ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിന്റെയും രണ്‍ബീർ കപൂറിന്റെയും ഏറ്റവും പുതിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. നിറവയറില്‍ അതിസുന്ദരിയായി ആലിയ പ്രത്യക്ഷപ്പെടുന്നു. ബ്രഹ്മാസ്ത്ര എന്ന സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്യുന്ന ചടങ്ങിനെത്തിയതായിരുന്നു ഇരുവരും. സംവിധായകൻ അയൻ മുഖർജിയും ഇവർക്കൊപ്പമുണ്ടായിരുന്നു.
വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം, കഴിഞ്ഞ ഏപ്രിൽ 14 നായിരുന്നു ആലിയ–രൺബീർ വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.