മഹേഷ് ബാബു നായകനായി എത്തുന്ന സർകാരു വാരി പാട്ട എന്ന സിനിമയുടെ പ്രി റിലീസ് ഇവന്റിൽ തിളങ്ങി കീർത്തി സുരേഷ്. തിളക്കമാർന്ന സാരിയിൽ അതിമനോഹരിയായാണ് കീർത്തി പ്രത്യക്ഷപ്പെട്ടത്.
ഹൈദരാബാദിൽ വച്ച് നടന്ന ചടങ്ങിൽ മഹേഷ് ബാബു, കീർത്തി സുരേഷ്, സംവിധായകൻ പരശുറാം തുടങ്ങിയവർ പങ്കെടുത്തു. മേയ് 12നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.


നടിയുടെ ഒൻപതാമത്തെ തെലുങ്ക് ചിത്രമാണിത്. കാലവതി എന്ന പെൺകുട്ടിയായി കീർത്തി ചിത്രത്തിലെത്തുന്നു.


ഭോല ശങ്കർ, ദസറ എന്നിവയാണ് നടിയുടെ മറ്റ് തെലുങ്ക് പ്രോജക്ടുകൾ.ടൊവിനോ തോമസ് നായകനായി എത്തുന്ന വാശിയാണ് കീര്‍ത്തിയുടെ മലയാളം പ്രോജക്ട്.