ADVERTISEMENT

‘‘വയസ്സാനാലും ഉൻ അഴകും ഉൻ സ്റ്റൈലും ഉന്നെ വിട്ട് പോകാത്’’– ‘പടയപ്പ’യിൽ സൂപ്പർസ്റ്റാർ രജനീകാന്തിനോട് രമ്യാ കൃഷ്ണൻ പറയുന്ന അതേ ഡയലോഗാണ് ആരാധകർ ഇപ്പോൾ തിരിച്ചു നടിയോടു പറയുന്നത്. 51 ാം വയസ്സിലും യുവനടിമാർക്കൊപ്പം നിൽക്കുന്ന സൗന്ദര്യത്തിനുടമയാണ് രമ്യ കൃഷ്ണൻ. തനിക്കു പ്രായം കൂടുന്തോറും സൗന്ദര്യവും കൂടുന്നെന്നു തെളിയിക്കുന്ന നടിയുടെ ഒരു വിഡിയോ ആണ് ആരാധകരുടെ ഇടയിൽ ചർച്ച.

ലൈഗർ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈയിൽ എത്തിയ രമ്യ കൃഷ്ണൻ സാരിയില്‍ അതിസുന്ദരിയായാണ് പ്രത്യക്ഷപ്പെട്ടത്. വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡെ എന്നിവരും രമ്യയ്ക്കൊപ്പം പരിപാടിയിൽ പങ്കെടുത്തു. എങ്കിലും രമ്യയായിരുന്നു ചടങ്ങിലെ ആകർഷണം.

ലൈഗറിൽ വിജയ് ദേവരകൊണ്ടയുടെ അമ്മയുടെ വേഷത്തിലാണ് രമ്യ കൃഷ്ണൻ അഭിനയിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ലൈഗര്‍. പുരി ജഗന്നാഥ് ആണ് സംവിധാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com