ബിക്കിനി അണിഞ്ഞ് അനാർക്കലി നായിക: വിഡിയോ വൈറൽ

anarkali-heroine-priyal
SHARE

അനാർക്കലി എന്ന ഒറ്റ സിനിമയിലൂ‌‌‌‌‌‌ടെ മലയാളികൾക്ക് പ്രിയങ്കരിയായ നടി പ്രിയാൽ ഗോറിന്റെ ബിക്കിനി അണിഞ്ഞുള്ള ചിത്രങ്ങളും വിഡിയോയും വൈറൽ. പുതുവർഷാരംഭത്തിൽ താരം പങ്കു വച്ച ചിത്രങ്ങളാണ് ആരാധകർക്കി‌ടിൽ ചർച്ചയാകുന്നത്. ഗോവൻ കടൽത്തീരത്ത് അവധിയാഘോഷിക്കുന്ന സമയത്താണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

‘Biggini- ng the year on a positive note!’ എ​ന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിനൊപ്പം ക്യാപ്ഷനെക്കുറിച്ചും ആരാധകർ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. വിദേശിയായ തന്റെ കാമുകനൊപ്പമാണ് പ്രിയാൽ അവധിയാഘോഷിക്കാൻ ഗോവയിലെത്തിയത്.  

മുംബൈയിലെ ഗുജറാത്തി കുടുംബത്തിലാണ് നടിയുടെ ജനനം. 2013–ൽ പഞ്ചാബി ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 2014–ൽ സച്ചി സംവിധാനം ചെയ്ത അനാർക്കലിയിൽ പൃഥ്വിരാജിന്റെ നായികയായി. പിന്നീട് മൂന്ന് വർഷം നടി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തു. ഇപ്പോള്‍ ടെലിവിഷൻ രംഗത്ത് സജീവമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA