ആര്യ സയേഷ വിവാഹവാർത്തയിൽ പ്രതികരണവുമായി അബർനദി

arya-sayesha-abarnathi-photo
SHARE

തമിഴ് നടന്‍ ആര്യയുടെയും സയേഷയുടെയും വിവാഹവാർത്തയിൽ പ്രതികരണവുമായി അബർനദി. 99 ശതമാനവും ഈ വാർത്ത സത്യമല്ലെന്നാണ് തന്റെ വിശ്വാസമെന്നും വിവാഹക്കാര്യത്തിൽ ആര്യ ഔദ്യോഗികമായി ട്വീറ്റ് ചെയ്യട്ടെയെന്നും അബർനദി തമിഴ്മാധ്യമങ്ങളോട് വെളിപ്പെടുത്തി. 

Abarnathi's reaction to arya wedding news

ആര്യയുടെ വധുവിനെ കണ്ടെത്താൻ നടത്തിയ എങ്ക വീട്ടു മാപ്പിളൈ റിയാലിറ്റിഷോയിലെ ഫൈനൽ മത്സരാര്‍ഥിയായിരുന്നു അബർണ.  ഷോയില്‍ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാര്‍ഥി അബര്‍നദി, ആര്യയേ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടെടുത്തതും വിവാദമായി.

‘ഇതൊരു സത്യമായ വാർത്തയല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹം ട്വീറ്റ് ചെയ്യട്ടെ എന്നാൽ മാത്രമാണ് ഞാൻ വിശ്വസിക്കൂ. അതിന് േശഷം ഞാൻ പ്രതികരിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാൻ ആര്യയെ വിളിച്ചാൽ ഇതൊക്കെ വെറും ഗോസിപ്പ് മാത്രമാണെന്നെ പറയൂ. വാർത്തയുടെ സത്യസന്ധമായ വിവരം അറിയണമെങ്കിൽ നിങ്ങൾ സായിഷയെ  വിളിക്കണം. അവർ രണ്ടുപേരും സിനിമകളുടേതായ തിരക്കുകളിലാണ്. ഈ വിവാഹവാർത്ത 99 ശതമാനവും തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.’

‘എങ്കെ വീട്ടു മാപ്പിളൈ റിയാലിറ്റി ഷോയ്ക്ക് ശേഷവും ആര്യയുമായി അടുത്ത സൗഹൃദം പുലർത്തുന്നുണ്ട്. അദ്ദേഹം അന്നത്തേതുപോലെ തന്നെ. സ്വഭാവത്തിൽ പോലും ഒരു മാറ്റം തോന്നിയിട്ടില്ല. നേരിട്ട് കാണാൻ കഴിയുന്നില്ലെങ്കിലും ഫോണിൽ മിക്കപ്പോഴും മെസേജ് ചെയ്യാറുണ്ട്.’–അബർനദി പറയുന്നു.‍‍

നടി സയേഷുമായുള്ള വിവാഹ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതിനു പിന്നാലെ ആര്യയ്ക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.  ‘എങ്ക വീട്ട് മാപ്പിളൈ’ എന്ന റിയാലിറ്റി ഷോ തന്നെയാണ് ആര്യയ്ക്ക് വിനയായത്.

16 മത്സരാർഥികളുമായി തുടങ്ങിയ ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഷോയുടെ അവസാനം ആരെയും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനത്തിൽ ആര്യയെത്തി.  താൻ ഒരാളെ തിരഞ്ഞെടുത്താൽ മറ്റുള്ളവർക്കു വേദനയാകുമെന്നു പറഞ്ഞാണ് താരം പിന്മാറുന്നത്. 

ഷോയിൽ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാർഥി അബർനദി, ആര്യയേ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടെടുത്തതും വിവാദങ്ങളിൽ ഇടം നേടി. മലയാളികളായ 7 മത്സരാർഥികൾ ഈ റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. നടി സംഗീതയായിരുന്നു അവതാരക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPICY
SHOW MORE
FROM ONMANORAMA