ചൂടൻ രംഗങ്ങളുമായി ഡിഗ്രി കോളജ് ‍ട്രെയിലർ: വിമർശനം

degree-college
SHARE

ചൂടൻ രംഗങ്ങളുടെ അതിപ്രസരവുമായി തെലുങ്ക് ചിത്രം ഡിഗ്രി കോളജിന്റെ ട്രെയിലർ എത്തി. കടുത്ത വിമർശനങ്ങളാണ് ട്രെയിലറിലെ രംഗങ്ങൾക്ക് ലഭിക്കുന്നത്. നരസിംഹ നന്ദിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

വരുണും ദിവ്യ റാവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇരുവരും ഇഴുകിച്ചേർന്നുള്ള രംഗങ്ങളാണ് വിമർശനവിധേയമായതിൽ അധികവും. ഇതിനൊക്കെ പുറമെ കടുത്ത വയലൻസും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. സുനിൽ കശ്യപാണ് ചിത്രത്തിന്റെ സംഗീതവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. 

ചിത്രം ജൂൺ ആദ്യം റിലീസ് ചെയ്യുമെന്നാണ് അണിയറക്കാർ അറിയിച്ചതെങ്കിലും സെൻസറിങ്ങിലെ പ്രതിസന്ധി മൂലം ഇതു വൈകാനാണ് സാധ്യത. സിനിമയ്ക്ക് കണ്ണുമടച്ച് ‘എ’ സർട്ടിഫിക്കറ്റ് കൊടുക്കണമെന്നാണ് വിമർശകരുടെ വാദം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ