ഹോട്ട് ലുക്കിൽ ശിവാനി: ഫോട്ടോഷൂട്ട് വിഡിയോ

SHARE

ഗുരു എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളികളുടെ പ്രിയതാരമായി മാറി ശിവാനി ഭായിയുടെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ തരംഗമാകുന്നു. വിവിധ ലുക്കുകളിൽ എത്തുന്ന താരത്തിന്റെ വിഡിയോയ്ക്ക് പുറത്തിറങ്ങി ആദ്യ മണിക്കൂറിൽ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫോട്ടോഗ്രാഫർ അജ്മൽ ലത്തീഫാണ് ഇൗ ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്ന

ഗുരുവിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും അണ്ണൻ തമ്പി എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ സഹേദരിവേഷമാണ് ശിവാനിയെ മലയാളികൾക്ക് പരിചിതയാക്കിയത്. പിന്നീട് ബുള്ളറ്റ്, രഹസ്യപൊലീസ്, സ്വപ്നമാളിക  എന്നീ ചിത്രങ്ങളിലെ നായികയായി ഇൗ താരം പ്രത്യക്ഷപ്പെട്ടു. ചൈന ടൗൺ, യക്ഷിയും ഞാനും എന്നീ സിനിമകളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമകളിലും തന്റെ സാന്നിധ്യമറിയിച്ച താരം ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരന്റെ ഭാര്യയാണ്. തിരുവനന്തപുരം സ്വദേശിനിയായ ശിവാനി ടെലിവിഷൻ പരിപാടികളിലൂടെയാണ് സിനിമയിലേക്ക് വന്നത്. 

shivani-3
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA