ADVERTISEMENT

കുടുംബചിത്രത്തിൽ കാളിദാസ് ജയറാമിനൊപ്പമുള്ള പെൺകുട്ടിയെ തിരഞ്ഞ് ആരാധകർ. തിരുവോണദിനത്തിൽ കാളിദാസ് പങ്കുവച്ച കുടുംബചിത്രമാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ജയറാം, പാർവതി, മാളവിക, കാളിദാസ് എന്നിവർക്കൊപ്പം മറ്റൊരു പെൺകുട്ടി കൂടി കുടുംബചിത്രത്തിൽ ഇടം നേടിയിരുന്നു. 'അതാരാ കാളിയുടെ കൂടെ?' എന്ന ചോദ്യമായിരുന്നു ആരാധകർ ഉന്നയിച്ചത്. 

 

മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായരാണ് കാളിദാസിനൊപ്പം താരത്തിന്റെ കുടുംബചിത്രത്തിൽ ഇടം നേടിയ പെൺകുട്ടി. കാളിദാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ തരിണിയും സ്വന്തം പേജിൽ പങ്കുവച്ചിട്ടുണ്ട്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദധാരിയാണ് തരിണി. കാളിദാസും തരിണിയും അടുത്ത സുഹൃത്തുക്കളാണ്.

 

സമൂഹമാധ്യമത്തിൽ ധാരാളം ഫോട്ടോകൾ കാളിദാസ് പങ്കുവയ്ക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് കുടുംബാംഗമല്ലാത്ത ഒരാൾ കാളിദാസിനൊപ്പം കുടുംബചിത്രത്തിൽ ഇടം നേടുന്നത്. അതു തന്നെയാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയതും. ആരാധകശ്രദ്ധയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ പാ.രഞ്ജിത് ചിത്രം നച്ചത്തിരം നഗർഗിരത് ആണ് കാളിദാസിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com