽ ഫസ്റ്റ് റണ്ണർഅപ് ആയിരുന്നു ശ്രീശാന്ത്. ഇപ്പോഴിതാ സ്റ്റണ്ട് പ്രമേയമാക്കിയ ഖത്രോൻ ഖെ ഖിലാഡി ഒൻപതാം സീസണിലും ശ്രീശാന്ത് മത്സരിക്കുകയാണ്. 

സാഹസികമായ സ്റ്റണ്ട് രംഗങ്ങൾ ചെയ്യുക എന്നതാണ് ഈ റിയാലിറ്റി ഷോയുടെ പ്രത്യേകത. ഇതിന്റെ ഭാഗമായി നടത്തിയ പ്രകടനത്തിൽ ശ്രീശാന്ത് ശാന്തതയുടെ പരിതി ലംഘിച്ചു എന്നതാണ് പുതിയ വാർത്ത. പാറ്റകളുടെയും മണ്ണിരയുടെയുമൊപ്പം കിടന്നുള്ള ടാസ്ക്കിൽ ആണ് ശ്രീശാന്ത് കോപിഷ്ടനായത്.

ടാസ്ക് തുടങ്ങുമ്പോൾ ശാന്തനായാണ് ശ്രീ കാണപ്പെട്ടത്. കട്ടിലിൽ കിടക്കുന്ന പാറ്റകളെ കൃത്യമായി ബോക്സുകളിലേക്ക് മാറ്റുക എന്നതാണ് ദൗത്യം. ടാസ്ക് വിജയകരമായി പൂർത്തിയാക്കിയെങ്കിലും ദേഷ്യപ്പെട്ട് ശ്രീ അലറുകയായിരുന്നു.

നേരത്തെ ബിഗ് ബോസിലെ ശ്രീശാന്തിന്റെ പല പ്രവൃത്തികളും‌ വിമർശനവിധേയമാകാറുണ്ട്. തന്നെ സഹായിക്കാൻ ആരുമെത്തിയില്ലെന്നായിരുന്നു ശ്രീയുടെ പരാതി. താരത്തിന്റെ പ്രതികരണം കണ്ട മറ്റു മത്സരാർഥികളും ആകെ വിഷമത്തിലായി. വിധികർത്താക്കൾക്കിടയിൽ ഇത് വലിയ ചർച്ചയുമായിരുന്നു.

സംവിധായകൻ രോഹിത് ഷെട്ടിയാണ് ഈ റിയാലിറ്റി ഷോയ്ക്ക് നേതൃത്വം നൽകുന്നത്. ഇതിന് ശേഷം നൽകിയ രണ്ടാമത്തെ ടാസ്കിൽ പരാജയപ്പെട്ടതോടെ  ശ്രീശാന്ത് പരിപാടിയിൽ നിന്നും പുറത്തായെന്നും റിപ്പോർട്ട് ഉണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPICY
SHOW MORE
FROM ONMANORAMA