എന്തിനാണ് ബിക്കിനി, ബിയർ ചിത്രങ്ങൾ നീക്കം ചെയ്തത് ? ജോസഫ് നായികയോട് കസ്തൂരി

madhuri-kasthuri
SHARE

ജോസഫ് എന്ന ഒറ്റ സിനിമയിലൂടെ മലയാളത്തിന് സുപരിചിതയായ നടിയാണ് മാധുരി. ജോജു നായകനായെത്തിയ ചിത്രത്തിൽ ലിസമ്മ എന്ന വേഷത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. മാധുരി കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മറുപടിക്കുറിപ്പിട്ട മാധുരി ചിത്രങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. 

ഇപ്പോഴിതാ മാധുരി ചിത്രം നീക്കം ചെയ്തതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി കസ്തൂരി. 'നിന്റെ അവധിക്കാലമാണ്, നിന്റെ ജീവിതമാണ്. നീയാണ് ബിക്കിനി ധരിച്ചിരിക്കുന്നത്. നീ വാങ്ങിയ ബിയറാണ് അത്. പിന്നെന്തിന് ട്രോളുകൾക്ക് വഴങ്ങി കൊടുക്കണം? എന്തിന് ചിത്രങ്ങൾ നീക്കം ചെയ്യണം? ചിലർക്ക് വേണ്ടി നഷ്ടപ്പെടുത്താനുള്ളതല്ല സന്തോഷം, സധൈര്യം നീങ്ങൂ' എന്നാണ് മാധുരിയുടെ ചിത്രങ്ങൾ പങ്കുവച്ച് കസ്തൂരി സമൂഹമാധ്യമത്തിൽ കുറിച്ചത്. 

കടൽ തീരത്ത് ബിക്കിനി അണിഞ്ഞ് നിൽക്കുന്ന ചിത്രം പങ്കു വച്ച മാധുരിക്ക് നിരവധി അശ്ലീല കമന്റുകളാണ് ലഭിച്ചത്. ബാത്തിങ് സ്യൂട്ടിൽ നിൽക്കുന്ന ഒരു അവധിക്കാല ചിത്രം പങ്കു വച്ചാൽ ഇതാണോ അവസ്ഥ..? വെറുതെ മലയാളികൾക്ക് നാണക്കേടുണ്ടാക്കരുത്. ഇങ്ങനെയായരുന്നു അതിനോടുള്ള മാധുരിയുടെ പ്രതികരണം. പിന്നാലെ ചിത്രങ്ങൾ മാധുരി നീക്കുകയും ചെയ്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA