സമൂഹമാധ്യമങ്ങളിൽ ‘കരിങ്കോഴി’ കച്ചവടം പൊടിപൊടിക്കുകയാണ്. എവിടെ തിരിഞ്ഞാലും കമന്റ് ബോക്സില്‍ നിറയെ കരിങ്കോഴികൾ. ചൂടുള്ള വാർത്തയായാലും ചിരിപ്പിക്കുന്ന ട്രോളായാലും കമന്റ് വായിക്കുന്നതിനിടയിൽ ഇത്തരത്തിലുള്ള ‘കരിങ്കോഴി’ പരസ്യങ്ങളുണ്ടാകും. ബന്ധപ്പെടേണ്ട നമ്പറും ഒപ്പം ചേർത്തിട്ടുണ്ടാകും.
ഇപ്പോഴിതാ ഈ ‘കച്ചവട’വുമായി രമേഷ് പിഷാരടിയും രംഗത്ത്. ‘വില്‍പ്പനയ്ക്കല്ലാത്ത കരിംതാറാവ് കുഞ്ഞുങ്ങള്‍ക്കൊപ്പം’ എന്നായിരുന്നു പിഷാരടിയുടെ പോസ്റ്റ്.
കരിങ്കോഴികളെ വിൽക്കാനുണ്ട് എന്ന ഒരു പരസ്യത്തിൽ നിന്നാണ് ട്രോളിന്റെ തുടക്കം. മലയാളത്തിലെ ചില സമൂഹമാധ്യമ ഗ്രൂപ്പുകൾ, പേജുകൾ, ഓൺലൈൻ മാധ്യമങ്ങൾ എന്നിവയിലെ പോസ്റ്റുകൾക്കു കീഴെയാണ് ‘കരിങ്കോഴി കുഞ്ഞുങ്ങളെ വിൽക്കാന്’ ആളുകഴെത്തിയത്.
സമൂഹമാധ്യമങ്ങളിൽ കരിങ്കോഴി 'കച്ചവടം തുടങ്ങിയത് എന്നാണെന്ന് വ്യക്തമല്ല. എന്നാല്‍ സംവിധായകന് ഒമര്‍ ലുലുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെയുള്ള കമന്റ് ബോക്സുകളിലാണ് കച്ചവടം തരംഗമായത്. അഡാര്‍ ലൗ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒമര്‍ ലുലു ധാരാളം പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. ഈ പോസ്റ്റുകളുടെ താഴെയെല്ലാം ഇതുമായി ബന്ധപ്പെട്ട ട്രോളുകളായിരുന്നു കൂടുതൽ.