ഹൃതിക് റോഷന്റെ കൈപിടിച്ച അജ്ഞാത സുന്ദരി, ഈ യുവനടി

saba-azad
SHARE

ബോളിവുഡ് നടൻ ഹൃതിക് റോഷനും പുതിയ കൂട്ടുകാരിയുമൊത്തുള്ള ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മാസ്ക് ധരിച്ചിരുന്നതിനാൽ മുഖം കൃത്യമായി കാണാൻ പാപ്പരാസികൾക്കും സാധിച്ചിരുന്നില്ല. താരം കൈപിടിച്ചു കൂട്ടിക്കൊണ്ടുവരുന്ന യുവതി ആരെന്നറിയായിരുന്നു ഏവരുടെയും ആകാംക്ഷ.

32കാരിയായ സബ ആസാദ് ആണ് ഈ സുന്ദരി. സുശാന്ത് സിങ് നായകനായ ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയിലൂടെ ശ്രദ്ധ നേടിയ നടിയാണ് സബ ആസാദ്. ദിൽ കബഡി, മുജ്സേ ഫ്രാണ്ട്ഷിപ്പ് കരോഗെ എന്നീ സിനിമകളിലൂടെയും ശ്രദ്ധേയയാണ് സബ. ഹൃതിക്കും സബയും അടുത്ത സുഹൃത്തുക്കളാണെന്നും ഇരുവരും ഒരുമിച്ച് ഗോവയിൽ വിനോദയാത്രയ്ക്ക് പോയിരുന്നുവെന്നും ഇരുവരുടെയും സുഹൃത്തുക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

സൂസെയ്ൻ ഖാനുമായുള്ള വിവാഹമോചനത്തിനുശേഷം ഇതാദ്യമായാണ് ഹൃതിക് ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. 2000–ലാണ് ഹൃതിക്കും സൂസെയ്നും വിവാഹിതരാവുന്നത്. 2014 ൽ ഇരുവരും വിവാഹമോചിതരായി. ഇവർക്ക് ഹൃതാൻ, ഹൃഹാൻ എന്നീ രണ്ടു മക്കളുണ്ട്. സൂസെയ്ന്‍ ഖാന്‍ മുൻ ബിഗ് ബോസ് മത്സരാർഥിയായ അലി ഗോണിയുടെ സഹോദരനായ അർസ്‌ലന്‍ ഗോണിയുമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘വാര്‍’ ആണ് ഹൃത്വിക് റോഷന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. വിക്രം വേദയുടെ ഹിന്ദി റീമേക്കിലാണ് ഹൃതിക് ഇപ്പോൾ അഭിനയിക്കുന്നത്. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹിന്ദിയില്‍ ഹൃതിക് അവതരിപ്പിക്കുന്നത്. ദീപിക പദുക്കോണിനൊപ്പം ആദ്യമായി ഹൃതിക് അഭിനയിക്കുന്ന ആക്‌ഷൻ സിനിമയും അണിയറില്‍ ഒരുങ്ങുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS