‘ആ വയറൊന്ന് ഒതുക്കി പിടിക്കൂ !’ ചിരിപ്പിച്ച് മഞ്ജിമയുടെ ഫോട്ടോഷൂട്ട്

manjima-photoshoot
SHARE

ബാലതാരമായിരുന്ന കാലം മുതൽ തന്നെ മലയാളികൾക്ക് പരിചിതയായ നടിയാണ് മഞ്ജിമ മോഹൻ. ഛായാഗ്രാഹകൻ വിപിൻ മോഹന്റെ മകളായ മഞ്ജിമ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ നായികയായി അരങ്ങേറിയത്. പിന്നീടങ്ങോട്ട് നിരവധി തെന്നിന്ത്യൻ ചിത്രങ്ങളിൽ നായികയായ മഞ്ജിമയുടെ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

സാൽവാറിനോട് സമാനമായ വസ്ത്രമണിഞ്ഞുള്ള ചിത്രങ്ങളാണ് മഞ്ജിമ സമൂഹമാധ്യമത്തിൽ പങ്കു വച്ചത്. അതിലൊന്നിന് ക്യാപ്ഷനായി നടി എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. " Push your bum inside Momo!!!" moment this is !!. തന്റെ സ്റ്റൈലിസ്റ്റ് ഇതാണ് തന്നോട് പറഞ്ഞതെന്നാണ് താരം ക്യാപ്ഷനിലൂടെ വ്യക്തമാക്കുന്നത്. ഇതു കേട്ട് പൊട്ടിച്ചിരിക്കുന്ന മഞ്ജിമയെ നമുക്ക് ചിത്രത്തിൽ കാണാനുമാകും. സമൂഹമാധ്യമങ്ങളിൽ വൈറലാണ് ഇൗ ചിത്രം ഇപ്പോൾ. 

നേരത്തെ തടി കൂടുതലാണെന്നു പറഞ്ഞ് ഒരുപാട് വിമർശിക്കപ്പെട്ടിട്ടുള്ള നടിയാണ് മഞ്ജിമ. എന്നാൽ താരം അത്തരം വിമർശനങ്ങളോട് ഇതു വരെ പ്രതികരിച്ചിട്ടുമില്ല. ഇപ്പോൾ ഇൗയൊരു ചിത്രത്തിലൂടെയും എഴുത്തിലൂടെയും താൻ വളരെ നിസാരമായാണ് അത്തരം കാര്യങ്ങളെ കാണുന്നതെന്നാണ് താരം വ്യക്തമാകുന്നത്. മിഖായേൽ ആണ് മഞ്ജിമ അവസാനമായി അഭിനയിച്ച മലയാള സിനിമ. തെലുങ്ക് സിനിമയിൽ നിന്നും കൈ നിറയെ ഒാഫറുകളാണ് താരത്തെ തേടിയെത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ