വീണ്ടും ഗ്ലാമർ ചിത്രവുമായി മാളവിക: ആശങ്കപ്പെട്ട ആരാധകന് മറുപടിയും

malavika-mohanan-glamour
SHARE

ഗ്ലാമർ ചിത്രം പോസ്റ്റ് ചെയ്തതിനു വിമർശിച്ചവരെ വീണ്ടും ചൊടിപ്പിച്ച് നടി മാളവിക മോഹനൻ. കഴിഞ്ഞ ദിവസം ഒരു ഗ്ലാമറസ് ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്ന താരം അതിനുള്ള മറുപടി മറ്റൊരു ചിത്രത്തിലൂടെ നൽകിയിരുന്നു. എന്നാൽ അതിനു പിന്നാലെ തുടർച്ചയായി അത്തരത്തിലുള്ള മറ്റു ചില ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തു. 

തുടർച്ചയായി അതീവ ഗ്ലാമർ ചിത്രങ്ങൾ പങ്കു വയ്ക്കാൻ ആരംഭിച്ചതോടെ നടിയുടെ ആരാധകർ ചില ആശങ്കകളുമായി രംഗത്തെത്തി. രജനികാന്തിന്റെ പേട്ട സിനിമയിൽ മാളവിക ചെയ്ത നാടൻ കഥാപാത്രം പൂങ്കുടിയുമായി താരതമ്യം ചെയ്തായിരുന്നു ഒരു ആരാധകന്റെ കമന്റ്. ‘എന്നമ്മാ പൂങ്കുടി ഇത്’ എന്നായിരുന്നു ചോദ്യം. ‘ഇത് സെക്സി ഫോട്ടോഷൂട്ട് ആണെന്നും, സ്വന്തമായി തീരുമാനം എടുക്കാനുള്ള സ്വാതന്ത്യം ജീവിതത്തിൽ ഉണ്ടെന്നും നടി ആരാധകന്റെ ആശങ്കയ്ക്ക് മറുപടിയായി പറഞ്ഞു. നടിയെ പിന്തുണച്ച് സിനിമാരംഗത്തു നിന്നുള്ള പലരും ചിത്രത്തിനു താഴെ കമന്റ് രേഖപ്പെടുത്തു. 

ദുൽഖർ സൽമാൻ നായകനായ 'പട്ടം പോലെ' എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ മാളവിക, പ്രശസ്ത ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ്. നിർണായകം, ഗ്രേറ്റ് ഫാദർ രജനീകാന്ത് ചിത്രം പേട്ട എന്നിവയാണ് മാളവിക അഭിനയിച്ച പ്രധാന സിനിമകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA