ADVERTISEMENT

താരദമ്പതികളായ രണ്‍ബീർ കപൂറും ആലിയ ഭട്ടും ഒന്നിച്ചെത്തുന്ന ചിത്രമാണ് ബ്രഹ്‌മാസ്ത്ര. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ പ്രചാരണത്തിന് എത്തിയ ആലിയയുടെ വസ്ത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഹൈദരാബാദിലെ വേദിയില്‍ സംസാരിക്കുന്നതിനിടയില്‍ ആരാധകരുടെ കണ്ണുടക്കിയത് ആലിയ ധരിച്ചിരുന്ന പിങ്ക് ഷറാറയിലാണ്. ബേബി ഓണ്‍ ബോര്‍ഡ് എന്ന് വസ്ത്രത്തില്‍ എഴുതിയിരിക്കുന്നത് ആലിയ ആരാധകരെ കാണിക്കുന്നത് വിഡിയോയില്‍ കാണാം. 

 

ഭര്‍ത്താവ് രണ്‍ബീറും, നിര്‍മാതാവ് കരണ്‍ ജോഹറും ആലിയയോടൊപ്പം വേദിയിലുണ്ട്. ചിത്രത്തിലെ ഒരു ഗാനവും ആലിയ കാണികള്‍ക്കായി ആലപിച്ചിരുന്നു. 

 

സെപ്റ്റംബർ 9 ന് തിയറ്ററുകളില്‍ എത്തുന്ന ബ്രഹ്‌മാസ്ത്രയില്‍ അമിതാഭ് ബച്ചന്‍, മൗനി റോയ്, നാഗാര്‍ജുന അക്കിനേനി എന്നിവരും പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്. ഷാരൂഖ് ഖാൻ അതിഥി വേഷത്തില്‍ അഭിനയിക്കുന്നു. പ്രീതം ചക്രബര്‍ത്തി സംഗീതം നല്‍കിയ ഗാനങ്ങള്‍ ഇതിനകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com