വിഘ്നേഷിന് 20 കോടിയുടെ ബംഗ്ലാവ്, നാത്തൂന് 30 പവൻ സ്വർണം

vignesh-family
അമ്മ മീന കുമാരിക്കും സഹോദരി ഐശ്വര്യയ്ക്കുമൊപ്പം വിഘ്നേശ് (ഇടത്), നയൻതാര (വലത്)
SHARE

നയൻതാര–വിഘ്‌നേഷ് ശിവൻ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളാണ് ആരാധകരുടെ ഇടയിൽ ഇപ്പോൾ വലിയ ചർച്ച. ഇരുവരുടെയും ഏഴ് വർഷത്തെ പ്രണയത്തിന്റെ സാക്ഷാത്കാരമായ വിവാഹദിനത്തിൽ അത്യാഡംബര ചടങ്ങുകൾക്കാണ് ചെന്നൈ മഹാബലിപുരത്തെ റിസോർട്ട് സാക്ഷ്യം വഹിച്ചത്.  ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഈ ദിനത്തിൽ വിഘ്‌നേഷിനും കുടുംബാംഗങ്ങൾക്കും വിലപിടിപ്പുള്ള സമ്മാനങ്ങളാണ് നയൻതാര നൽകിയതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  

വിവാഹസമ്മാനമായി വിഘ്‌നേഷ് ശിവന് നയന്‍താര 20 കോടിയുടെ ബംഗ്ലാവ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഘ്‌നേഷിന്റെ പേരിലാണ് ബംഗ്ലാവ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നയന്‍താരയ്ക്ക് വിഘ്‌നേഷ് 5 കോടി രൂപ വിലവരുന്ന ഡയമണ്ട് മോതിരമാണ് സമ്മാനമായി നല്‍കിയത്..

വിഘ്നേഷിന്റെ സഹോദരി ഐശ്വര്യയ്ക്ക് നയൻതാര 30 പവൻ സ്വർണാഭരണങ്ങളും സമ്മാനിച്ചു. വിഘ്നേഷിന്റെ അടുത്ത ബന്ധുക്കൾക്ക് വിലപിടിപ്പുള്ള ആഡംബര വസ്തുക്കളും നൽകി.

വിവാഹച്ചടങ്ങിൽ നയൻതാര ധരിച്ചിരുന്ന ആഭരണങ്ങൾ മുഴുവൻ വിഘ്നേഷ് വാങ്ങി നൽകിയതാണ്. രണ്ടര മുതൽ മൂന്നു കോടി രൂപ വരെ വിലയുള്ള ആഭരണങ്ങളാണ് നയൻതാര വിവാഹച്ചടങ്ങിൽ ധരിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA