15–ാം വയസ്സിൽ ആദ്യ പ്രണയചുംബനം: വിവാദത്തിലായി ശ്രദ്ധ ശ്രീനാഥ്

sraddha-sreenath
SHARE

കന്നഡ ചിത്രം യു ടേ‌ണിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശ്രദ്ധ ശ്രീനാഥ്.  തന്റെ ആദ്യ ചുംബനത്തെക്കുറിച്ചും പ്രണയിക്കാൻ ആഗ്രഹമുള്ള വ്യക്തിയെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രദ്ധ. ഒരു ചാറ്റ് ഷോയ്ക്കിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ശ്രദ്ധയുടെ തുറന്നുപറച്ചിലുകള്‍ക്കെതിരെ ഒരു വിഭാഗം ആരാധകര്‍ രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളിലെ ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വിവാദമായി. 

ആദ്യമായി ഒരാൾക്ക് പ്രണയചുംബനം നൽകുന്നത് പതിനഞ്ചാം വയസിലാണ് എന്നാണ് ശ്രദ്ധ പറയുന്നത്. 2006–ലായിരുന്നു അത്. എന്നാൽ തനിക്ക് ഇപ്പോൾ കാമുകൻ ഇല്ലെന്നും സിനിമയിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതെന്നും നടി പറയുന്നു. പ്രണയിക്കാൻ താൽപര്യമുള്ള വ്യക്തിയെക്കുറിച്ചും ശ്രദ്ധ മനസ്സ് തുറന്നു. നടനും നിർമാതാവും തിരക്കഥാകൃത്തുമായ രക്ഷിത് ഷെട്ടിയുമായി ഡേറ്റ് ചെയ്യാനാണ് താൽപര്യമെന്നാണ് ശ്രദ്ധ പറഞ്ഞത്.

നിവിന്‍ പോളി നായകനായ തമിഴ് ചിത്രം റിച്ചിയില്‍ നായികാവേഷത്തില്‍ എത്തിയത് ശ്രദ്ധയായിരുന്നു. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത് പ്രധാനവേഷത്തില്‍ എത്തിയ ഉളിദവരു കണ്ടന്തേ എന്ന കന്നഡ സിനിമയുടെ റീമേയ്ക്കായിരുന്നു റിച്ചി. കേരളത്തിലും സൂപ്പർഹിറ്റായ തമിഴ് ചിത്രം വിക്രം വേദയിൽ ശ്രദ്ധ ആയിരുന്നു നായിക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPICY
SHOW MORE
FROM ONMANORAMA