വിമർശിച്ചു കഴിഞ്ഞെങ്കിൽ ഇതുകൂടി ഇരിക്കട്ടെ: കൂടുതൽ ബിക്കിനി ചിത്രങ്ങൾ പങ്കുവച്ച് ആമിറിന്റെ മകൾ

ira-khan-bikini
SHARE

ട്രോളുകളും വന്നിരുന്നു. തന്റെ വിമർശക‌ർക്ക് ശക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് താരപുത്രി. പിറന്നാൾ ദിനത്തിൽ എടുത്ത മറ്റു ബിക്കിനി ചിത്രങ്ങൾ കൂടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടായിരുന്നു ഇറയുടെ പ്രതികരണം. ‘ട്രോളുകളും വിദ്വേഷപ്രസംഗങ്ങളും തീർന്നെങ്കിൽ ഇതു കൂടി ഇരിക്കട്ടെ’ എന്ന അടിക്കുറിപ്പോടെയാണ് ഇറ തന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചത്.

തന്റെ 25-ാം പിറന്നാളിന് സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലിലായിരുന്നു ഇറയുടെ ആഘോഷം. ആമിർ ഖാന്റെ മുൻ ഭാര്യ റീന ദത്ത, ഫിറ്റ്‌നസ് പരിശീലകനും ഇറയുടെ കാമുകനുമായ നൂപുർ ശിഖരേ, ആമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരൺറാവു എന്നിവരും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. അമിർ - കിരൺ റാവു ബന്ധത്തിൽ പിറന്ന മകൻ ആസാദ് റാവുവും ഒപ്പമുണ്ടായിരുന്നു.

എന്നാൽ സ്വിം സ്യൂട്ടിലെ പിറന്നാൾ ആഘോഷത്തിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. സ്വന്തം മാതാപിതാക്കൾക്കു മുന്നിൽ ഇത്തരമൊരു വേഷത്തിൽ നിൽക്കാൻ നാണമാകുന്നില്ലേ, ഇതാണോ സംസ്കാരം എന്ന് തുടങ്ങിയ കമന്റുകളായിരുന്നു ഇറയുടെ ഇൻസ്റ്റഗ്രാമിൽ നിറഞ്ഞത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA