അർജുന് 33, മലൈകയ്ക്ക് 45; പ്രണയപ്രായം

malaika-arora-shares-romantic-pic-arjun-kapoor-to-wish-birthday
മലൈക അറോറയും അർജുൻ കപൂറും
SHARE

നീലഗിരിക്കുന്നുകളിലൂടെ കൂവിയും കിതച്ചും നീങ്ങിയ ഹെറിറ്റേജ് ട്രെയിനിനു മുകളിൽ കിങ് ഖാനോടൊപ്പം ‘‘ചയ്യ ചയ്യ’’ ആടിപ്പാടുമ്പോൾ മലൈകയ്ക്ക് 25. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ സ്ത്രീയ്ക്ക് ഇത്രയേറെ വടിവൊത്തെ അഴകളവുകളോയെന്ന് മലൈകയെ കാണുന്നവരെല്ലാം എന്നും ആശ്ചര്യപ്പെട്ടു. ‘ദിൽ സേ’ 20 വർഷം പിന്നിടുമ്പോഴും മലൈകയുടെ അഴകളവുകളിൽ കാലം ഇന്നും ൈകവച്ചിട്ടില്ല.

ബോളിവുഡിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന പ്രണയകഥയിലെ നായികയെന്ന നിലയിലാണ് മലൈകയുടെ പ്രായം ആരാധകരും നാട്ടുകാരും ഗൂഗിളിൽ തേടിയത്. 45 എന്ന അക്കങ്ങൾ പലരുടെയും നെറ്റിചുളിപ്പിച്ചു. അതെല്ലാം ഗോസിപ്പുകളായി, ട്രോളുകളായി. കാരണം കാമുകൻ അർജുൻ കപൂറിന് 33 ആയതേയുള്ളു. മലൈകയോ 18 വർഷത്തെ വിവാഹജീവിതം അവസാനിപ്പിച്ചവൾ, 17 വയസുള്ള മകനുള്ള സ്ത്രീ – അങ്ങനെയൊരു പ്രണയത്തിന് പച്ചക്കൊടി കാട്ടുന്നതെങ്ങനെയെന്ന് പലരും നെറ്റിചുളിച്ചു. 

ഒടുവിൽ ഇഷ്ടം

ചെളിവാരിയെറിയലുകളെയെല്ലാം ചെറുപുഞ്ചിരിയോടെ നേരിട്ടതേയുള്ളു മലൈകയും അർജുനും. പ്രായത്തെ ട്രോളുന്നവർക്കു മുന്നിൽ ഇൻസ്റ്റഗ്രാമിൽ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തു നിറഞ്ഞചിരിയോടെ മലൈക മറുപടി ഇങ്ങനെ കുറിച്ചു, “#Toobusybeing happy#notimefornegativity#43nhappy”. തുടർന്നുള്ള രണ്ടു വർഷവും ട്രോളുകൾ തുടർന്നു. പക്ഷേ ചീത്തവിളികൾക്കൊടുവിൽ ഇരുവരുടെയും പ്രണയത്തെ ആഘോഷിച്ചു തുടങ്ങിയിരിക്കുന്നു നെറ്റിസൺസ്.

malaika-arjun

രണ്ടാഴ്ച മുമ്പ് അർജുൻ കപൂറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഹേറ്റ് മെസേജ് അയച്ചയാൾ അർജുന്റെ തീർത്തും മര്യാദയോടെയുള്ള മറുപടി കണ്ടതിനു പിന്നാലെ ഇരുവരോടും മാപ്പുപറഞ്ഞു. അടുത്തിടെ മലൈക ഇൻസ്റ്റയിൽ ഷെയർ ചെയ്ത ചിത്രത്തിനുതാഴെ അർജുന്റെ മറുപടി  രസകരമായിരുന്നു. ‘പോണിടെയ്‌ൽ കെട്ടുന്നതെങ്ങിനെയെന്നു പഠിക്കാം’, എന്ന ക്യാപ്ഷനോടെ മുടി ഉയർത്തിപ്പിടിച്ചിരിക്കുന്ന 5 ചിത്രങ്ങളാണ് മലൈക ഷെയർ ചെയ്തത്. ഇതിനു താഴെ അർജുന്റെ കമന്റ് ഇങ്ങനെയായിരുന്നു, ‘‘Still not tied after 5 pictures.” അർജുൻ പറഞ്ഞതു മുടി കെട്ടുന്നതിന്റെ കാര്യമാണോ, അതോ അവർ മിന്നുകെട്ടുന്ന കാര്യമാണോ എന്നായി ആരാധകർ!. 

പ്രണയം എപ്പോൾ

എംടിവി ഇന്ത്യയിൽ വിജെ ആയിരിക്കെയാണ് മലൈകയും അർബാസും അടുപ്പത്തിലായത്. തുടർന്നു വിവാഹം. അക്കാലത്ത് മോഡൽ, അവതാരക എന്ന നിലയിൽ മലൈകയും പുതുമുഖ അഭിനേതാവ് എന്ന നിലയിൽ അർബാസും നല്ലൊരു ഭാവി പ്രതീക്ഷിച്ചിരുന്നു. പക്ഷേ, സഹോദരൻ സൽമാൻ ഖാന്റെ പിന്തുണയില്ലാതെ തനിച്ചെന്തെങ്കിലും ചെയ്യാൻ അർബാസിനു കഴിഞ്ഞില്ല. സൽമാന്റെ തന്നെ ഇടപെടലോടെ ദബാംഗ് നിർമിക്കാനായതാണ് അർബാസിനെ രക്ഷപ്പെടുത്തിയത്.

Malaika Arora and Sonam Kapoor

പക്ഷേ, അപ്പോഴേക്കും ദമ്പതികൾ തമ്മിലെ സ്വരച്ചേർച്ചയില്ലായ്മ പുറത്തുള്ളവരും അറിഞ്ഞുതുടങ്ങി. ഒടുവിൽ ആ തീരുമാനം മലൈകയെടുത്തു. 2016ൽ മലൈക വീടുവിട്ടിറങ്ങി മാസങ്ങൾക്കുശേഷം അർജുൻ കപൂർ മലൈകയുടെ താമസസ്ഥലത്തെത്തിയതു പപ്പരാസികൾ ചിത്രമെടുത്തതോടെയാണ് ഈ പ്രണയകഥ പുറത്തറിഞ്ഞത്. 2017ൽ വിവാഹമോചനം അനുവദിച്ചതോടെ തെറ്റിദ്ധാരണകൾ പലതും നീങ്ങി. മൂന്നാമതൊരാളല്ല പിരിയാൻ കാരണമെന്ന് അർബാസും മലൈകയും പറയുകയും ചെയ്തു.

വിവാഹം

കഴിഞ്ഞമാസം അർജുന്റെ കസിൻ സോനം കപൂറിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ മലൈകയെത്തി. എന്നും അൾട്ര മോഡേൺ വേഷത്തിൽ കാണുന്ന മലൈക അന്നത്തെ പാർട്ടിയിൽ പങ്കെടുത്തതു സാരിയുടുത്ത്, മാംഗ് ടിക അണിഞ്ഞ് തീർത്തും പരമ്പരാഗതമായി. അർജുന്റെ കുടുംബത്തിലെത്തുമ്പോൾ ‘കുലസ്ത്രീ’ ആയെന്നു ചിലരെങ്കിലും ട്രോളിയെങ്കിലും കാര്യങ്ങൾ മുന്നോട്ടുനീങ്ങുകയാണെന്നാണു ബോളിവുഡ് സംസാരം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA