‘ഒന്നിച്ചു നീന്തുന്ന കുടുംബം’ ചിത്രങ്ങളും വിഡിയോയും പങ്കു വച്ച് നടി ജെന്നിഫർ ആന്റണി

jennifer-antony-vacation
SHARE

പത്തേമാരി, കസബ, ഭാസ്ക്കർ ദ് റാസ്ക്കൽ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത നടിയാണ് ജെന്നിഫർ ആന്റണി. ടിക് ടോക് വിഡിയോകളിലൂടെയും രസകരമായ ചിത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങളില്‌ സജീവമായ നടി കഴിഞ്ഞ ദിവസം തന്റെയും കുടുംബത്തിന്റെയും അവധിക്കാല ചിത്രങ്ങളും വിഡിയോകളും പങ്കു വയ്ക്കുകയുണ്ടായി. 

‘ഒന്നിച്ചു നീന്തുന്ന ഒരു കുടുംബം’ എന്ന ക്യാപ്ഷനോടെയാണ് കുടുംബാംഗങ്ങൾക്കൊപ്പം നീന്തൽക്കുളത്തിൽ നീന്തുന്ന വിഡിയോ താരം പങ്കു വച്ചത്. ഇതു കൂടാതെ തങ്ങളുടെ വേനലവധിക്കാല ആഘോഷങ്ങളുടെ മറ്റു ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിൽ‌ പങ്കു വച്ചു. ഇവയ്ക്കെല്ലാം മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. 

1992–ലെ മിസ് ബാംഗ്ലൂർ പട്ടം സ്വന്തമാക്കിയ ജെന്നിഫർ കന്നട മലയാളം സിനിമകളിൽ സജീവമാണ്. മമ്മൂട്ടിയൊടാപ്പം നിരവധി ചിത്രങ്ങളിൽ‌ വേഷമിട്ട താരം ചിത്രകാരി കൂടിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ