പൂനം ബജ്‌വയോ പൂനം പാണ്ഡെയോ ? ചിത്രങ്ങളെ വിമർശിച്ച് ആരാധകർ

poonambajwa
SHARE

മലയാളത്തിലേതടക്കം നിരവധി മുൻനിര സിനിമകളിൽ മുൻനിര നായകന്മാരുടെ നായികയായ അഭിനയിച്ച നടിയാണ് പൂനം ബജ്‌വ. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നായികയായ നടിക്കു നേരെ ഇപ്പോൾ സമൂഹമാധ്യമത്തിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. നടി അടുത്തിടെയായി പങ്കു വയ്ക്കുന്ന ചിത്രങ്ങളാണ് അതിനു കാരണം.

മംബൈ സ്വദേശിനിയായ പൂനം ചില ‘ഹോട്ട്’ ചിത്രങ്ങൾ അടുത്ത കാലത്ത് സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കുകയുണ്ടായി. ബിക്കിനി ധരിച്ചും മറ്റുമുള്ള ഇൗ ചിത്രങ്ങൾ ആരാധകർ വൈറലാക്കി. എന്നാൽ ചിലരാകട്ടെ അതിനെ കടുത്ത രീതിയിൽ വിമർശിക്കുകയും ചെയ്തു. ഇതു പൂനം ബജ്‌വയാണോ അതോ പൂനം പാണ്ഡെയാണോ എന്നാണ് ചിലർ ഇൗ ചിത്രങ്ങൾക്ക് താഴെ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റു ചിലരാകട്ടെ മോശം ഭാഷയിൽ ചിത്രങ്ങളെ വിമർശിച്ചിട്ടുമുണ്ട്. 

മോഹൻലാൽ നായകനായ ചൈന ടൗണിലൂടെയാണ് പൂനം ബജ്‌വ മലയാളത്തിൽ അരങ്ങേറിയത്. തൊട്ടു പിന്നാലെ വെനീസിലെ വ്യാപാരി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി. 2017–ൽ പുറത്തിറങ്ങിയ മാസ്റ്റർ പീസിലാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPICY
SHOW MORE
FROM ONMANORAMA