ബോളിവുഡിലെ പ്രണയജോടികൾ ടൈഗർ ഷ്രോഫും ദിഷ പട്ടാണിയും വേർപിരിഞ്ഞു. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ടൈഗര്‍ ഷ്‌റോഫും ദിഷപട്ടാണിയും വിരലിലെണ്ണാവുന്ന ബോളിവുഡ് ചിത്രങ്ങളിലേ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഇരുവരെയും ചേര്‍ത്തുള്ള ഗോസിപ്പുകൾക്കു യാതൊരു പഞ്ഞവുമില്ലായിരുന്നു. പല പൊതുപരിപാടികളിലും യാത്രകളിലും ഇരുവരും ഒന്നിച്ചായിരുന്നു.
Crazy Fans Tiger Shroff Disha Patani
എന്നാൽ തങ്ങളുടെ ബന്ധത്തെക്കുറിച്ച് പൊതുസമൂഹത്തിനു മുന്നിൽ പറയാനും ഇവർ തയാറായിരുന്നില്ല. താരങ്ങളുടെ പ്രണയം, ഡേറ്റിങ് ഉള്‍പ്പെടെയുളള വ്യക്തിപരമായ കാര്യങ്ങള്‍ മാധ്യമങ്ങൾക്കു മുന്‍പില്‍ വെളിപ്പെടുത്തണമെന്ന് നിയമമൊന്നുമില്ലെന്നും താനും ടൈഗറും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നുമായിരുന്നു ദിഷയുടെ നിലപാട്.
ബേഫിക്ര എന്ന സംഗീത ആൽബത്തിലാണ് ഇവർ ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് ബാഗി 2 വിൽ ഇവർ ജോടികളായി എത്തി.
കഴിഞ്ഞ ആഴ്ച ടൈഗറും ദിഷയും മുംബൈയിലെ ഒരു ഹോട്ടലിൽ ഒരുമിച്ചെത്തിയിരുന്നു. അന്ന് ദിഷയെ ജനക്കൂട്ടം വളഞ്ഞപ്പോള്‍ രക്ഷക്കെത്തിയത് ടൈഗര്‍ ഷ്‌റോഫ് ആയിരുന്നു.
ശിവസേന യുവസേനയുടെ അധ്യക്ഷന്‍ ആദിത്യ താക്ക്‌റേയും ദിഷ പട്ടാണിയും ഇപ്പോള്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്.