ചാർമിയുടെ വിവാഹ അഭ്യർഥനയ്ക്ക് സമ്മതം മൂളി തൃഷ: ട്വീറ്റ് വൈറൽ

trisha-charmy
SHARE

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ നടി ചാർമി കൗർ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ നടി തൃഷയോട് തമാശരൂപേണ വിവാഹാഭ്യർഥന നടത്തിയത്. ഇപ്പോഴിതാ ആ അഭ്യർഥനയ്ക്ക് സമ്മതം മൂളി തൃഷയും രംഗത്തു വന്നിരിക്കുന്നു. ചാർമിയുടെ ട്വീറ്റ് നന്ദി പറഞ്ഞു കൊണ്ട് റീട്വീറ്റ് ചെയ്ത് തൃഷ താൻ ഏപ്പോഴെ സമ്മതം മൂളിയെന്നും പറഞ്ഞു. 

‘പ്രിയമുള്ളവളെ ‍ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ എന്റെ വിവാഹാഭ്യർത്ഥന സ്വീകരിക്കുന്നതും കാത്തു നിൽപ്പാണ് ഞാൻ. നമുക്ക് വിവാഹം കഴിക്കാം. (ഇപ്പോൾ അത് നിയമപരമാണല്ലോ).’ ചാർമി ട്വിറ്ററിൽ കുറിച്ചത് ഇങ്ങനൊണ്. രസകരമായ ഇൗ ട്വീറ്റ് കണ്ടതോടെ ആരാധകർ അത് ഏറ്റെടുത്തു. തൃഷയുടെ പിറന്നാൾ ദിനത്തിൽ അശംസകളർപ്പിച്ചാണ് ചാർമി ഇത്തരത്തിൽ ട്വീറ്റ് ചെയ്തത്. ഇരുവരും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ട്വീറ്റിനൊപ്പം തൃഷയെ കെട്ടിപ്പിടിച്ചു ചുംബനം നൽകുന്ന ചിത്രവും ചാർമി പങ്കുവച്ചിരുന്നു. ഇതാണ് ഇപ്പോൾ തൃഷ റീട്വീറ്റ് ചെയ്തിരിക്കുന്നത്. 

ചാർമിയുടെ ട്വീറ്റ് സഭ്യതയ്ക്ക് നിരക്കുന്നതല്ലെന്ന് പറഞ്ഞ് ചിലയാളുകൾ രംഗത്തെത്തിയിരുന്നു. സിനിമാതാരങ്ങൾ ഇത്തരത്തിലുള്ള ട്വീറ്റുകൾ പങ്കു വയ്ക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നാണ് ഇക്കൂട്ടർ വാദിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA