ADVERTISEMENT

അടുത്തിടെയായിരുന്നു തെന്നിന്ത്യൻ താരങ്ങളായ സമാന്തയും നാഗചൈതന്യയും വിവാഹ മോചനം നേടിയത്. തുടർന്ന് സോഷ്യൽ മീഡിയയിലൂടെയും മറ്റും പലരീതിയിലുള്ള ആക്ഷേപങ്ങളും ആരോപണങ്ങളും സമാന്തയ്ക്ക് നേരിടേണ്ടി വന്നു. നാഗചൈതന്യയിൽ നിന്ന് 50 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു സാമന്തയ്ക്കെതിരെ ഏറ്റവും ഒടുവിൽ ഉയർന്ന ആരോപണം.

 

‘ഒരു മാന്യനിൽ നിന്നും 50കോടി മോഷ്ടിച്ചു’ എന്നായിരുന്നു ആരോപണം. നാഗചൈതന്യയിൽ നിന്നും നടി വിവാഹ മോചനം നേടിയതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു കമന്റ് പ്രത്യക്ഷപ്പെട്ടത്. സാധാരണ ഇത്തരം കമന്റുകള്‍ താരം അവഗണിച്ചു കൊണ്ട് ഇത്തരക്കാരെ താരം ബ്ലോക്ക് ചെയ്യുകയാണ് പതിവ്. എന്നാൽ ഇത്തവണ വളരെ മൃദുവായ ഭാഷയിൽ സമാന്ത ഇങ്ങനെ മറുപടി നൽകി. ‘ദൈവം നിങ്ങളുടെ ആത്മാവിനെ അനുഗ്രഹിക്കട്ടെ.’ എന്നായിരുന്നു താരത്തിന്റെ മറുപടി. നടിയുടെ മറുപടി ചർച്ചയാകുകയും നിരവധി പേർ താരത്തെ പിന്തുണച്ച് എത്തുകയും ചെയ്തു. തുടർന്ന് കമന്റ് ചെയ്ത ആൾ അത് ഡിലീറ്റ് ചെയ്ത തടിതപ്പി.

 

അല്ലു അർജുന്‍ നായകനായെത്തിയ ‘പുഷ്പ’യിലെ സമാന്തയുടെ ഐറ്റം ഡാൻസും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു വഴിവച്ചു. ആത്മവിശ്വാസത്തോടെയുള്ള സമാന്തയുടെ ലുക്കും ഏറെ പ്രശംസ നേടിയിരുന്നു. 

 

വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തു വാക്കുള്ള രണ്ടു കാതൽ, ശാകുന്തളം, യശോദ എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com